Follow Us On

12

January

2025

Sunday

കുപ്രസിദ്ധമായ ഗർഭച്ഛിദ്ര വിധി തിരുത്തിയതിന്റെ ഒന്നാം വാർഷികം: അമേരിക്കൻ തലസ്ഥാന നഗരിയിൽ ജൂൺ 24ന് ഗംഭീര പ്രോ ലൈഫ് മാർച്ച്

കുപ്രസിദ്ധമായ ഗർഭച്ഛിദ്ര വിധി തിരുത്തിയതിന്റെ ഒന്നാം വാർഷികം: അമേരിക്കൻ തലസ്ഥാന നഗരിയിൽ ജൂൺ 24ന് ഗംഭീര പ്രോ ലൈഫ് മാർച്ച്

വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകിക്കൊണ്ട് യു.എസ് സുപ്രീം കോടതി 1973ൽ പുറപ്പെടുവിച്ച കുപ്രസിദ്ധ വിധി യു.എസ് സുപ്രീം കോടതിതന്നെ തിരുത്തിയതിന്റെ ഒന്നാം വാർഷികം അർത്ഥപൂർണമായി ആഘോഷിക്കാൻ തയാറെടുത്ത് യു.എസിലെ പ്രോ ലൈഫ് സംഘടനകൾ. ‘നാഷണൽ സെലിബ്രേറ്റ് ലൈഫ് ഡേ റാലി’ എന്ന പേരിൽ വമ്പൻ പ്രോ ലൈഫ് റാലിയാണ് അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡി.സിയിൽ സംഘടിപ്പിക്കുന്നത്. ജൂൺ 24ന് നടക്കുന്ന റാലിയിൽ ആയിരങ്ങൾ അണിചേരുമെന്നാണ് റിപ്പോർട്ടുകൾ.

‘സ്റ്റുഡന്റ്‌സ് ഫോർ ലൈഫ് ഓഫ് അമേരിക്ക’ എന്ന സംഘടനയാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. നാഷണൽ മാളിലെ ലിങ്കൺ മെമ്മോറിയലിൽനിന്ന് രാവിലെ 10.30ന് റാലി ആരംഭിക്കും. സ്റ്റുഡന്റ്‌സ് ഫോർ ലൈഫ് ഓഫ് അമേരിക്ക, 40 ഡേയ്‌സ് ഫോർ ലൈഫ്, ലൈവ് ആക്ഷൻ, പ്രോലൈഫ് പാർട്‌ണേഴ്‌സ് ഫൗണ്ടേഷൻ എന്നീ പ്രോ ലൈഫ് സംഘടനകൾ സംയുക്തമായാണ് പ്രോ ലൈഫ് റാലിക്ക് ചുക്കാൻ പിടിക്കുന്നത്.

നീണ്ട കാലത്തെ ഒരു പോരാട്ടം വിജയിച്ചതിന്റെയും ജീവൻ സംരക്ഷണത്തിൽ ലഭിച്ച പുതിയ അവസരങ്ങൾ അടയാളപ്പെടുത്തേണ്ടതിന്റെയും ഭാഗമായാണ് ഈ വാർഷികാഘോഷം സംഘടിപ്പിക്കുന്നതെന്ന് ‘സ്റ്റുഡന്റ്‌സ് ഫോർ ലൈഫ് ഓഫ് അമേരിക്ക’ പ്രസിഡന്റ് ക്രിസ്റ്റൻ ഹോക്കിൻസ് പറഞ്ഞു. ഇനി ജനിക്കാൻ പോകുന്നവർ ഉൾപ്പെടെയുള്ളവരുടെ ജീവിതം, സ്വാതന്ത്ര്യം, സന്തോഷം എന്നിവ ഉറപ്പാക്കുമെന്ന പ്രതീക്ഷയിലാണ് നമ്മുടെ രാഷ്ട്രം കെട്ടിപ്പടുക്കപ്പെട്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സംസ്ഥാന തലത്തിലും ഫെഡറൽ തലത്തിലും നിയമപരിരക്ഷയിൽ ജീവൻ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പോരാട്ടം നാം തുടരുകയാണെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് ടിന വിക്ടിംഗ്ടൺ അഭിപ്രായപ്പെട്ടു. ‘ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവർ ജീവൻവിരുദ്ധ ബില്ലുകൾക്കായി കോൺഗ്രസിൽ നിലയുറപ്പിക്കുന്നിടത്തോളം കാലം വാഷിംഗ്ടൺ ഡി.സിയിൽ പ്രോ ലൈഫ് പോരാട്ടം തുടരും. ഈ ആഘോഷം ചരിത്രത്തിലെ ഒരു സുപ്രധാന ദിനത്തിന്റെ പ്രതിഫലനമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?