Follow Us On

17

May

2025

Saturday

Author's Posts

  • നോമ്പ്, ശുദ്ധീകരണത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും സമയമാകട്ടെ, പാപ്പാ  ഫ്രാന്‍സീസ്

    നോമ്പ്, ശുദ്ധീകരണത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും സമയമാകട്ടെ, പാപ്പാ ഫ്രാന്‍സീസ്0

    നോമ്പ്, ശുദ്ധീകരണത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും സമയമാകട്ടെയെന്ന് , പാപ്പാ ഫ്രാന്‍സീസ് ത്രികാലജപ സന്ദേശത്തില്‍ പറഞ്ഞു. റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഇക്കഴിഞ്ഞ നാലു ഞായറാഴ്ചകള്‍ തുടര്‍ച്ചയായി പാപ്പായ്ക്ക് ഞായറാഴ്ചകളില്‍ പതിവുള്ള മദ്ധ്യാഹ്നപ്രാര്‍ത്ഥന നയിക്കാന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും മദ്ധ്യാഹ്നപ്രാര്‍ത്ഥനാ സന്ദേശം പാപ്പാ വരമൊഴിയായി നല്കിപ്പോരുന്നു. പ്രിയ സഹോദരീ സഹോദരന്മാരേ, കഴിഞ്ഞ ബുധനാഴ്ച, ചാരംപൂശല്‍ കര്‍മ്മത്തോടെ, നാം നോമ്പുകാലം ആരംഭിച്ചു, ഹൃദയ പരിവര്‍ത്തനത്തിന് നമ്മെ ക്ഷണിക്കുകയും ഉത്ഥാനനാനന്ദത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്ന നാല്പത് ദിവസത്തെ അനുതാപ യാത്രയാണിത്.

    READ MORE
  • ‘ആര്‍ദ്രതയുടെ അത്ഭുത’ത്തിന്  നന്ദി; സന്നദ്ധ പ്രവര്‍ത്തകരോട് പാപ്പ

    ‘ആര്‍ദ്രതയുടെ അത്ഭുത’ത്തിന് നന്ദി; സന്നദ്ധ പ്രവര്‍ത്തകരോട് പാപ്പ0

    റോം: തങ്ങളുടെ പരിചരണം ആവശ്യമുള്ളവരോട് കാണിക്കുന്ന അടുപ്പത്തിനും ആര്‍ദ്രതയ്ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ.  വത്തിക്കാന്‍ പ്രസിദ്ധീകരിച്ച പാപ്പയുടെ ത്രികാലജപ സന്ദേശത്തിലാണ് വോളണ്ടിയര്‍മാരുടെ ലോക ജൂബിലിയില്‍ പങ്കെടുക്കാനെത്തിയ 25,000ഓളം വരുന്ന സ്ത്രീപുരുഷന്‍മാര്‍ക്ക് പാപ്പ നന്ദി പ്രകടിപ്പിച്ചത്. റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാപ്പയുടെ നില ക്രമേണ മെച്ചപ്പെട്ട് വരുകയാണ്. മറ്റുള്ളവരെ സേവിച്ചുകൊണ്ട് യേശുവിനെ അനുഗമിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് മാര്‍പ്പാപ്പ നന്ദി പറഞ്ഞു. തെരുവുകളിലും വീടുകളിലും കഴിയുന്ന, രോഗികള്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കും തടവിലാക്കപ്പെട്ടവര്‍ക്കും ഔദാര്യത്തോടെയും പ്രതിബദ്ധതയോടും സന്നദ്ധപ്രവര്‍ത്തകര്‍ ചെയ്യുന്ന സഹായം

    READ MORE
  • കെസിഎഫിന് പുതിയ നേതൃത്വം

    കെസിഎഫിന് പുതിയ നേതൃത്വം0

    കൊച്ചി: കേരള കത്തോലിക്കാസഭയുടെ പൊതു അല്മായ പ്രസ്ഥാനമായ  കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായി കൊല്ലം രൂപതാംഗവും കെഎല്‍സിഎ സമിതിയംഗവുമായ അനില്‍ ജോണ്‍ ഫ്രാന്‍സിസും  ജനറല്‍ സെക്രട്ടറിയായി മൂവാറ്റുപുഴ രൂപതാംഗവും എംസിഎ സഭാതല മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന  വി.സി ജോര്‍ജുകുട്ടിയെയും തിരഞ്ഞെടുത്തു. തൃശൂര്‍ അതിരൂപതാംഗവും പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറിയുമായിരുന്ന അഡ്വ. ബിജു കുണ്ടുകുളത്തെ ട്രഷററായി തിരഞ്ഞെടുത്തു. കത്തോലിക്ക സഭയുടെ അല്മായ പ്രസ്ഥാനങ്ങളായ കത്തോലിക്ക കോണ്‍ഗ്രസ്, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ), മലങ്കര കാത്തലിക് അസോസിയേഷന്‍

    READ MORE
  • കെഎസ്എസ്എസ് വനിതാ ദിനാഘോഷം നടത്തി

    കെഎസ്എസ്എസ് വനിതാ ദിനാഘോഷം നടത്തി0

    കോട്ടയം:  അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ വിപുലമായ പരിപാടികളോടെ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. വനിതാദിനാഘോഷ പരിപാ ടികളുടെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. സ്ത്രീ പുരുഷ തുല്യതയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ തലങ്ങളിലും ത്വരിതപ്പെടുത്തണമെന്ന് മാര്‍ മൂലക്കാട്ട് പറഞ്ഞു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ,  സംസ്ഥാന

    READ MORE

Latest Posts

Don’t want to skip an update or a post?