Follow Us On

22

January

2025

Wednesday

ദിവ്യകാരുണ്യ കോൺഗ്രസിന് ഒരുങ്ങി ന്യൂയോർക്ക് നഗരം; ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയാരാധനകൾ അർപ്പിക്കാൻ അണിചേരും പതിനായിരങ്ങൾ

ദിവ്യകാരുണ്യ കോൺഗ്രസിന് ഒരുങ്ങി ന്യൂയോർക്ക് നഗരം; ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയാരാധനകൾ അർപ്പിക്കാൻ അണിചേരും പതിനായിരങ്ങൾ

ന്യൂയോർക്ക്: ഒക്‌ടോബറിൽ ന്യൂയോർക്ക് നഗരം ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഒരുക്ക ദിനങ്ങളിലേക്ക് സഭാ നേതൃത്വം. ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതി ആരാധനകൾ അർപ്പിക്കാനും ദൈവാനുഭവങ്ങൾ പങ്കുവെക്കാനുമായി പതിനായിരങ്ങൾ ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാനെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. അതിനുള്ള ഒരുക്കങ്ങളിലാണെന്ന് അൽബാനി ബിഷപ്പ് എഡ്വേർഡ് ഷാർഫെൻബെർഗർ വ്യക്തമാക്കി.

ന്യൂയോർക്കിലെ ഓറിസ്വില്ലെയിലെ ലേഡി ഓഫ് മാർട്ടിയേഴ്‌സ് ദൈവാലയത്തിൽ ഒക്ടോബർ 20മുതൽ 22വരെയാണ് ദിവ്യകാരുണ്യ കോൺഗ്രസ്. ദിവ്യകാരുണ്യ ഭക്തയായ വിശുദ്ധ കാറ്റേരി ടെകക്വിത്തയുടെ ജന്മസ്ഥലവും ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിച്ചതിന്റെ പേരിൽ വീരമൃത്യ വരിച്ച മൂന്ന് അമേരിക്കൻ രക്തസാക്ഷികളെ അടയാളപ്പെടുത്തുകയും ചെയ്യുന്ന ഇടമാണ് ലേഡി ഓഫ് മാർട്ടിയേഴ്‌സ് ദൈവാലയം. വിഖ്യാതമായ മൊഹാക്ക് നദിക്ക് അഭിമുഖമായി നിലകൊള്ളുന്ന ഈ ദൈവാലയം ന്യൂയോർക്കിലെ മാത്രമല്ല, യു.എസിലെതന്നെ ഏറ്റവും പവിത്രമായ സ്ഥലങ്ങളിൽ ഒന്നാണ്.

ന്യൂയോർക്ക് ആർച്ച്ബിഷപ്പ് കർദിനാൾ തിമോത്തി ഡോളൻ അർപ്പിക്കുന്ന ദിവ്യബലി അർപ്പണത്തോടെയാണ് ദിവ്യകാരുണ്യ കോൺഗ്രസിന് തുടക്കമാകുക. മണിക്കൂറുകളുടെ ഇടവേളയിൽ ദിവ്യബലി അർപ്പണം, പ്രഗത്ഭരായ വചനപ്രഘോഷകരുടെ വചനശുശ്രൂഷകൾ എന്നിവയുണ്ടാകും. കൂടാതെ വിവിധ സ്ഥലങ്ങളിൽ നിന്ന് വന്നെത്തുന്ന വിശ്വാസികളെ പരിചയപ്പെടാനും വിശ്വാസം പങ്കുവെക്കാനുമുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

ദിവ്യകാരുണ്യ ഭക്തി പ്രോത്‌സാഹിപ്പിക്കാൻ യു.എസിലെ കത്തോലിക്കാ മെത്രാൻ സമിതി ആഹ്വാനം ചെയ്തിരിക്കുന്ന നാഷണൽ യൂക്കരിസ്റ്റിക് റിവൈവലിന്റെ ഭാഗമാണ് ന്യൂയോർക്കിലെ ദിവ്യകാരുണ്യ കോൺഗ്രസ്. ന്യൂയോർക്കിലെ എട്ട് റോമൻ കത്തോലിക്കാ രൂപതകളും ബ്രൂക്ലിനിലെ മരോനൈറ്റ് കാത്തലിക് എപ്പാർക്കിയും സംയുക്തമായാണ് യൂക്കറിസ്റ്റിക് കോൺഗ്രസ്സംഘടിപ്പിക്കുന്നത്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?