Follow Us On

24

December

2024

Tuesday

ആനന്ദ മാർഗം തെളിയും!

ആനന്ദ മാർഗം തെളിയും!

‘പ്രിയ യുവജനങ്ങളെ, നിങ്ങൾ അന്വേഷിക്കുന്ന സന്തോഷത്തിന്, നിങ്ങൾക്ക് അനുഭവിക്കാൻ അവകാശമുള്ള സന്തോഷത്തിന് ഒരു പേരുണ്ട്, മുഖമുണ്ട്: നസ്രത്തിലെ യേശു, ദിവ്യകാരുണ്യത്തിൽ മറഞ്ഞിരിക്കുന്നവൻ. അവൻ ഒരിക്കലും നിങ്ങളുടെ ആനന്ദം അപഹരിക്കില്ല, മറിച്ച് അതിനെ പരിപൂർണമാക്കും. വരിക, ഗുരുവിന്റെ ആനന്ദത്തിൽ പങ്കുകാരാവുക.’

(ബെനഡിക്ട് 16-ാമൻ പാപ്പ, 2012 മാർച്ച് 15ന് 27-ാമത് ലോക യുവജന സംഗമവേദിയിൽ പറഞ്ഞത്)

നമ്മുടെ സന്തോഷങ്ങളുടെ അന്തകനാണോ ദൈവം? ഒരിക്കലുമല്ല. ആനന്ദിക്കാനായാണ് അവിടുന്ന് കൽപ്പിച്ചത്. എന്നിട്ടും, ചരിത്രത്തിൽ എവിടെയോ വിഷാദത്തിന്റെ നീണ്ട മുഖം ആത്മീയതയുടെ അടയാളമായി നാം തെറ്റിധരിച്ചു. വാസ്തവത്തിൽ, ലോകത്തിന്റെ വിഷാദം മാറ്റാൻ അവതീർണനായതാണ് മിശിഹാ. വിലക്കു കൽപ്പിച്ച വിഭവം ഭക്ഷിച്ച് വിഷാദിയായ മനുഷ്യന് ആനന്ദം പകരാൻ വന്നവൻ. ‘എന്റെ സന്തോഷം നിങ്ങളിൽ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂർണമാകാനും വേണ്ടിയാണ് ഞാനിതെല്ലാം നിങ്ങളോട് പറഞ്ഞത്.’ (യോഹ 15:11).

കൈമോശം വന്ന നമ്മുടെ ആനന്ദത്തെ വീണ്ടെടുക്കുക. അതാണ് രക്ഷകന്റെ പ്രവൃത്തി. കാര്യം ഇതാണെങ്കിലും എന്തേ നമ്മുടെ സന്തോഷത്തിന്റെ വഴികളിൽ വിലങ്ങുകൾ വരുന്നു? വിശുദ്ധ ഹെൻട്രി ന്യൂമാന്റെ വാക്കുകൾ ഇതിനു വെളിച്ചം തരും:

‘ദൈവം പലപ്പോഴും നമ്മെ അപരിചിതമായ വഴിയിലൂടെ നയിക്കാറുണ്ടല്ലോ. നമ്മുടെ സന്തോഷമാണ് അവിടുന്ന് ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ, യഥാർത്ഥ സന്തോഷം എന്താണെന്നു നമുക്കറിഞ്ഞുകൂടാ. അതുകൊണ്ട്, വഴിയും അറിഞ്ഞുകൂടാ. നാം അന്ധരായിരിക്കുന്നതിനാൽ നാം തിരഞ്ഞെടുക്കുന്ന വഴികൾ തെറ്റിപ്പോകും. അതുകൊണ്ട്, തിരഞ്ഞെടുപ്പ് ദൈവത്തിന് വിട്ടുകൊടുക്കുക. ദൈവകരങ്ങളിൽ പിടിച്ചുകൊണ്ട് അപരിചിതമായ വഴിയിലൂടെ സഞ്ചരിക്കുന്നതാണ് മനോഹരമായ യാത്ര. തീർച്ചയായും ദൈവം നമ്മെ ശരിയായ ദിശയിലേക്ക് നയിക്കും. നാം ചിന്തിക്കുന്ന വഴികളല്ല നമ്മെ സംബന്ധിച്ച് ഏറ്റം നല്ലത്, മറിച്ച് ദൈവം നമുക്കായി തിരഞ്ഞെടുക്കുന്നതാണ് ശരിയായ വഴി. ഇത് മറക്കരുത്.’

എനിക്ക് തോന്നുന്ന സന്തോഷത്തിന്റെ വഴികളിൽ വിലങ്ങുകൾ വരുമ്പോൾ ഞാനറിയുന്നു, നിതാന്തമായ ഒരാനന്ദത്തിന്റെ വഴി ക്രിസ്തു എനിക്കായി വെട്ടിത്തെളിക്കുന്നുവെന്ന്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?