വത്തിക്കാൻ സിറ്റി: ബെനഡിക്ട് 16-ാമനെ സഭയ്ക്കും ലോകത്തിനും സമ്മാനിച്ച ദൈവത്തിന് നന്ദി അർപ്പിച്ച് ഫ്രാൻസിസ് പാപ്പ. പുതുവത്‌സരത്തിലെ ആദ്യത്തെ ആഞ്ചലൂസ് പ്രാർത്ഥനയുടെ ആരംഭത്തിലായിരുന്നു പാപ്പയുടെ വാക്കുകൾ. സുവിശേഷത്തിന്റെ വിശ്വസ്ത ദാസനെ സമ്മാനിച്ച ദൈവത്തിന് നന്ദി പറയാൻ വിശ്വാസീസമൂഹത്തെ പാപ്പ പ്രചോദിപ്പിക്കുകയും ചെയ്തു.
‘ദയാവായ്പിനെ കുറിച്ച് പറയുമ്പോൾ എന്റെ ചിന്തകൾ ബെനഡിക്ട് 16-ാമനിൽ എത്തിച്ചേരുന്നു. എല്ലാവരെയും സ്വാധീനിക്കുന്ന ഉത്കൃഷ്ട വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ സമ്മാനിച്ച ദൈവത്തിനു നന്ദി പറയുന്നു. അദ്ദേഹത്തിന്റെ വിശ്വാസസാക്ഷ്യത്തിനും പ്രാർത്ഥനയ്ക്കും നന്ദി. സഭയ്ക്കുവേണ്ടി അദ്ദേഹം വരിച്ച ത്യാഗങ്ങളുടെ മൂല്യവും ശക്തിയും ദൈവത്തിനു മാത്രമേ അറിയൂ,’ പാപ്പ അനുസ്മരിച്ചു.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിച്ച പുതുവത്സര ദിവ്യബലിമധ്യേയുള്ള സന്ദേശത്തിലും ഫ്രാൻസിസ് പാപ്പ, ബെനഡിക്ട് 16-ാമനെ അനുസ്മരിച്ചു. ‘പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമനെ പരിശുദ്ധ ദൈവമാതാവിന് ഭരമേൽപ്പിക്കുന്നു.’ ഈ ലോകത്തുനിന്ന് ദൈവീക ഭവനത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയിൽ പരിശുദ്ധ ദൈവമാതാവ് അദ്ദേഹത്തെ അനുദമിക്കട്ടെയെന്നും പാപ്പ പ്രാർത്ഥിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *