Follow Us On

22

January

2025

Wednesday

കഴിഞ്ഞ മൂന്ന് മാസത്തിനിടെ യു.എസിൽ അക്രമിക്കപ്പെട്ടത് 69 കത്തോലിക്കാ ദൈവാലയങ്ങൾ; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കൂടിയ കണക്ക്

കഴിഞ്ഞ മൂന്ന് മാസത്തിനിടെ യു.എസിൽ അക്രമിക്കപ്പെട്ടത് 69 കത്തോലിക്കാ ദൈവാലയങ്ങൾ; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കൂടിയ കണക്ക്

വാഷിംഗ്ടൺ ഡി.സി: പുതുവർഷം പിറന്ന് മൂന്ന് മാസം പിന്നിടുന്നതിനിടെ മാത്രം അമേരിക്കയിൽ അക്രമിക്കപ്പെട്ടത് 69 കത്തോലിക്കാ ദൈവാലയങ്ങൾ. വാഷിംഗ്ടൺ ഡി.സി ആസ്ഥാനമായുള്ള ‘ഫാമിലി റിസർച്ച് കൗൺസിൽ’ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് നടുക്കുന്ന ഈ വിവരം പുറത്തുവിട്ടത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ആക്രമണങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായെന്ന ആശങ്കയും ‘ദൈവാലയങ്ങൾക്കെതിരായ ശത്രുത’ എന്ന തലകെട്ടോടെ പുറത്തിറക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ അഞ്ച് വർഷങ്ങളിലെ ആദ്യ മൂന്നു മാസത്തെ അക്രമങ്ങളുടെ കണക്കിനേക്കാൾ വളരെ കൂടുതലാണ് ഈ വർഷത്തെ കണക്ക്. 2020ൽ ആദ്യ മൂന്നു മാസത്തിനിടെ ഒരു ആക്രമസംഭവം ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയം. 2023 ജനുവരിയിൽ 43 ഉും ഫെബ്രുവരിയിൽ 14 ഉും മാർച്ചിൽ 12 ഉും ആക്രമസംഭവങ്ങളാണ് ഉണ്ടായത്. യുഎസിലെ 29 സംസ്ഥാനങ്ങളിലായാണ് അക്രമസംഭവങ്ങൾ ഉണ്ടായത്.

നോർത്ത് കരോലിനയിലാണ് ഏറ്റവും കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളത്, ഏഴ് സംഭവങ്ങൾ. ഒഹായോ, ടെന്നസി എന്നിവിടങ്ങളിൽ അഞ്ച് വീതവും ഫ്‌ളോറിഡ, മിസോറി, പെൻസിൽവാനിയ എന്നിവിടങ്ങളിൽ നാല് വീതം സംഭവങ്ങളും ഉണ്ടായി. അതേസമയം ദൈവാലയ കെട്ടിടങ്ങൾക്കുപുറമമേ മതസ്ഥാപനങ്ങളും ഉപകരണങ്ങളും അക്രമങ്ങൾക്ക് ഇരായായിട്ടുണ്ടെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

നശീകരണം, തീവെപ്പ് അല്ലെങ്കിൽ തീപിടിത്തം, തോക്കുമായി ബന്ധപ്പെട്ട സംഭവങ്ങൾ, ബോംബ് ഭീഷണികൾ, പിന്നെ മറ്റ് മാർഗങ്ങളിലൂടെയുള്ളവ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് ആക്രമണങ്ങളെയും നാശനഷ്ടങ്ങളെയും രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയിൽ 53 എണ്ണം നശീകരണ പ്രവർത്തനങ്ങളുടെയും 10 എണ്ണം തീ കൊളുത്തലിന്റെയും മൂന്നെണ്ണം തോക്കുമായി ബന്ധപ്പെട്ട സംഭവങ്ങളുടെയും പട്ടികയിലാണ് ഉൾപ്പെട്ടിട്ടുള്ളത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?