Follow Us On

23

January

2025

Thursday

അമേരിക്കയിലെ പ്രശസ്ത പോപ്പ് ഗായകൻ സാക് ഹാൻസൺ ഇനി ഡീക്കൻ

അമേരിക്കയിലെ പ്രശസ്ത പോപ്പ് ഗായകൻ സാക് ഹാൻസൺ ഇനി ഡീക്കൻ

മേരിലാൻഡ്: ജനലക്ഷങ്ങളെ സംഗീത ലഹരിയിൽ ആറാടിച്ച അമേരിക്കയിലെ പ്രശസ്ത പോപ്പ് ഗായകൻ സാക്ക് ഹാൻസൺ ഇനി ജോർജിയൻ ഓർത്തഡോക്സ് സഭയിലെ ഡീക്കൻ. 1990കളിൽ അമേരിക്കൻ സംഗീത പ്രേമികളുടെ മനം കവർന്ന പോപ്പ് ബാൻഡായ ‘ഹാൻസണി’ലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം സാക്ക് ഫെബ്രുവരി ആദ്യവാരമാണ് ഡീക്കൻ പട്ടം സ്വീകരിച്ചത്. ഡീക്കൻ മെർക്കുറിയോസ് എന്നാണ് ഇനി സാക് അറിയപ്പെടുക.

മേരിലാൻഡിലെ യൂണിയൻ ബ്രിഡ്ജിലുള്ള സെന്റ് നീനാസ് ആശ്രമത്തിൽ നടന്ന ഡീക്കൻ പട്ട ശുശ്രൂഷയിൽ ജോർജിയൻ ഓർത്തഡോക്‌സ് സഭയുടെ നോർത്ത് അമേരിക്കയിലെ ബിഷപ്പ് ആർച്ച്പ്രിസ്റ്റ് സാബയായിരുന്നു മുഖ്യകാർമികൻ. എപ്പാർക്കിയിലെ മറ്റ് വൈദികരും സന്നിഹിതരായിരുന്നു. 1990കളുടെ ആരംഭത്തിൽ സഹോദരങ്ങളായ ഐസക് ഹാൻസൺ, ടെയ്‌ലർ ഹാൻസൺ, സാക് ഹാൻസൺ എന്നിവർ ചേർന്ന് രൂപീകരിച്ച പോപ്പ് ബാൻഡാണ് ‘ഹാൻസൺ’.

മൂവർ സംഘത്തിലെ ഐസക്കും സാക്കും 10 വർഷംമുമ്പാണ് ഓർത്തഡോക്സ് സഭാ വിശ്വാസം സ്വീകരിച്ചത്. ഓർത്തഡോക്‌സ് സഭാംഗവും തങ്ങളുടെ ബന്ധുവുമായിരുന്ന കന്യാസ്ത്രിയായിരുന്നു അതിന് പ്രചോദനം. പ്രസ്തുത കന്യാസ്ത്രീയും സാക്കിന്റെ ഡീക്കൻ പട്ടത്തിന് സാക്ഷിയാകാൻ എത്തിയിരുന്നു. നോർത്ത് അമേരിക്കയിലെ ജോർജിയൻ രൂപതയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ ഡീക്കനും ഭാര്യ കാത്രീനും ബിഷപ്പിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സഭാനേതൃത്വം ഈ സന്തോഷം പങ്കുവെച്ചത്.

‘നമ്മുടെ വിശുദ്ധ രൂപതയുടെ പേരിൽ, ഡീക്കനായി സ്ഥാനമേറ്റതിന് ഞങ്ങൾ മെർക്കുറിയോസിനെ അഭിനന്ദിക്കുന്നു, ഈ ഉത്തരവാദിത്വം നിറവേറ്റാൻ അദ്ദേഹത്തിന് ആത്മീയ ധൈര്യവും ശാരീരിക ശക്തിയും നേരുന്നു,’ എന്ന കുറിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. 1990കളിൽ സെൻസേഷനായിരുന്ന ‘ഹാൻസൺ’ ബാൻഡിന്റെ ഹിറ്റ് ഗാനം ‘എംഎംഎംബോപ്’ ഇന്നും പോപ്പ്ഗാന പ്രേമികൾക്കിടയിൽ തരംഗമാണ്. അഞ്ച് കുട്ടികളാണ് സാക്- കാത്രിൻ ദമ്പതികൾക്കുള്ളത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?