ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപും സീറോ മലബാര്‍ സഭയുടെ സീനിയര്‍ ബിഷപുമായ മാര്‍ ജോസഫ് പൗവത്തില്‍ (92) കാലംചെയ്തു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. 1930 ഓഗസ്റ്റ് 14ന് കുറുമ്പനാടം പൗവത്തില്‍ കുടുംബത്തില്‍ ജനിച്ച മാര്‍ ജോസഫ് പൗവത്തില്‍ 1962 ഒക്‌ടോബര്‍ മൂന്നിനാണ് പൗരോഹിത്യം സ്വീകരിച്ചത്. 1964-ല്‍ ചങ്ങനാശേരി എസ്ബി കോളജ് അധ്യാപകനായി നിയമിതനായി.
1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായി. 1977-ല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമമെത്രാനായി. 1985 മുതല്‍ 2007 വരെ ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ച്ബിഷപായി സേവനം ചെയ്തു. ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെയും (സിബിസിഐ), കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെയും (കെസിബിസി) അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട്. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ മാര്‍ പൗവത്തില്‍ നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *