Follow Us On

08

October

2024

Tuesday

ജനഹൃദയത്തിൽ ഇടം പിടിച്ച ബെനഡിക്ട് XVI; കാണാം അപൂർവ ചിത്രങ്ങൾ, വായിക്കാം അറിയാത്ത വിശേഷങ്ങൾ

ജനഹൃദയത്തിൽ ഇടം പിടിച്ച ബെനഡിക്ട് XVI; കാണാം അപൂർവ ചിത്രങ്ങൾ, വായിക്കാം അറിയാത്ത വിശേഷങ്ങൾ

വത്തിക്കാൻ സിറ്റി: യാഥാസ്ഥിതികനെന്നും കണിശക്കാരനെന്നുമൊക്കെ മാത്രം പരാമർശിക്കപ്പെടുന്ന പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമന്, വിശേഷണങ്ങൾക്ക് അപ്പുറമുള്ള ആകർഷണീയമുഖംകൂടി ഉണ്ടെന്നതാണ് വാസ്തവം. അക്കാര്യം വ്യക്തമാക്കുന്ന ചില സ്വകാര്യനിമിഷങ്ങളുടെ ഫയൽ ഫോട്ടോകൾ കാണാം, അതോടൊപ്പം, ബെനഡിക്ട് 16-ാമനെക്കുറിച്ച് അധികം ആർക്കും അറിയാത്ത ചില വിശേഷങ്ങളും അറിയാം.

*******

പുതുദൗത്യവുമായി സഹോദരങ്ങൾ: ബെനഡിക്ട് പതിനാറാമൻ പാപ്പയും സഹോദരൻ മോൺ. ജോർജ് റാറ്റ്‌സിംഗറും പൗരോഹിത്യ സ്വീകരണവേളയിൽ.

*******

ഇടിവാളല്ല; പക്ഷിക്കുഞ്ഞ്

ബെനഡിക്ട് പതിനാറാമൻ പാപ്പ സ്ഥാനത്യാഗം ചെയ്തതിനു മണിക്കൂറുകൾക്കു ള്ളിൽ വത്തിക്കാൻ നഗരം മേഘാവൃതമായെന്നും വലിയ മുഴക്കത്തോടെയുണ്ടായ ഒരു ഇടിവാൾ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ താ ഴികക്കുടത്തിൽ തൊട്ടുതൊട്ടില്ല എന്ന വിധത്തിൽ വന്നെന്നും മാധ്യമങ്ങൾ റിപ്പോട്ടുചെയ്തു. എ.എഫ്.പി പകർത്തിയ ചിത്രത്തോട് പക്ഷേ, വത്തിക്കാൻ പ്രതികരിച്ചിട്ടില്ല.

എന്നാൽ, തന്റെ പൗരോഹിത്യ സ്വീകരണസമയത്ത് ഒരു പക്ഷി അൾത്താരയുടെ മേൽഭാഗത്തുനിന്ന് പറന്നുയർന്ന് സുന്ദരഗാനം പാടിയ കാര്യം ബെനഡിക്ട് 16-ാമൻ അനുസ്മരിച്ചിട്ടുണ്ട്. അത് ഒരു കുരുവിയോ വാനമ്പാടിക്കുഞ്ഞോ ആകാമെന്നും ദൈവത്തിന്റെ അനുഗ്രഹമായാ ണ് താൻ അതിനെ കാണുന്നതെ ന്നുമുള്ള പാപ്പയുടെ വാക്കുകൾ ‘പ്രണത ബുക്‌സ്’ പ്രസിദ്ധീകരിച്ച ‘ബനഡിക്ട് 16-ാമൻ’ എന്ന പുസ്തകത്തിൽ വായിക്കാം.

*******

സംഗീതമീ ജീവിതം: ബെനഡിക്ട് പതിനാറാമൻ പാപ്പ പിയാനോ വായിക്കുന്നു.

*******

പാപ്പ ജയിലിൽ!

തന്റെ മുൻഗാമിയായിരുന്ന ജോൺ പോൾ രണ്ടാമന്റെ പാത പിന്തുടർന്ന് ബനഡിക്ട് പതിനാറാമനും ജയിൽ മുറിയിൽ! അമ്പരക്കേണ്ട, വത്തിക്കാന്റെ ശത്രുവെന്ന് പലരും ചിത്രീകരിച്ച തന്റെ പ്രിയപ്പെട്ട മുൻ ബട്‌ലർ പാവ്‌ളോ ഗബ്രിയേലിന് മാപ്പുകൊടുക്കാനായിരുന്നു ആ ജയിൽ യാത്ര.

വത്തിക്കാൻ രഹസ്യരേഖകൾ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തതോടെയാണ് പാപ്പയുടെ വിശ്വസ്തനായിരുന്ന പാവ്‌ളോ ഗബ്രിയേൽ വിവാദനായകനായത്. കുറ്റം സമ്മതിച്ച് പാവ്‌ളോ ഗബ്രിയേൽ ശിക്ഷ ഏറ്റുവാങ്ങിയതോടെയാണ് അതിനു ശമനമായത്.

