Follow Us On

04

April

2025

Friday

കത്തോലിക്കാ വനിതകളുടെ ജപമാല യജ്ഞത്തിന് ഇനി മണിക്കൂറുകൾ മാത്രം; അണിചേരും 40ൽപ്പരം രാജ്യങ്ങൾ

കത്തോലിക്കാ വനിതകളുടെ ജപമാല യജ്ഞത്തിന് ഇനി മണിക്കൂറുകൾ മാത്രം; അണിചേരും 40ൽപ്പരം രാജ്യങ്ങൾ

വാഷിംഗ്ടൺ ഡി.സി: കുടുംബങ്ങളെയും ലോകം മുഴുവനെയും പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണത്തിന് ഭരമേൽപ്പിക്കാനുള്ള വനിതകളുടെ ജപമാല യജ്ഞത്തിന് (റോസറി റാലി) ഇനി മണിക്കൂറുകൾ മാത്രം. ഫാത്തിമാ മാതാവിന്റെ തിരുനാളായ മേയ് 13നാണ് പൊതുനിരത്തുകൾ സവിശേഷമായജപമാല യജ്ഞത്തിന് വേദിയാകുന്നത്. 40ൽപ്പരം രാജ്യങ്ങളുടെ പങ്കാളിത്തം റോസറി റാലിക്ക് ഉറപ്പായിട്ടുണ്ടെന്നും സംഘാടകർ സാക്ഷ്യപ്പെടുത്തുന്നു.

പോളണ്ടിലും ചില ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും പതിവായി മാറിയ സ്ത്രീകളുടെ ജപമാല യജ്ഞം ഇത് രണ്ടാം തവണയാണ് ആഗോളതലത്തിൽ സംഘടിപ്പിക്കപ്പെടുന്നത്. 2022ലെ അമലോത്ഭവ തിരുനാൾ (ഡിസംബർ എട്ട്) ദിനത്തിലായിരുന്നു ആദ്യമായി സംഘടിപ്പിച്ചത്. പരിശുദ്ധ അമ്മയോടുള്ള വണക്കവും കത്തോലിക്കാ വിശ്വാസവും പരസ്യമായി പ്രഖ്യാപിക്കുന്നതിനൊപ്പം ജീവൻ, കുടുംബം, മാതൃത്വം എന്നിവയുടെ സംരക്ഷണത്തിനായി ആത്മീയ പ്രതിരോധം ഒരുക്കുക എന്ന ലക്ഷ്യവും ഈ വിശേഷാൽ ജപമാല യജ്ഞത്തിനുണ്ട്.

പങ്കാളിത്തത്തിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ തന്നെയാവും മുന്നിൽ.അർജന്റീന, ബൊളീവിയ, ബ്രസീൽ, ചിലി, കൊളംബിയ, കോസ്റ്ററിക്ക, ഇക്വഡോർ, എൽ സാൽവദോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, മെക്‌സിക്കോ, നിക്കരാഗ്വ, പാനമ, പരാഗ്വേ, പെറു, പ്യുർട്ടോറിക്ക, വെനസ്വേല, ഉറുഗ്വായ് തുടങ്ങിയവയാണ് ലാറ്റിൻ അമേരിക്കയിൽനിന്ന് പങ്കെടുക്കുന്ന രാജ്യങ്ങൾ. കൂടാതെ, കാനഡ, ഓസട്രേലിയ, അമേരിക്ക, സ്‌പെയിൻ, ഇറ്റലി, യു.എ.ഇ, ഉഗാണ്ട എന്നിവയാണ് മറ്റ് പ്രധാന രാജ്യങ്ങൾ.

ലോകത്തെ മാറ്റിമറിക്കാൻ പ്രാർത്ഥനയ്ക്ക് വിശിഷ്യാ, ജപമാല പ്രാർത്ഥനയ്ക്കുള്ള ശക്തി സാക്ഷിച്ചുകൊണ്ടാണ് ജപമാല യജ്ഞത്തിന് സംഘാടകർ ആഹ്വാനം ചെയ്തിരിക്കുന്നത്. പോളണ്ടിൽനിന്ന് ഉത്ഭവിച്ച് വിവിധ രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിക്കുന്ന ‘മെൻസ് റോസറി’ക്ക് (പുരുഷന്മാരുടെ ജപമാല) സമാനമെന്നോണം ‘വുമൺസ് റോസറി’ വ്യാപിക്കാൻ ഇപ്പോൾ ആഹ്വാനം ചെയ്തിരിക്കുന്ന പ്രാർത്ഥനാ യജ്ഞം സഹായിക്കുമെന്നാണ് പ്രതീക്ഷ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?