Follow Us On

05

May

2024

Sunday

ഫ്രാൻസിസ് പാപ്പ ലോക യുവജനസംഗമ വേദിയിലേക്ക്; ഇനി നാലു ദിനങ്ങൾ ലോകയുവത പാപ്പയ്‌ക്കൊപ്പം

ഫ്രാൻസിസ് പാപ്പ ലോക യുവജനസംഗമ വേദിയിലേക്ക്; ഇനി നാലു ദിനങ്ങൾ ലോകയുവത പാപ്പയ്‌ക്കൊപ്പം

ലിസ്ബൺ: നീണ്ട കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് ഫ്രാൻസിസ് പാപ്പ ലോക യുവജന സംഗമ വേദിയിലേക്ക് ആഗതനാകാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് (ഓഗസ്റ്റ് 03) പ്രാദേശിക സമയം വൈകീട്ട് 5.30ന് (ഇന്ത്യൻ സമയം രാത്രി 10.05) ലോക യുവജന സംഗമത്തിന്റെ മുഖ്യ വേദിയായ ‘എഡുറാറോ സെവൻത് പാർക്കി’ൽ വന്നെത്തുന്ന പാപ്പയ്ക്ക് അവിസ്മരണീയ സ്വീകരണമാകും ലോകമെമ്പാടുനിന്നുമുള്ള ലക്ഷക്കണക്കിന് വരുന്ന യുവജനത നൽകുക.

300ൽപ്പരം പേരുടെ ഡബ്ലു.വൈ.ഡി ക്വയർ ഉൾപ്പെടെയുള്ള വിവിധ ഓർക്കസ്ട്രകളുടെ മാസ്മരിക സംഗീത വിരുന്ന് ഉൾപ്പെടെയുള്ള പ്രോഗ്രാമുകളാണ് സ്വീകരണത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. 180 രാജ്യങ്ങളിൽനിന്നുള്ള യുവജനപ്രതിനിധികൾ അവരവരുടെ ദേശീയ പതാകയുമായി പ്രധാനവേദിയുടെ സമീപം അണിനിരക്കും. പൂക്കളാൽ അലങ്കരിച്ച ബൃഹത്തായ പുൽത്തകിടിയും ഒരുക്കിക്കഴിഞ്ഞു.

ഇന്നലെ ഓഗസ്റ്റ് രണ്ടിന് പോർച്ചുഗലിൽ എത്തിയ പാപ്പ, ലോക യുവജന സംഗമത്തിന്റെ മൂന്നാം ദിനമായ ഇന്നാണ് ലോക യുവജന സംഗമത്തെ അഭിസംബോധന ചെയ്യാൻ ആദ്യമായി എത്തുന്നത്. ഇനിയുള്ള നാല് ദിനങ്ങളിലും പാപ്പയുടെ സാന്നിധ്യം യുവജന സംഗമവേദിയിലുണ്ടാകും. നാലാം തീയതി രാവിലെ 9.00നാണ് ലോകയുവജന സംഗമവേദിയിലെ കുമ്പസാര ശുശ്രൂഷയിൽ പാപ്പ പങ്കെടുക്കുന്നത്. അന്നേ ദിനം വൈകിട്ട് 6.00നാണ് പാപ്പയുടെ നേതൃത്വത്തിലുള്ള കുരിശിന്റെ വഴി.

അഞ്ചാം തീയതി രാവിലെ 9.30ന് പാപ്പ ഫാത്തിമാ ബസിലിക്കയിൽ സന്ദർശനം നടത്തും. രോഗികളായ യുവജനങ്ങൾക്കൊപ്പം അവിടെവെച്ച് ജപമാല പ്രാർത്ഥന ചൊല്ലുന്ന പാപ്പ തുടർന്ന് അവരോട് സംസാരിക്കും. വൈകീട്ട് ലോക യുവജന സംഗമ വേദിയിൽ തിരിച്ചെത്തുന്ന പാപ്പ രാത്രി ജാഗരത്തിന് നേതൃത്വം നൽകും. ആറാം തിയതി രാവിലെ 9.00നാണ് പൊന്തിഫിക്കൽ ദിവ്യബലി. അടുത്ത തവണത്തെ യുവജന സംഗമ വേദിയും പാപ്പ പ്രഖ്യാപിക്കും. വൈകീട്ട് യുവജന സംഗമത്തിന്റെ വോളണ്ടിയേഴ്‌സിന് മാത്രമായി ഒരുക്കിയിരിക്കുന്ന കൂട്ടായ്മയിലും പാപ്പ പങ്കെടുക്കും.

***********************

ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ നീളുന്ന ലോക യുവജന സംഗമ വേദിയിൽനിന്നുള്ള പ്രോഗ്രാമുകളും തിരുക്കർമങ്ങളും ശാലോം വേൾഡിൽ തത്‌സമയം കാണാം. പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആപ്പിൾ ടി.വി, ആമസോൺ ഫയർ ഉൾപ്പെടെയുള്ള സ്മാർട്ട് ടി.വികളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേൾഡ് ലഭ്യമാണ്. കൂടാതെ ശാലോം വേൾഡിന്റെ വെബ്‌സൈറ്റിലും (shalomworld.org) ശാലോം വേൾഡിന്റെ യൂ ടൂബ്ഫേസ്ബുക്ക് പേജുകളിലും തത്സമയ സംപ്രേഷണം ലഭ്യമാക്കിയിട്ടുണ്ട്. വിവിധ ഡിവൈസുകളിൽ ശാലോം ചാനൽ ലഭ്യമാക്കാനുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദർശിക്കുക: shalomworld.org/watchon

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?