Follow Us On

24

November

2024

Sunday

നിക്കരാഗ്വയിൽ ക്രിസ്തീയവിരുദ്ധത തുടരുന്നു; പൊതുസ്ഥലത്തെ കുശിന്റെ വഴി പ്രാർത്ഥന നിരോധിച്ച് ഒർട്ടേഗാ ഭരണകൂടം

നിക്കരാഗ്വയിൽ ക്രിസ്തീയവിരുദ്ധത തുടരുന്നു; പൊതുസ്ഥലത്തെ കുശിന്റെ വഴി പ്രാർത്ഥന  നിരോധിച്ച് ഒർട്ടേഗാ ഭരണകൂടം

നിക്കാരഗ്വ: കത്തോലിക്കാ സഭയ്ക്കെതിരായ ആക്രമണം ശക്തമാക്കി നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗാ ഭരണകൂടം. കുരിശിന്റെ വഴി പൊതുസ്ഥലങ്ങളിൽ നിരോധിക്കുന്ന ഉത്തരവുമായാണ് ഇപ്പോൾ പ്രസിഡന്റ് ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. ദുഃഖവെള്ളിയാഴ്ചയിൽപോലും കുരിശിന്റെ വഴി പൊതുവായി ആചരിക്കുന്നത് വിലക്കുന്ന ഭരണകൂടത്തിന്റെ ഉത്തരവിനെ കുറിച്ച് ‘എൽ കോൺഫിഡൻഷ്യൽ’ ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്.

വലിയനോമ്പ് ദിനങ്ങളിലെ പ്രധാന ഭക്താനുഷ്ഠാനമായ കുരിശിന്റെ വഴിയാചരണം വിശ്വാസികൾക്ക് നാലു ചുവരുകൾക്കുള്ളിൽ ചുരുക്കേണ്ടിവരുന്ന സാഹചര്യമാണ് സംജാതമാകുന്നത്. പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിൽ സംഘടിപ്പിക്കാറുള്ള മരിയൻ പ്രദക്ഷിണങ്ങൾക്കും ഇതുപോലെ ഒർട്ടേഗാ ഭരണകൂടം കഴിഞ്ഞ വർഷം വിലക്കേർപ്പെടുത്തിയിരുന്നു. മാതഗൽപ്പ ബിഷപ്പ് റൊളാൻഡോ അൽവാരിസിനെ ജയിലിൽ അടച്ചതും വൈദീകരെ നാടുകടത്തിയതും ഉൾപ്പെടെ നിക്കരാഗ്വൻ ഭരണകൂടം കൈക്കൊള്ളുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ പ്രതിഷേധം വ്യാപിക്കുകയാണ്.

കത്തോലിക്കാ സഭയ്ക്കെതിരെ നിക്കരാഗ്വൻ ഭരണകൂടം നടത്തുന്ന പീഡനത്തെയും ബിഷപ്പ് റൊളാൻഡോ അൽവാരസിന് 26 വർഷത്തെ അന്യായ ശിക്ഷ വിധിച്ചതിനെയും അപലപിച്ച് യു.എസ് കത്തോലിക്കാ മെത്രാൻ സമിതി രംഗത്തെത്തി. ബിഷപ്പ് റൊളാൻഡോ അൽവാരസിനെ മോചിപ്പിക്കാനും നിക്കരാഗ്വയിൽ മനുഷ്യാവകാശങ്ങൾ പുനഃസ്ഥാപിക്കാനും യു.എസ് ഭരണകൂടം ഇടപെടണമെന്ന് യു.എസ് മെതാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ്പ് തിമോത്തി ബ്രോലിയോ ആവശ്യപ്പെട്ടു.

അതേസമയം ഇത്തരമൊരു സാഹചര്യത്തിൽ അന്താരാഷ്ട്ര സമൂഹം പ്രകടിപ്പിക്കുന്ന സാമീപ്യത്തിന് നിക്കരാഗ്വയിലെ പ്രതിപക്ഷ സംഘടനകൾ നന്ദി അറിയിച്ചു. സ്വേച്ഛാധിപത്യ ഭരണകൂടം നാടുകടത്തിയ 317ൽപ്പരം പ്രവാസികൾക്ക് പൗരത്വം വാഗ്ദാനം ചെയ്ത സ്പെയിൻ, അർജന്റീന, യുണൈറ്റഡ് സ്റ്റേറ്റ്സ്, ചിലി, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾക്ക് സംയുക്ത പ്രസ്താവനയിലൂടെ സംഘടനകൾ നന്ദി പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?