ക്രിസ്മസിനുമുമ്പ് വത്തിക്കാൻ സിറ്റി ജയിലിൽ നടത്തിയ പാപ്പയുടെ സന്ദർശനം 15മിനിട്ടോളം നീണ്ടു. തന്നെ വധിക്കാൻ ശ്രമിച്ച അലി ആഗ്കയെ ജയിലിൽ സന്ദർശിച്ച് മാപ്പു കൊടുത്ത ജോൺ പോൾ രണ്ടാമന്റെ നടപടിക്ക് സമാനമായാണ് ഇതിനെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.

*******

ക്ഷമയുടെ പാഠം: ‘വത്തീലീക്‌സ്’ വിവാദ നായകൻ പാവ്‌ളോയെ സന്ദർശിക്കാൻ ബെനഡിക്ട് പതിനാറാമൻ പാപ്പ ജയിലിലെത്തിയപ്പോൾ

*******

സംഗീതം, പുസി ക്യാറ്റ് പിന്നെ…

സംഗീതം കേൾക്കാനും പിയാനോ വായിക്കാനും ഏറെ ഇഷ്ടപ്പെടുന്ന ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്ക് പൂച്ചക ളും പ്രിയപ്പെട്ടവർതന്നെ. വെറുതെ പറയുകയല്ല, രണ്ടു പൂച്ചകളാണ് പാപ്പയുടെ വേണ്ടപ്പെട്ടവരായി വ ത്തിക്കാൻ കൊട്ടാരത്തിലുണ്ടായിരുന്നത്. അതിലൊന്ന് റോമിലെ തെരുവിൽനിന്നാണ് പാപ്പയ്ക്കു ലഭിച്ചത്, വർഷങ്ങൾക്കുമുമ്പ്.

മാത്രമല്ല സ്റ്റഫ് ചെയ്ത മൃഗരൂപ ങ്ങളും അദ്ദേഹത്തിന്റെ സ്വകാര്യശേഖരത്തിലുണ്ടത്രേ. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് അമ്മ ഉണ്ടാക്കിക്കൊടുത്തവയാണതെല്ലാം. സംഗീതത്തിൽ മൊസാർട്ടിനോടാണ് അദ്ദേഹത്തിന് പ്രിയം. തിരക്കൊഴിയുമ്പോൾ തന്റെ സ്വകാര്യമുറിയിൽ സജ്ജീകരിച്ചിരിക്കുന്ന പിയാനോ വായിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

*******

പാപ്പയുടെ ‘സ്വന്തം’: ബെനഡിക്ട് പതിനാറാമൻ പാപ്പ വത്തിക്കാൻ കൊട്ടാരത്തിൽ വളർത്തുന്ന പൂച്ച സർവസ്വാതന്ത്ര്യത്തോടെ പാപ്പയുടെ മേശപ്പുറത്ത്.

*******

അപ്പച്ചനരികെ: പിതാവിനെ അടക്കംചെയ്ത കല്ലറയ്ക്കുമുന്നിൽ പ്രാർത്ഥനാനിരതരായി പാപ്പയും മോൺ. ജോർജ് റാറ്റ്‌സിംഗറും.

*******

ഫുട്‌ബോൾ ‘പാഠശാല’

യുവാവായിരിക്കേ, മികച്ച ഗോൾ കീപ്പർ എന്ന ഖ്യാതികൂടി നേടിയ ജോൺ പോൾ രണ്ടാമൻ പാപ്പയെപ്പോലെ അദ്ദേഹത്തിന്റെ പിൻഗാമിയും ഫുട്‌ബോളിനെ വളരെയധികം സ്‌നേഹിക്കുന്നു. കഴിഞ്ഞ വർഷം നടന്ന യൂറോക്കപ്പിനു മുന്നോടിയായി അദ്ദേഹം പുറപ്പെടുവിച്ച പ്രാർത്ഥനാശംസയിലെ വാക്കുകൾമാത്രംമതി അതിനു തെളിവ്:

‘ഫുട്‌ബോൾ മത്‌സരങ്ങൾ ഒരു പാഠശാലയാണ്. നാം ഓരോരുത്ത രും മറ്റുള്ളവരോട്, എതിരാളികളോടുപോലും എത്രത്തോളം ബഹുമാനത്തോടുകൂടി ഇടപെടണമെന്നതുമാത്രമല്ല, കൂട്ടായ്മയുടെ ന ന്മയ്ക്കായി ഓരോരുത്തരും എത്രമാത്രം ത്യാഗസന്നദ്ധരാകണമെന്നുകൂടി പാഠ പഠിക്കാൻ അത് ഉപയുക്തമാണ്.’

ഫുട്‌ബോൾ മത്‌സരംകാണാൻ അപൂർവമായെങ്കിലും ഇദ്ദേഹം സമയം ചെലവിടുമായിരുന്നു.

*******

എന്റെ പ്രിയപ്പെട്ടവൾ: ബെനഡിക്ട് പതിനാറാമൻ പാപ്പ സഹോദരി മരിയ റാറ്റ്‌സിംഗർക്കൊപ്പം. അവിവാഹിതയായിരുന്ന മരിയ 1996ലാണ് അന്തരിച്ചത്.

*******

വിശ്രമകാലത്ത്‌: വേനൽക്കാല വസതിയായ കാസ്റ്റൽ ഗൊൺഡോൾഫോയിൽ ബെനഡിക്ട് പതിനാറാമൻ മത്‌സ്യങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?