'സ്നേഹത്തിന്റെ പ്രവൃത്തികളെ മതപരിവര്‍ത്തനത്തിനുള്ള ശ്രമങ്ങളായി വ്യാഖ്യാനിക്കുന്നത് രാജ്യത്തിന്റെ മതേതര സ്വഭാവത്തെ ദുര്‍ബലമാക്കും' സീറോ മലബാര്‍ സഭയുടെ സിനഡാനന്തര സര്‍ക്കുലര്‍
- ASIA, Featured, Kerala, LATEST NEWS
- January 12, 2026

കോട്ടപ്പുറം: ഈശോമിശിഹായുടെ മനുഷ്യാവതാര ജൂബിലി 2025 ന്റെ കോട്ടപ്പുറം രൂപതാതല സമാപനം ഡിസംബര്‍ 28 ന് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ നടക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന ജൂബിലി സമാപന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. രൂപതയിലെ എല്ലാ വൈദികരും സഹകാര്‍മ്മികരാകും. ഇതിന് മുന്നോടിയായി വൈകുന്നേരം മൂന്നിന് കൊടുങ്ങല്ലൂര്‍ ബോയ്സ് സ്കൂള്‍ പരിസരത്തു നിന്നും കൃഷ്ണന്‍കോട്ട ക്രിസ്തുരാജ ദേവാലയത്തില്‍ നിന്നും തുരുത്തിപ്പുറം സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ നിന്നുമായി കത്തീഡ്രലിലേക്ക്
READ MORE
ബംഗളൂരു: കര്‍ണാടക നിയമസഭ പാസാക്കിയ വിദ്വേഷ പ്രസംഗ വിരുദ്ധ നിയമത്തെ കത്തോലിക്ക സഭാ നേതാക്കള്‍ സ്വാഗതം ചെയ്തു. ഒരു പരിഷ്കൃത സമൂഹത്തില്‍ ഇതൊരു നല്ല നീക്കമാണെന്ന് ബംഗളൂരു ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ പറഞ്ഞു. സമൂഹത്തില്‍ പൊരുത്തക്കേടുകളും പ്രശ്നങ്ങളും തെറ്റിദ്ധാരണകളും സൃഷ്ടിക്കുന്നതില്‍നിന്ന് ചിലരെ തടയാന്‍ നിയമം സഹായിക്കുമെന്ന് ഡോ. മച്ചാഡോ കൂട്ടിച്ചേര്‍ത്തു. മതന്യൂനപക്ഷങ്ങള്‍ ചെറിയ വിഷയങ്ങളില്‍ അനാവശ്യമായി പീഡിപ്പിക്കപ്പെടുന്ന കാലത്ത് നിയമം വളരെ ആവശ്യമാണെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു. വിദ്വേഷ പ്രസംഗത്തിന് ഏഴ് വര്‍ഷം വരെ തടവും 50,000
READ MORE
വത്തിക്കാന്‍ സിറ്റി: ക്രിസ്മസ് രാത്രിക്ക് മുന്‍പായി, പിണക്കത്തിലായിരിക്കുന്ന ഒരാളെ കണ്ടെത്തി അവരുമായി അനുരഞ്നപ്പെടുന്നതാണ് ഈ വര്‍ഷത്തെ ക്രിസ്മസിന് നല്കാവുന്ന ഏറ്റവും മികച്ച സമ്മാനമെന്ന് ലിയോ 14-ാമന്‍ പാപ്പ മാര്‍പാപ്പ. ഇറ്റാലിയന്‍ കാത്തലിക് ആക്ഷനിലെ യുവാക്കളുമായി വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സമാധാനം എന്നത് യുദ്ധമില്ലാത്ത അവസ്ഥയല്ലെന്നും, അത് നീതിയിലധിഷ്ഠിതമായ സാഹോദര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടകളില്‍ നിന്ന് പണം കൊടുത്ത് വാങ്ങുന്ന സമ്മാനങ്ങളെക്കാള്‍ മൂല്യമുള്ളതാണ് ഹൃദയത്തില്‍ നിന്ന് നല്കുന്ന സമാധാനമെന്ന് പാപ്പ വിശദീകരിച്ചു. സമാധാനം സ്ഥാപിക്കുക
READ MORE
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണ ജൂബിലിക്ക് ഒരുക്കമായി വചനം വായിക്കുക, പഠിക്കുക, ധ്യാനിക്കുക എന്നീ ലക്ഷ്യത്തോടുകൂടി രൂപത ഫാമിലി അപ്പോസ്തലേറ്റും ബൈബിള്‍ അപ്പോസ്തലേറ്റും, കുടുംബ കൂട്ടായ്മയും സംയുക്തമായി നടത്തുന്ന വചന-പഠന മത്സരത്തിന്റെ ലോഗോ പ്രകാശനം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിച്ചു. നല്ല നിലം സീസണ് വണ്ണില്‍ ഒന്നാം സ്ഥാനം നേടിയ ആനിക്കാട് ഇടവകാംഗങ്ങളായ സ്മിതാ മാത്യു മുണ്ടന്‍ കുന്നേലും ടീമംഗങ്ങളും 25,000 രൂപയും പ്രശസ്തി പത്രവും, രണ്ടാം സ്ഥാനം നേടിയ ചെങ്ങളം ഇടവക ജെസി രാജേഷ്
READ MORE




Don’t want to skip an update or a post?