Follow Us On

22

April

2025

Tuesday

Author's Posts

  • ബീഫ് നിരോധനത്തിനെതിരെ ക്രൈസ്തവ നേതാക്കള്‍

    ബീഫ് നിരോധനത്തിനെതിരെ ക്രൈസ്തവ നേതാക്കള്‍0

    ഗുവഹത്തി: അസം ഗവണ്‍മെന്റ് പൊതുസ്ഥലങ്ങളില്‍ ബീഫ് കഴിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയതിനെതിരെ ക്രൈസ്തവ നേതാക്കള്‍. ഓരോ വ്യക്തിക്കും അവന്റെ ഇഷ്ടമനുസരിച്ച് ഭക്ഷിക്കുവാനുള്ള അവകാശത്തെ ഹനിക്കുന്നതാണ് ഇത്തരം തീരുമാനമെന്ന് അസമിലെ ഡിമ ഹസാവോയിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് റവ. ഡി.സി. ഹായിയ ഡാര്‍ണേയി പ്രതികരിച്ചു. ഗവണ്‍മെന്റ് ഇത്തരത്തിലുള്ള ഒരു തീരുമാനം എടുക്കുന്നതിനുമുമ്പെ ജനങ്ങളെ വിശ്വാസത്തിലെടുക്കേണ്ടതായിരുന്നു. ഇവിടുത്തെ അനേകം ട്രൈബല്‍ കമ്മ്യൂണിറ്റികളുടെയും മുഖ്യആഹാരം ബീഫാണ്. മാത്രമല്ല, അത് എളുപ്പത്തില്‍ ലഭ്യവുമാണ്. ഇനി അതിന് എന്താണ് പകരം കഴിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

    READ MORE
  • വീടുകളില്‍ പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കണം: ഫ്രാന്‍സിസ് പാപ്പ

    വീടുകളില്‍ പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കണം: ഫ്രാന്‍സിസ് പാപ്പ0

    വത്തിക്കാന്‍ സിറ്റി: വീടുകളില്‍ പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു. പൊതുകൂടിക്കാഴ്ചാവേളയില്‍ സംബന്ധിച്ച ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച വേളയിലാണ്, പുല്‍ക്കൂടുകളുടെ പ്രാധാന്യം എടുത്തു പറഞ്ഞത്. എല്ലാവരുടെയും ഭവനങ്ങളില്‍ യേശുവിന്റെ ജനനം ചിത്രീകരിക്കുന്ന ഒരു രംഗം ഉണ്ടായിരിക്കുമല്ലോ എന്ന് പറഞ്ഞ പാപ്പാ, ക്രൈസ്തവീകതയുടെ ആത്മീയതയുടെയും സംസ്‌കാരത്തിന്റെയും ഒരു പ്രധാനഘടകമാണ് ഈ പുല്‍ക്കൂടുകള്‍ എന്നും കൂട്ടിച്ചേര്‍ത്തു. നമ്മുടെയിടയില്‍ വസിക്കുവാന്‍ ഇറങ്ങിവന്ന യേശുവിനെ ജീവിതത്തില്‍ സ്മരിക്കുന്നതിനുള്ള ഒരു വലിയ ഉത്തേജനമാര്‍ഗമാണ് ഈ പുല്‍ക്കൂടുകള്‍ എന്നതും പാപ്പാ

    READ MORE
  • വത്തിക്കാനില്‍ പുതിയ തപാല്‍ ഓഫിസ് തുറക്കുന്നു

    വത്തിക്കാനില്‍ പുതിയ തപാല്‍ ഓഫിസ് തുറക്കുന്നു0

    വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ പ്രാദേശിക ഭരണ സിരാകേന്ദ്രത്തിന്റെയും, ഇറ്റാലിയന്‍ തപാല്‍ വിഭാഗത്തിന്റെയും സംയുക്തസേവനത്തില്‍, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ജൂബിലിക്കായി എത്തുന്ന ആളുകള്‍ക്കായി, പുതിയ ഒരു തപാല്‍ ഓഫിസ് തുറക്കുന്നു. ഡിസംബര്‍ മാസം പത്തൊന്‍പതാം തീയതി ഇറ്റാലിയന്‍ സമയം രാവിലെ പത്തുമണിക്കാണ് ഉദ്ഘാടനം. വത്തിക്കാന്‍ രാജ്യത്തിന്റെ ഗവര്‍ണറേറ്റ് പ്രസിഡന്റ് കര്‍ദിനാള്‍ ഫെര്‍ണാണ്ടോ വെര്‍ഗാസ് അല്‍സാഗയും, ഇറ്റാലിയന്‍ തപാല്‍ വിഭാഗത്തിന്റെ മേധാവി ഡോ. ജൂസെപ്പെ ലാസ്‌കോയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. ഇറ്റാലിയന്‍ തപാല്‍ വിഭാഗമാണ്

    READ MORE
  • ധനകാര്യസ്ഥാപനങ്ങള്‍ സ്വാര്‍ത്ഥത വെടിയണം: ഫ്രാന്‍സിസ് പാപ്പാ

    ധനകാര്യസ്ഥാപനങ്ങള്‍ സ്വാര്‍ത്ഥത വെടിയണം: ഫ്രാന്‍സിസ് പാപ്പാ0

    വത്തിക്കാന്‍ സിറ്റി: ധനകാര്യസ്ഥാപനങ്ങള്‍ സ്വാര്‍ത്ഥത വെടിയണമെന്ന് ഇറ്റലിയിലെ വിവിധ ബാങ്കുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ധനകാര്യസ്ഥാപനങ്ങളുടെ ഒരേയൊരു മാനദണ്ഡം ലാഭം മാത്രം ആയി ചുരുങ്ങുമ്പോള്‍ , യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ചും പാപ്പാ പറഞ്ഞു. ഒരു പ്രദേശത്തുനിന്നും നിക്ഷേപം സ്വീകരിച്ചുകൊണ്ട്, അത് മറ്റൊരു സ്ഥലത്തു വിനിയോഗിക്കുന്നത് ചൂഷണമാണെന്നും, ഇത് സ്വാര്‍ത്ഥപരമായ താത്പര്യഫലമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ധനകാര്യം, പലിശ മനോഭാവം, ഊഹക്കച്ചവടം, പരിസ്ഥിതിയെ നശിപ്പിക്കുകയും യുദ്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിക്ഷേപങ്ങളായി മാറുമ്പോള്‍, അത്

    READ MORE

Latest Posts

Don’t want to skip an update or a post?