Follow Us On

22

January

2025

Wednesday

വിശുദ്ധ കുർബാനയുടെ സൗന്ദര്യം ആഴത്തിലറിയാൻ പ്രതിവാര പരമ്പരയുമായി അമേരിക്കയിലെ സഭ

വിശുദ്ധ കുർബാനയുടെ സൗന്ദര്യം ആഴത്തിലറിയാൻ പ്രതിവാര പരമ്പരയുമായി അമേരിക്കയിലെ സഭ

വാഷിംഗ്ടൺ ഡി.സി: വിശുദ്ധ കുർബാനയുടെ അർത്ഥവും സൗന്ദര്യവും മഹത്വവും കൂടുതൽ ആഴത്തിൽ മനസിലാക്കാൻ വിശ്വാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ വിശേഷാൽ പ്രഭാഷണ പരമ്പരയുമായി യു.എസിലെ കത്തോലിക്കാ സഭ. മെത്രാൻ സമിതി നടപ്പാക്കുന്ന ‘നാഷണൽ യൂക്കരിസ്റ്റിക് റിവൈവലി’ന്റെ ഭാഗമായി ഈ ഈസ്റ്റർ സീസണിൽ പ്രഭാഷണ പരമ്പര ക്രമീകരിച്ചിരിക്കുന്നത്. കരുണയുടെ തിരുനാൾ ദിനമായ ഏപ്രിൽ 13 മുതൽ പെന്തക്കുസ്താ തിരുനാൾ ദിനമായ മേയ് 25 വരെ എല്ലാ ഏഴ് വ്യാഴാഴ്ചകളിലാണ് ‘ബ്യൂട്ടിഫുൾ ലൈറ്റ്: എ പാസ്ചൽ മിസ്റ്റഗോജി’ എന്ന പേരിലുള്ള പരമ്പര പുറത്തിറങ്ങുന്നത്.

ദൈവവുമായുള്ള പുതിയതും ആഴത്തിലുള്ളതുമായ കൂടിക്കാഴ്ചയിലേക്ക് നമ്മുടെ ഹൃദയങ്ങൾ തുറക്കാൻ ഈ പരമ്പര സഹായിക്കുമെന്ന് നാഷണൽ യൂക്കറിസ്റ്റിക് റിവൈവൽ വക്താവ് സിസ്റ്റർ അലീഷ്യ ടോറസ് പറഞ്ഞു. ‘കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വിശുദ്ധ കുർബാനയിലൂടെയാണ് വളരെ സവിശേഷമായ രീതിയിൽ ക്രിസ്തുവുമായുള്ള സൗഹൃദം സ്ഥാപിക്കപ്പെടുന്നത്. എന്നാൽ വിശുദ്ധ കുർബാനയിലേക്ക് ദൈവം നമ്മെ ക്ഷണിക്കുന്നതിന്റെ സൗന്ദര്യം ശരിയായ രീതിയിൽ അനുഭവിക്കാൻ നമ്മിൽ പലർക്കും അവസരം ലഭിച്ചിട്ടില്ല. ഈ ഈസ്റ്റർ സീസണിൽ ഓരോ കത്തോലിക്കർക്കും അത് ആഴത്തിൽ ഉൾകൊള്ളാൻ അവസരം നൽകുക എന്നതാണ് ഈ പരമ്പരയുടെ ലക്ഷ്യം.’

രാജ്യത്തെ പ്രമുഖ കത്തോലിക്കാ പ്രഭാഷകരിൽ നിന്നും ദൈവശാസ്ത്രജ്ഞരിൽ നിന്നും തിരഞ്ഞെടുത്ത ഏഴു പേരാണ് വിശുദ്ധ കുർബാനയുടെ ദിവ്യ രഹസ്യത്തെക്കുറിച്ചുള്ള പ്രതിവാര പ്രതിഫലനങ്ങൾ അവതരിപ്പിക്കുക. ഇൻഡ്യാനപൊളിസ് ആർച്ച്ബിഷപ്പ് ചാൾസ് തോംസൺ, സിസ്റ്റർ മരിയ മിഗ്യേുൽ റൈറ്റ്, ബൈബിൾ പണ്ഡിതൻ ജെഫ് കാവിൻസ്, സിയാറ്റിൽ ആർച്ച്ബിഷപ്പ് ജെയിംസ് പീറ്റർ സാർട്ടെയ്ൻ, അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ, ഫാ. ഹാരിസൺ അയർ, കെയ്റ്റ്‌ലി ജാവിയർ എന്നിവരാണ് ഈ ഏഴുപേർ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?