കാലിഫോർണിയ: നിരീശ്വരവാദത്തോട് വിടപറഞ്ഞ് കത്തോലിക്കാ വിശ്വാസം സ്വീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് യു.എസിലെ പ്രമുഖ പ്രോ ലൈഫ് പ്രവർത്തക. ‘പ്രോ ലൈഫ് സാൻ ഫ്രാൻസിസ്‌കോ’യുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ‘പ്രോഗ്രസീവ് ആന്റി അബോർഷൻ അപ്‌റൈസിംഗി’ന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറുമായ ക്രിസ്റ്റിൻ ടർണർ ഇക്കകഴിഞ്ഞദിവസമാണ് തന്റെ തീരുമാനം ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തിയത്.
‘കൊലയ്ക്കു കൊണ്ടുപോകുന്നവരെ മോചിപ്പിക്കുക; കൊലക്കളത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നവരെ രക്ഷപ്പെടുത്തുക,’ (സുഭാഷിതങ്ങൾ 24:11) എന്ന തിരുവചനം ഉദ്ധരിച്ചുകൊണ്ടാണ് ക്രിസ്തീയവിശ്വാസം സ്വീകരിക്കാനുള്ള തീരുമാനം പ്രഖ്യാക്കുന്ന ക്രിസ്റ്റിന്റെ കുറിപ്പ് പോസ്റ്റ് ആരംഭിക്കുന്നത്. ‘ഒരു കുട്ടിയെപോലെ സ്വയം ദൈവത്തിന് ഭരമേൽപ്പിച്ച്, എനിക്കു വേണ്ടിയാണ് അവിടുന്ന് സ്വമേധയ ക്രൂശിലേറിയെതെന്ന് ഞാൻ തിരിച്ചറിയുന്നതുവരെ തന്നെതന്നെ വെളിപ്പെടുത്താത്തിന് ദൈവത്തോട് തനിക്ക് പിണക്കമുണ്ട്,’ എന്നും ക്രിസ്റ്റിൻ കൂട്ടിച്ചേർത്തു.
‘എന്റെ ഹൃദയത്തിൽ ദൈവത്തിന്റെ ആകൃതിയിലുള്ള ഒരു ദ്വാരമുണ്ട്. സൂര്യനു കീഴിലുള്ള എല്ലാം അതിൽ നിറയ്ക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ അത് സാധ്യമല്ല. എന്തുകൊണ്ടെന്നാൽ ദൈവം എന്നെ ആഗ്രഹിക്കുന്നതുപോലെ എനിക്കും ദൈവത്തെ വേണം,’ അവർ ട്വിറ്ററിൽ കുറിച്ചു. ക്രിസ്റ്റിനെ ഓർത്ത് അഭിമാനിക്കുന്നു, വിശ്വാസം പിന്തുടരാൻ ക്രിസ്റ്റിന് കഴിഞ്ഞതിൽ സന്തോഷമുണ്ട്, ക്രിസ്തുവിന്റെ കുടുംബത്തിലേക്ക് സ്വാഗതം… എന്നിങ്ങനെയുള്ള കമന്റുകൾ, ക്രിസ്റ്റിന്റെ ട്വിറ്റർ പോസ്റ്റിനു താഴെ നിറയുകയാണ്.
കാലിഫോർണിയയിലെ സാസ്താ കോളേജിൽനിന്ന് പഠിച്ചിറങ്ങിയ ക്രിസ്റ്റിൻ 2021 മേയിലാണ് പ്രോലൈഫ് സാൻ ഫ്രാൻസിസ്‌കോയുടെ ഡയറക്ടറായി ചുമതലയേറ്റത്. 2021 ഒക്ടോബറിൽ ‘പ്രോഗ്രസീവ് ആന്റി അബോർഷൻ അപ്‌റൈസിംഗി’ന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായി നിയമിക്കപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *