Follow Us On

02

August

2025

Saturday

Author's Posts

  • ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകക്കുനേരെ നടന്നതു നിയമവാഴ്ചയോടുള്ള വെല്ലുവിളി: സീറോമലബാര്‍ സഭ

    ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകക്കുനേരെ നടന്നതു നിയമവാഴ്ചയോടുള്ള വെല്ലുവിളി: സീറോമലബാര്‍ സഭ0

    കാക്കനാട്: ഛത്തീസ്ഗഡില്‍ മലയാളി കന്യസ്ത്രീകള്‍ക്കുനേരെ നടന്നതു നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയാണെന്ന് സീറോമലബാര്‍ സഭ. മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ചു കന്യസ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമം അപലപനീയമാണെന്ന് സീറോമലബാര്‍ സഭാ വക്താവ് ഫാ. ടോം ഓലിക്കരോട്ട് പ്രസ്താവനയില്‍ വ്യക്തമാക്കി.  ആഗ്രയിലെ ഫാത്തിമ ആശുപത്രിയിലേക്ക് ജോലിക്കായി, പ്രായപൂര്‍ത്തിയായ യുവതികളെ കൂട്ടികൊണ്ടു പോകുന്നതി നുവേണ്ടി ഛത്തീസ്ഗഡിലെ  ദുര്‍്ഗ് സ്റ്റേഷനില്‍ എത്തിയ പ്പോളാണ് ഒരുസംഘമാളുകള്‍ ഇവരെ തടഞ്ഞുവയ്ക്കുകയും പോലീസില്‍ അറിയിക്കുകയും ചെയ്തത്. ആവശ്യമായ എല്ലാ രേഖകളോടും കൂടിയാണ് ഗ്രീന്‍ ഗാര്‍ഡന്‍സ് സന്യാസ സമൂഹത്തിലെ സിസ്റ്റര്‍ വന്ദനയും സിസ്റ്റര്‍

    READ MORE
  • കുടുംബങ്ങള്‍ ദൈവവിളിയുടെ വിളനിലം: മാര്‍ റാഫേല്‍ തട്ടില്‍

    കുടുംബങ്ങള്‍ ദൈവവിളിയുടെ വിളനിലം: മാര്‍ റാഫേല്‍ തട്ടില്‍0

    കാക്കനാട്: കുടുംബങ്ങള്‍ ദൈവവിളിയുടെ വിളനിലമാണെന്ന് മേജര്‍ ആര്‍ച്ചുബിഷപ്  മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടത്തിയ വൊക്കേഷന്‍ പ്രമോട്ടേഴ്‌സ് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കുടുംബങ്ങളുടെ കൂട്ടായ്മയും കുടുംബ പ്രാര്‍ത്ഥനയും ആണ് ദൈവവിളിയുടെ അടിസ്ഥാനം. ഭവനങ്ങളിലേക്ക് വൈദികരും സമര്‍പ്പിതരും  ഇറങ്ങിച്ചെല്ലുമ്പോഴാണ്  വൈദിക-സമര്‍പ്പിത വിളികള്‍ ലഭ്യമാകുന്നതെന്നും മാര്‍ തട്ടില്‍ ഓര്‍മ്മപ്പെടുത്തി.  വൊക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് അധ്യക്ഷത വഹിച്ചു.  കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.

    READ MORE
  • ക്രൂശിതന്‍ തൊട്ടു; ചൈനീസ് നിരീശ്വരവാദി ഇന്ന് ഷുഷു മരിയ

    ക്രൂശിതന്‍ തൊട്ടു; ചൈനീസ് നിരീശ്വരവാദി ഇന്ന് ഷുഷു മരിയ0

    മാഡ്രിഡ്/സ്‌പെയിന്‍:   2016 ല്‍  23 ാം വയസിലാണ് സ്പാനിഷ് ഭാഷയുടെ ചരിത്രം പഠിക്കുന്നതിനായി  ചൈനീസ് വിദ്യാര്‍ത്ഥിനിയായ ഷുഷു സ്‌പെയിനിലെത്തുന്നത്.  സ്‌പെയിനില്‍ എത്തിയിട്ട് ഏകദേശം ഒരു മാസം പിന്നിട്ടപ്പോള്‍  അസ്വസ്ഥത നിറഞ്ഞ ഒരന്തരീക്ഷത്തില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി ഇറങ്ങി നടന്ന ഷുഷു എത്തിച്ചേര്‍ന്നത് രക്തസാക്ഷികളായ സെന്റ് ജസ്റ്റസ് ആന്‍ഡ് പാസ്റ്റര്‍ സഹോദരങ്ങളുടെ നാമധേയത്തിലുള്ള കത്തീഡ്രലില്‍ ആയിരുന്നു.അവിടെ നിന്ന് കേട്ട സ്വര്‍ഗീയ സംഗീതത്തില്‍ ആകൃഷ്ടയായി അവള്‍ ആ ദൈവാലയത്തിലേക്ക് പ്രവേശിച്ചു. അവിടെ  അവളുടെ കണ്ണുകള്‍ ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റെ ഒരു

    READ MORE
  • സിഎസ്‌ഐആര്‍ നിസ്റ്റ് അമല മെഡിക്കല്‍ കോളേജുമായി ധാരണപത്രം കൈമാറി

    സിഎസ്‌ഐആര്‍ നിസ്റ്റ് അമല മെഡിക്കല്‍ കോളേജുമായി ധാരണപത്രം കൈമാറി0

    തൃശൂര്‍: കേന്ദ്രസര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ  ശാസ്ത്ര-സാങ്കേതിക ഗവേഷണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും അമല മെഡിക്കല്‍ കോളേജുമായി അക്കാദമിക മേഖലയിലും ഗവേഷണ രംഗത്തും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി. സിഎസ്‌ഐആര്‍ നിസ്റ്റ് ഡയറക്റ്റര്‍ ഡോ. സി അനന്തരാ മകൃഷ്ണന്‍ അമല മെഡിക്കല്‍ കോളേജ്ജ് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മലിനു ധാരണപ്പത്രം കൈമാറി. സ്റ്റുഡന്റ് ഫാക്കല്‍റ്റി എക്‌സ്‌ചേഞ്ച്,  സംയോജിത ഗവേഷണ പദ്ധതികള്‍, മെന്റര്‍ഷിപ്, ക്ലിനിക്കല്‍ റിസേര്‍ച്ച് തുടങ്ങിയ മേഖലകളില്‍ കൈകോര്‍ത്തുപ്രവര്‍ത്തിക്കാന്‍ ഈ

    READ MORE

Latest Posts

Don’t want to skip an update or a post?