Follow Us On

22

December

2024

Sunday

ബെനഡിക് 16-ാമന്റെ ഭൗതികദേഹം ഇന്ത്യൻ സമയം 1.30മുതൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ

ബെനഡിക് 16-ാമന്റെ ഭൗതികദേഹം ഇന്ത്യൻ സമയം 1.30മുതൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ

വത്തിക്കാൻ സിറ്റി: പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമന്റെ ഭൗതീകദേഹം പൊതുദർശനത്തിനായി ഇന്ന് (ജനുവരി രണ്ട്) സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് കൊണ്ടുവരും. വത്തിക്കാൻ സമയം രാവിലെ 9.00 (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) മുതൽ വിശ്വാസീസമൂഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ അവസരമുണ്ടാകും. വത്തിക്കാൻ സമയം വൈകീട്ട് 7.00 വരെയാണ് ഇന്നത്തെ പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. മൂന്ന്, നാല് തീയതികളിൽ രാവിലെ 7.00മുതൽ വൈകീട്ട് 7.00വരെയായിരിക്കും പൊതുദർശനം.

ബെനഡിക്ട് 16-ാമൻ വിശ്രമകാലം ചെലവഴിച്ച ‘മാത്തർ എക്ലേസിയ മൊണാസ്ട്രി’യിലെ ചാപ്പലിലാണ് ഇപ്പോൾ ഭൗതീകദേഹം ഉള്ളത്. ചാപ്പലിൽനിന്നുള്ള ഭൗതീകദേഹത്തിന്റെ ചിത്രങ്ങൾ ഇന്നലെ വത്തിക്കാൻ പുറത്തുവിട്ടിരുന്നു. പൊതുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരം ഉണ്ടായിരുന്നില്ലെങ്കിലും മാത്തെർ എക്ലേസിയയിലെയും വത്തിക്കാനിലെയും അടുത്ത സഹപ്രവർത്തകർ ഇന്നലെ അന്തിമോചപാരം അർപ്പിച്ചു.

ജനുവരി അഞ്ച് വത്തിക്കാൻ സമയം രാവിലെ 9.30നാണ് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.00) മൃതസംസ്‌ക്കാര കർമം. പാപ്പമാരെ സാധാരണ അടക്കം ചെയ്യുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ നിലവറയിലാണ് ഭൗതീകദേഹം അടക്കം ചെയ്യുക. ഫ്രാൻസിസ് പാപ്പയായിരിക്കും മുഖ്യകാർമികൻ. ഒരു പാപ്പയുടെ മൃതസംസ്‌ക്കാര ശുശ്രൂഷകൾക്ക് മറ്റൊരു പാപ്പ കാർമികത്വം വഹിക്കുന്ന ചരിത്രനിമിഷങ്ങൾക്കും ലോകം സാക്ഷിയാകും. ബെനഡിക്ട് 16-ാമന്റെ ആഗ്രഹപ്രകാരം സംസ്‌കാര ശുശ്രൂഷകൾ ലളിതമായിരിക്കുമെന്ന് വത്തിക്കാൻ നേരത്തേ വ്യക്തമാക്കിയിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?