Follow Us On

04

April

2025

Friday

വെടിയേറ്റ് കൊല്ലപ്പെട്ട ലോസ് ആഞ്ചെലസ് സഹായമെത്രാന്റെ വസതിയിൽ നിന്നും ദിവ്യസക്രാരി മോഷ്ടിക്കപ്പെട്ടു

വെടിയേറ്റ് കൊല്ലപ്പെട്ട ലോസ് ആഞ്ചെലസ് സഹായമെത്രാന്റെ വസതിയിൽ നിന്നും ദിവ്യസക്രാരി മോഷ്ടിക്കപ്പെട്ടു

ലോസ് ആഞ്ചെലസ്: വെടിയേറ്റ് കൊല്ലപ്പെട്ട ലോസ് ആഞ്ചെലസ് അതിരൂപതാ സഹായമെത്രാൻ ഡേവിഡ് ഒ കോണലിന്റെ വസതിയിൽ നിന്നും ദിവ്യസക്രാരി മോഷ്ടിക്കപ്പെട്ടു. ലോസ് ആഞ്ചെലസ് കൗണ്ടിയിലെ ഹസീൻഡ ഹൈറ്റ്‌സിലെ വീട്ടിൽ നിന്നും മാർച്ച് 24 വെള്ളിയാഴ്ചയ്ക്കും മാർച്ച് 26 ഞായറാഴ്ചയ്ക്കും ഇടയിലാണ് മോഷണം നടന്നത്. മോഷണം സംബന്ധിച്ച് അന്വേഷണം ധൃതഗതിയിൽ പുരോഗമിക്കുകയാണെന്ന് ലോസ് ആഞ്ചെലസ് ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രസ്തുത വസതിയുടെ സുരക്ഷപരിഗണിച്ച് വീഡിയോ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് അന്വേഷണ ആവശ്യങ്ങൾക്ക് ഉപകരിക്കുമെന്നും ഷെരീഫ് വകുപ്പ് അറിയിച്ചു. എങ്കിലും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടോ, മോഷണത്തിനുള്ള കാരണം എന്തായിരുന്നു, ബിഷപ്പിന്റെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടോ, തുടങ്ങിയ വിശദാംശങ്ങൾ ഒന്നും അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. അതേമയം ദിവ്യകാരുണ്യത്തോടുള്ള വിശ്വാസവും ഭക്തിയും പുതുക്കുന്നതിനായി ആർച്ച് ബിഷപ്പ് ഹൊസെ ഗോമസ് ലോസ് ആഞ്ചലസിന്റെ തെരുവീഥികളിലൂടെ നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണവും ഇതേദിവസങ്ങളിൽ തന്നെയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 18ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.00മണിക്കായിരുന്നു കാലിഫോർണിയയിലെ ലോസ് ആഞ്ചെലസ് അതിരൂപതാ സഹായമെത്രാൻ ഡേവിഡ് ഒ കോണൽ (69) ഹസീൻഡ ഹൈറ്റ്‌സിലെ ജാൻലു അവന്യൂവിലെ താമസസ്ഥലത്ത് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഒന്നിലധികം വെടിയേറ്റ അദ്ദേഹം സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?