Follow Us On

23

January

2025

Thursday

ദൈവതുല്യൻ

ദൈവതുല്യൻ

”വിശ്വാസി ഒന്നിലും ഭയപ്പെടുന്നില്ല. കാരണം, താൻ ദൈവ കരങ്ങളിലാണെന്ന് അവനറിയാം. തിന്മയ്ക്കും ന്യായയുക്തിഹീനർക്കും അവസാനവാക്ക് ഇല്ലെന്ന് അവനറിയാം. ലോകത്തിന്റെയും ജീവിതത്തിന്റെയും ഏക കർത്താവ്, അവതരിച്ച വചനമായ ക്രിസ്തു, നമ്മെ സ്നേഹിക്കാൻ തന്നെത്തന്നെ ത്യാഗം ചെയ്ത് നമ്മുടെ രക്ഷയ്ക്കുവേണ്ടി കുരിശിൽ മരിക്കുന്ന അവിടുന്നാണ് അന്തിമവാക്ക്. ദൈവവുമായുള്ള ഈ ആത്മബന്ധത്തിൽ നാം എത്രത്തോളം വളരുന്നുവോ ആ സ്നേഹത്താൽ ഏതു തരത്തിലുള്ള ഭയത്തെയും നമുക്കു മറികടക്കാൻ കഴിയും. അവിടുന്നാണ് കർത്താവ്.”

(ബെനഡിക്ട് പതിനാറാമൻ പാപ്പ, ആഞ്ചലൂസ്, 22 ജൂൺ 2008)

ക്രിസ്തുവിന്റെ പീഢാനുഭവവേളയിൽ അവിടുത്തേക്കുനേരെ ഉയർത്തിയ മുഖ്യ ആരോപണമായിരുന്നു ‘തന്നെത്തന്നെ ദൈവതുല്യൻ ആക്കുന്നു’ എന്നത് (യോഹന്നാൻ 5:18). തന്നെ ദൈവമാക്കുകയല്ല മറിച്ച് അവിടുന്ന് അവകാശപ്പെടുകയും പ്രഖ്യാപിക്കുകയും ചെയ്തു. ‘ഞാനും പിതാവും ഒന്നാണ്,’ (യോഹന്നാൻ 10:30). പിതാവു ചെയ്യുന്നതെല്ലാം പുത്രനും ചെയ്യുന്നു.

അതെ, പുത്രൻ പിതാവിന് സമാനനാണ്. ചിന്തകനും എഴുത്തുകാരനുമായ സി.എസ് ലൂയീസിന്റെ പ്രസിദ്ധ ഗ്രന്ഥമാണ് ‘Mere Christianity’. ക്രിസ്തുവിന്റെ അനന്യതയെക്കുറിച്ച് വിശദീകരിക്കുമ്പോൾ അദ്ദേഹത്തിന്റെ യുക്തി കാണുക: മൂന്നു സാധ്യതകളാണുള്ളത്. ക്രിസ്തു ഒന്നുകിൽ ഭ്രാന്തൻ, അല്ലെങ്കിൽ നുണയൻ, അതുമല്ലെങ്കിൽ കർത്താവ്. മറ്റൊരുവിധത്തിൽ Madman, Badman, or Godman.

ക്രിസ്തു കർത്താവല്ലെങ്കിൽ അവിടുന്നൊരു നുണയനോ ഭ്രാന്തനോ ആണ്. എന്നാൽ അവിടുന്ന് നുണയനും ഭ്രാന്തനുമല്ലെന്ന് സ്ഥാപിച്ചു. അതിനാൽ തീർച്ചയായും അവിടുന്ന് കർത്താവാണ്. അവിടുത്തേക്ക് ഭ്രാന്തുണ്ടെന്ന് കൽപ്പിച്ച ലോകത്തിനാണ് യഥാർത്ഥ ഭ്രാന്തെന്ന് ക്രിസ്തു വ്യക്തമാക്കി: ‘ലോകത്തിന്റെ പ്രവൃത്തികൾ തിന്മയാണെന്നു ഞാൻ സാക്ഷ്യപ്പെടുത്തിയതിനാൽ അതെന്നെ വെറുക്കുന്നു,’ (യോഹന്നാൻ 7:7).

വീണ്ടും അവിടുന്നു പറഞ്ഞു. പിശാചാണ് നുണയൻ. ‘അവൻ നുണയനും നുണയുടെ പിതാവുമാണ്,’ (യോഹന്നാൻ 8:44). എങ്കിൽപ്പിന്നെ ക്രിസ്തു ആരാണ്? അവിടുന്ന് കർത്താവുതന്നെ. ഒരു കാര്യകൂടി ഓർക്കുക: സാക്ഷാൽ പിശാച് പലവട്ടം ക്രിസ്തുവിനെ ദൈവമെന്നും ദൈവപുത്രനെന്നും വിളിക്കുന്നുണ്ട് (മത്തായി 4:3), (മർക്കോസ് 3:11, 5:7), ലൂക്കാ 4:41). പക്ഷേ ഒരിക്കൽ പോലും യേശു കർത്താവാണെന്ന് അവൻ വിളിച്ചു പറയുന്നില്ല.

ദൈവമെന്നതും ദൈവപുത്രനെന്നതും വസ്തുനിഷ്ഠമായ സത്യമാണ്. യേശുകർത്താവാണെന്ന് ഏറ്റുപറയുന്നതാകട്ടെ, ആത്മനിഷ്ഠമായ സത്യവും. അതു പറഞ്ഞാൽ പിശാച് മാലാഖയാകും! അതു പറയാൻ അവനാകില്ലതാനും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?