Follow Us On

17

September

2025

Wednesday

Author's Posts

  • മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

    മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി0

    വത്തിക്കാന്‍സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ രണ്ടു ദിവസമായി നേരിയ പുരോഗതിയെന്ന് വത്തിക്കാന്‍. ബുധനാഴ്ച രാത്രിയില്‍ മാര്‍പാപ്പ നന്നായി ഉറങ്ങിയെന്നും വത്തിക്കാന്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറില്‍ മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതായി ബുധനാഴ്ച രാത്രിയില്‍ വത്തിക്കാന്‍ പ്രസ് ഓഫീസ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. നേരത്തെ വൃക്കകള്‍ക്കുണ്ടായ പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്നും സിടി സ്‌കാന്‍ പരിശോധന ഫലത്തിലും രക്തപരിശോധനയിലും പുരോഗതിയുണ്ടായതായും വത്തിക്കാന്‍ വ്യക്തമാക്കി. രണ്ടുദിവസംമുമ്പ് അനുഭവപ്പെട്ട ശ്വാസതടസം ഇപ്പോഴില്ല. എന്നാല്‍ ഓക്‌സിജന്‍ നല്‍കുന്നതും ശ്വസനസംബന്ധിയായ

    READ MORE
  • ഐവിഎഫിന്  ‘ധാര്‍മിക ബദലുകള്‍’ കണ്ടെത്തണമെന്ന് യുഎസ് ബിഷപ്പുമാര്‍

    ഐവിഎഫിന് ‘ധാര്‍മിക ബദലുകള്‍’ കണ്ടെത്തണമെന്ന് യുഎസ് ബിഷപ്പുമാര്‍0

    വാഷിംഗ്ടണ്‍ ഡി.സി: യുഎസ് ബിഷപ്പുമാരുടെ പ്രോ-ലൈഫ് കമ്മിറ്റി ചെയര്‍മാന്‍ ബിഷപ് ഡാനിയല്‍ തോമസും അല്‍മായര്‍, വിവാഹം, കുടുംബജീവിതം, യുവജനങ്ങള്‍ എന്നിവയ്ക്കായുള്ള കമ്മിറ്റിയുടെ ചെയര്‍മാന്‍ ബിഷപ് റോബര്‍ട്ട് ബാരനും ഐവിഎഫ് കൂടുതലാളുകളിലേക്ക് എത്തിക്കാനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ പുതിയ ഉത്തരവിനെതിരെ രംഗത്ത്.  വന്ധ്യതയ്ക്ക് പരിഹാരമായി കൂടുതല്‍ ധാര്‍മികമായ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് യു.എസ് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന് വേണ്ടി ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. അജപാലകര്‍ എന്ന നിലയില്‍, വന്ധ്യത അനുഭവിക്കുന്ന നിരവധി ദമ്പതികളുടെ കഷ്ടപ്പാടുകള്‍

    READ MORE
  • 23,000 കുഞ്ഞുങ്ങള്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടു

    23,000 കുഞ്ഞുങ്ങള്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടു0

    ഫ്‌ളോറിഡ: കൊല്ലപ്പെട്ടേക്കാമായിരുന്ന 23,000ത്തിലധികം കുഞ്ഞുങ്ങള്‍ ജീവനിലേക്ക്. ഫ്‌ളോറിഡ സംസ്ഥാനത്ത് ഹാര്‍ട്ട് ബീറ്റ് പ്രൊട്ടക്ഷന്‍ നിയമം പ്രാബല്യത്തില്‍ വന്നതോടെയാണ് ഇത്രയും കുഞ്ഞുങ്ങള്‍ക്ക് ജീവന്റെ വെളിച്ചംകാണാന്‍ അവസരം ലഭിച്ചത്. 2023ല്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ‘ഹൃദയമിടിപ്പ് സംരക്ഷണ നിയമം’  (Heartbeat Protection Act)  ഒപ്പുവെച്ചതിനുശേഷം ഫ്‌ലോറിഡ, അമേരിക്കയിലെ മികച്ച പ്രോലൈഫ് സംസ്ഥാനങ്ങളിലൊന്നായി മാറി. ഗര്‍ഭച്ഛിദ്രം ചെയ്യപ്പെടുമായിരുന്ന 23,000ത്തിലധികം കുഞ്ഞുങ്ങള്‍ക്ക് ഭൂമിയില്‍ പിറന്നുവീഴാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നാണ് ഫ്‌ളോറിഡ ഏജന്‍സി ഫോര്‍ ഹെല്‍ത്ത്‌കെയര്‍ അഡ്മിനിസ്‌ട്രേഷന്‍ പുറത്തുവിട്ട പുതിയ ഡാറ്റ. ഗര്‍ഭസ്ഥ ശിശുക്കളുടെ ഹൃദയമിടിപ്പ്

    READ MORE
  • ഉക്രെയ്ന്‍ യുദ്ധത്തിന് പിന്നില്‍ റഷ്യയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍: ആര്‍ച്ചുബിഷപ് സ്വിയസ്ലേവ് ഷെവ്ചുക്ക്

    ഉക്രെയ്ന്‍ യുദ്ധത്തിന് പിന്നില്‍ റഷ്യയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍: ആര്‍ച്ചുബിഷപ് സ്വിയസ്ലേവ് ഷെവ്ചുക്ക്0

    വാഷിംഗ്ടണ്‍ ഡിസി: ഉക്രെയ്ന്‍ യുദ്ധത്തിന് പിന്നില്‍ റഷ്യയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങളും  ക്രിമിനല്‍ ആശയസംഹിതയുമാണെന്ന് ഉക്രെയ്ന്‍ ഗ്രീക്ക് കത്തോലക്ക സഭയുടെ തലവന്‍ ആര്‍ച്ചുബിഷപ് സ്വിയസ്ലേവ് ഷെവ്ചുക്ക്. അമേരിക്കന്‍ കാത്തലിക്ക് സര്‍വകലാശയിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്യുകയായിരുന്നു ആര്‍ച്ചുബിഷപ്. സര്‍വകലാശാലയിലെ പൗരസ്ത്യ ക്രൈസ്തവകേന്ദ്രമാണ്  ചടങ്ങ് സംഘടിപ്പിച്ചത്.  സര്‍വകലാശാല പ്രസിഡന്റ് ഡോ. പീറ്റര്‍ കില്‍പാട്രിക് ആര്‍ച്ചുബിഷപ്പിനെ പരിചയപ്പെടുത്തി. ഉക്രെയ്‌നിലെ യുദ്ധത്തിന്റെ മൂലകാരണങ്ങളെക്കുറിച്ചും റഷ്യയുടെ ക്രിമിനല്‍ പ്രത്യയശാസ്ത്രത്തെക്കുറിച്ചും സമാധാനത്തിന്റെയും പ്രത്യാശയുടെയും ആശയങ്ങളെക്കുറിച്ചും ആര്‍ച്ചുബിഷപ് സംസാരിച്ചു. യുദ്ധത്തിന്റെ പ്രധാന കാരണം റഷ്യന്‍ നവ-സാമ്രാജ്യത്വ അഭിലാഷങ്ങളാണെന്ന്

    READ MORE

Latest Posts

Don’t want to skip an update or a post?