Follow Us On

23

January

2025

Thursday

ഗർഭസ്ഥ ശിശുക്കൾക്കുവേണ്ടി പോരാടാൻ അമേരിക്കയിലെ  പുരുഷന്മാർ ജപമാലയുമായി ന്യൂയോർക്കിലേക്ക്! ‘ദ മെൻസ് മാർച്ച്’ ജൂൺ മൂന്നിന്

ഗർഭസ്ഥ ശിശുക്കൾക്കുവേണ്ടി പോരാടാൻ അമേരിക്കയിലെ  പുരുഷന്മാർ ജപമാലയുമായി ന്യൂയോർക്കിലേക്ക്! ‘ദ മെൻസ് മാർച്ച്’ ജൂൺ മൂന്നിന്

ആൽബനി: ഗർഭസ്ഥ ശിശുക്കളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടാൻ സവിശേഷമായ പ്രോ ലൈഫ് മാർച്ച് വീണ്ടും സംഘടിപ്പിച്ച് യു.എസിലെ പുരുഷന്മാർ. ന്യൂയോർക്കിന്റെ തലസ്ഥാന നഗരിയായ ആൽബനിയിൽ ജൂൺ മൂന്നിന് നടത്തുന്ന ‘നാഷണൽ മെൻസ് പ്രോ ലൈഫ് മാർച്ചി’ൽ (ദ മെൻസ് മാർച്ച്) ജപമാല കൈയിലേന്തി നൂറുകണക്കിന് പുരുഷന്മാർ അണിചേരുമെന്നാണ് റിപ്പോർട്ടുകൾ.

ആൽബനിയിലെ ഔർ ലേഡി ഓഫ് മാർട്ടിയേഴ്‌സ് ദൈവാലയത്തിൽ പുരുഷന്മാർക്കായി ജൂൺ രണ്ടിന് ധ്യാനശുശ്രൂഷ ക്രമീകരിച്ചിട്ടുണ്ട്. അതേ തുടർന്നാണ് ജൂൺ മൂന്നിന് മാർച്ച് നടക്കുക. ആൽബനിയിലെ കുപ്രസിദ്ധമായ പ്ലാൻഡ് പേരന്റ്ഹുഡ് ഗർഭച്ഛിദ്ര ക്ലിനിക്കിനു മുന്നിൽ രാവിലെ 09.00ന് വിശ്വാസീസമൂഹം ഒരുമിച്ചു കൂടുന്നതോടെ മാർച്ചിന് തുടക്കമാകും. ജീവന്റെ മൂല്യം പ്രഘോഷിച്ചും ഗർഭച്ഛിദ്രം അവസാനിപ്പിക്കേണ്ടതിന്റെ അടിയന്തിര ആവശ്യം ഉയർത്തിക്കാട്ടിയും 9.45ന് ന്യൂയോർക്ക് സ്റ്റേറ്റ് ക്യാപിറ്റലിനെ ലക്ഷ്യമാക്കി മാർച്ച് നീങ്ങിത്തുടങ്ങും.

ക്യാപിറ്റലിന് മുന്നിൽ മാർച്ച് സമാപിക്കുന്നതിനെ തുടർന്ന് നടത്തുന്ന സമ്മേളനത്തെ വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖർ അഭിസംബോധന ചെയ്യും. അവരുടെ പേരുകൾ ഉടൻ പുറത്തുവിടുമെന്ന് സംഘാടകർ അറിയിച്ചു. ധ്യാനശുശ്രൂഷയിലും മാർച്ചിലും പുരുഷന്മാർക്ക് മാത്രമാകും പങ്കെടുക്കാൻ അവസരം. എന്നാൽ, അതിനുശേഷമുള്ള സമ്മേളനത്തിലേക്ക് സ്ത്രീകളെയും ക്ഷണിച്ചിട്ടുണ്ട്.

മുൻ മാർച്ചുകളിലേതുപോലെ, ‘ഞങ്ങളുടെ ഗർഭസ്ഥശിശുക്കളെ കൊല്ലുന്നത് അവസാനിപ്പിക്കൂ,’ എന്ന് രേഖപ്പെടുത്തിയ ബാനറിന് പിന്നിലായാകും ജനം അണിചേരുക. അതുപോലതന്നെ അൽമായർ സ്യൂട്ടും വൈദീകർ ഔദ്യോഗിക വസ്ത്രവുമാണ് ധരിക്കുക. ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകി ‘റോ വേഴ്സസ് വേഡ്’ കേസിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതിനെ തുടർന്ന് 1974 മുതൽ ആരംഭിച്ച വാഷിംഗ്ടൺ ഡി.സി ‘മാർച്ച് ഫോർ ലൈഫ് തന്നെയാണ് മെൻസ് പ്രോ ലൈഫ് മാർച്ചിന്റെയും പ്രചോദനം.

കാത്തലിക്ക് ഫാമിലി മെൻ, ദ സ്റ്റേഷൻസ് ഓഫ് ദ ക്രോസ് കാത്തലിക് റേഡിയോ നെറ്റ്‌വർക്ക്, ലൈഫ് മിനിസ്ട്രീസ് യു.എസ്, ദ സിമ്പിൾ ട്രൂത്ത്, ലവ് വിൽ എൻഡ് ചൈൽഡ് കില്ലിംഗ്, ലൈഫ് റണേ്ണഴ്‌സ്, ലെപ്പാന്റോ ഇൻസ്റ്റിറ്റ്യൂട്ട്, ദ വിഡ ഇനിഷ്യേറ്റീവ് തുടങ്ങിയ സംരംഭങ്ങളാണ് മാർച്ചിന്റെ കോ സ്പോൺസർമാർ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?