Follow Us On

26

April

2024

Friday

ആദ്യമായി ഐ പാഡ് ഉപയോഗിച്ച, ട്വീറ്റ് ചെയ്ത പാപ്പ; പൈലറ്റ് ലൈസൻസുള്ള ഒരേയൊരു പാപ്പ!

ആദ്യമായി ഐ പാഡ് ഉപയോഗിച്ച, ട്വീറ്റ് ചെയ്ത പാപ്പ; പൈലറ്റ് ലൈസൻസുള്ള ഒരേയൊരു പാപ്പ!

പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമനുമായി ബന്ധപ്പെട്ട 10 കൗതുക വാർത്തകൾ.

1. ബെനഡിക്ട് 16-ാമൻ പാപ്പയ്ക്ക് ആറ് ഇ മെയിലുകളുണ്ട്. എല്ലാം തുടങ്ങുന്നത് ബെനഡിക്ട് എന്ന പേരിൽ.

2. ഐ പാഡ് ഉപയോഗിക്കുന്ന ആദ്യ പാപ്പ.

3. സോഷ്യൽ നെറ്റ്‌വർക്കുകളിൽ പ്രത്യക്ഷപ്പെട്ട ആദ്യ പാപ്പ. ആദ്യമായി ട്വിറ്റർ സന്ദേശം അയച്ച പാപ്പ. വത്തിക്കാന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ആദ്യ ട്വീറ്റ് പുറത്തുവന്നത് 2010 ജൂൺ 28ന്.

4. ലാറ്റിൻ ഉൾപ്പെടെ 10 ഭാഷകളിൽ നിപുണൻ. ഇരുപതിനായിരം പുസ്തകങ്ങൾ സ്വകാര്യ ലൈബ്രറിയിലുണ്ട്.

5. ഡ്രൈവിംങ് ലൈസൻസില്ല, പക്ഷേ പൈലറ്റ് ലൈസൻസുണ്ട്. കാർ ഓടിക്കാനറിയില്ലെങ്കിലും മികച്ച വൈമാനികൻ.

6. എല്ലാ വൈകുന്നേരവും നാലു മണിക്ക് വത്തിക്കാൻ ഉദ്യാനത്തിൽ ഉലാത്തും. എല്ലാ ദിവസവും പിയാനോ വായിക്കും.

7. ഇലക്ട്രിക് കാറിൽ യാത്ര ചെയ്ത ആദ്യത്തെ പാപ്പ. 2012ൽ പ്രമുഖ കാർ കമ്പനി സമ്മാനിച്ച കാറിലായിരുന്നു യാത്ര.

8. പൂച്ചകളെയും സംഗീതവും വളരെയധികം ഇഷ്ടപ്പെടുന്നു, മൊസാർട്ടിന്റെ സംഗീതം പതിവായി കേൾക്കുമായിരുന്നു.

9. രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധതടവുകാരനായിരുന്നു. പട്ടാള ബാരക്കിൽനിന്ന് ഒളിച്ചോടി സെമിനാരിയിലേക്ക്.

10. ഇഷ്ടഭക്ഷണം ബാവറിയൻ പൊട്ടറ്റോ റാവിയോലിയും പാൻകേക്കും. ഇഷ്ട പാനീയം ഫാന്റാ ഓറഞ്ച് സോഡയും ഓറഞ്ച് ജ്യൂസും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?