Follow Us On

22

January

2025

Wednesday

വിശ്വാസികൾ പരിമിതം, എങ്കിലും ദൈവവിളികളാൽ സമ്പന്നം അമേരിക്കയിലെ ഈ രൂപത; ഈ വർഷം ഏഴ് വൈദീകർ

വിശ്വാസികൾ പരിമിതം, എങ്കിലും ദൈവവിളികളാൽ സമ്പന്നം അമേരിക്കയിലെ ഈ രൂപത; ഈ വർഷം ഏഴ് വൈദീകർ

ഇന്ത്യാനപോളിസ്: അമേരിക്കൻ സംസ്ഥാനമായ ഇന്ത്യാനയിലെ ഫോർട്ട് വെയ്ൻസൗത്ത് ബെൻഡ് രൂപതയുടെ അജപാലകഗണത്തിലേക്ക് ഈ വർഷം ഏഴ് നവവൈദീകർ. ഇക്കഴിഞ്ഞ ദിവസം ഫോർട്ട് വെയ്നിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രലിൽ ബിഷപ്പ് കെവിൻ സി റോഡ്സിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച തിരുക്കർമമധ്യേയായിരുന്നു തിരുപ്പട്ട സ്വീകരണം.

ഒരു വർഷം ഏഴ് നവവൈദീകർ എന്നത് ഒരുപക്ഷേ, കേരളത്തിലെ രൂപതകളെ സംബന്ധിച്ചിടത്തോളം വലിയ വാർത്തയായിരിക്കില്ല. എന്നാൽ, അമേരിക്ക ഉൾപ്പെടെയുള്ള പല പാശ്ചാത്യ രാജ്യങ്ങളിലെയും സ്ഥിതി അപ്രകാരമല്ല. അതുകൊണ്ടുതന്നെ അമേരിക്കയിലെ താരതമ്യേന വലുപ്പം കുറഞ്ഞ, വിശ്വാസികളുടെ എണ്ണം പരിമിതമായ ഫോർട്ട് വെയ്ൻസൗത്ത് ബെൻഡ് രൂപതയിൽനിന്നുള്ള ഈ തിരുപ്പട്ട സ്വീകരണം ശ്രദ്ധേയമത്രേ.

ഏതാണ്ട് 1,60000 വിശ്വാസികൾ മാത്രമുള്ള ഫോർട്ട് വെയ്ൻസൗത്ത് ബെൻഡ് രൂപത വിശ്വാസികളുടെ എണ്ണത്തിൽ പരിമിതമാണെങ്കിലും ദൈവവിളികളിൽ സമ്പന്നമാകുകയാണെന്നാണ് റിപ്പോർട്ടുകൾ. ഉറച്ച കത്തോലിക്കാ വിശ്വാസത്തിൽ മുന്നേറുന്ന ഈ രൂപതയിലെ വർധിച്ചുവരുന്ന ദൈവവിളികളുടെ എണ്ണത്തെക്കുറിച്ച് രൂപതയുടെ ഔദ്യോഗിക പത്രമായ ‘ടുഡേസ് കാത്തലിക്’ റിപ്പോർട്ട് ചെയ്തിരുന്നു.

റയാൻ ടിമോസി, ബോബി ക്രിസ്ഷ്, ബ്രയാൻ ഫ്ലോറിൻ, സെയ്ൻ ലാംഗൻബ്രണ്ണർ, ഡേവിഡ് ലാങ്ഫോർഡ്, സാമുവൽ ആൻഡേഴ്സൺ, ജേക്കബ് ഷ്നൈഡർ എന്നിവരാണ് ഈ വർഷം തിരുപ്പട്ടം സ്വീകരിച്ച് യുവവൈദികർ.

‘നമ്മുടെ സഹോദരങ്ങളായ ഇവർ, നിത്യപുരോഹിതനായ യേശുവിനോടൊപ്പം കൂദാശകളിലൂടെ തിരിച്ചറിയപ്പെടും. അവർ അൾത്താരയിൽ ഓരോ തവണ ദിവ്യബലിയർപ്പിക്കുമ്പോഴും യേശു അവരിലൂടെ പ്രവർത്തിക്കും,’ എന്ന വാക്കുകളോടെയാണ് ബിഷപ്പ് റോഡ്സ് നവവൈദികർക്ക് ആശംസകൾ അർപ്പിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?