Follow Us On

22

January

2025

Wednesday

ദൈവപരിപാലനയ്ക്ക് നന്ദി പറഞ്ഞ് നിക്കരാഗ്വൻ ജയിലിൽ നിന്ന് ബിഷപ്പ് അൽവാരസിന്റെ ആദ്യ പ്രതികരണം

ദൈവപരിപാലനയ്ക്ക് നന്ദി പറഞ്ഞ് നിക്കരാഗ്വൻ ജയിലിൽ നിന്ന് ബിഷപ്പ് അൽവാരസിന്റെ ആദ്യ പ്രതികരണം

മനാഗ്വേ: അന്യായ തടവുശിക്ഷ അനുഭവിക്കുമ്പോഴും, ദൈവപരിപാലനയ്ക്കും പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിനും കൃതജ്ഞത അർപ്പിച്ച് നിക്കാരഗ്വൻ ബിഷപ്പ് റൊളാൻഡോ അൽവാരസ്. പ്രസിഡന്റ് ഒർട്ടേഗയുടെ സ്വോച്ഛാധിപത്യത്തെ എതിർത്തതിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തി ഓർട്ടേഗാ ഭരണകൂടം തടവിലാക്കപ്പെട്ടശേഷമുള്ള ബിഷപ്പിന്റെ ആദ്യ പ്രതികരണമാണിത്. നിക്കരാഗ്വൻ ഭരണകൂടവുമായി ബന്ധപ്പെട്ട ഒരു മാധ്യമാണ് ബിഷപ്പ് റൊളാൻഡോ അൽവാരസിന്റെ പ്രസ്താവനകളുള്ള വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

ജയിലിൽ തന്നെ കാണാനെത്തിയ സഹോദരങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയാണ് പ്രസ്തുത വീഡിയോയുടെ ഉള്ളടക്കം. ദൈവത്തിന്റെയും പരിശുദ്ധ അമ്മയുടെയും കൃപയാൽ ധാരാളം സമാധാനമുണ്ട്. ഈ മംഗളവാർത്തദിനത്തിൽതന്നെ സഹോദരങ്ങളെ കാണാൻ കഴിഞ്ഞതിലെ സന്തോഷം പങ്കുവെച്ച അദ്ദേഹം ഒരിക്കൽകൂടി പരിശുദ്ധ അമ്മയ്ക്ക് നന്ദി പറഞ്ഞു. അമ്മ നമ്മെ സംരക്ഷിക്കുന്നുവെന്നും സദാ മാതൃസ്‌നേഹത്താൽ നമ്മെയെല്ലാം പൊതിഞ്ഞുപിടിക്കുന്നുവെന്നും ബിഷപ്പ് വെളിപ്പെടുത്തി.

ജയിലിലെ സുഹൃത്തുക്കൾ നൽകിയ ഭക്ഷണം സഹോദരനു നൽകിയെന്നും വളരെ രുചികരമായി അവർ അത് കഴിച്ചുവെന്നുമുള്ള വാക്കുകളും വീഡിയോയിലുണ്ട്. തന്റെ കുടുംബാംഗങ്ങളെ നല്ലവിധം സ്വീകരിച്ച അധികാരികൾക്കും ജയിൽ അധികൃതർക്കും നന്ദി പറഞ്ഞുകൊണ്ട് ‘ഞാൻ നന്നായി ഇരിക്കുന്നുവോ, കാണാൻ സാധിക്കുന്നുണ്ടോ,’ എന്ന് തമാശ രൂപേണ അവരോട് ചേദിക്കുന്നതും വീഡിയോയിൽ കാണാം.

ലാ മോഡേലോ എന്നറിയപ്പെടുന്ന ടിപിറ്റപ്പയിലെ ജോർജ് നവാരോ ജയിലിലാണ് ബിഷപ്പിനെ നിലവിൽ പാർപ്പിച്ചിരിക്കുന്നത്. 2022 മേയിൽ വീട്ടുതടങ്കലിൽ അടയ്ക്കപ്പെട്ട അദ്ദേഹത്തെ ഫെബ്രുവരിയിലാണ് രാജ്യദ്രോഹ കുറ്റം ചുമത്തി 26 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചത്. കഴിഞ്ഞ ജനുവരിക്കുശേഷം ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ചിത്രം പുറത്തുവരുന്നത്. പ്രസ്തുത കൂടിക്കാഴ്ചയും അതിന്റെ ദൃശ്യങ്ങളും ബിഷപ്പിനെയും കുടുംബത്തെയും സമ്മർദം ചെലുത്തി തയാറാക്കിയതാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

എന്തായാലും അദ്ദേഹത്തിന്റെ മോചനത്തിനായി അന്താരാഷ്ട്ര തലത്തിൽ ഉൾപ്പെടെ വലിയ സമ്മർദങ്ങൾ ശക്തിപ്പെടുന്നുവെന്നത് പ്രത്യാശാനിർഭരമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?