Follow Us On

12

October

2025

Sunday

Author's Posts

  • വാഴ്ത്തപ്പെട്ട പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെ അഴുകാത്ത ശരീരം യുവജനങ്ങളുടെ ജൂബിലിക്കായി റോമിലെത്തിക്കും

    വാഴ്ത്തപ്പെട്ട പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെ അഴുകാത്ത ശരീരം യുവജനങ്ങളുടെ ജൂബിലിക്കായി റോമിലെത്തിക്കും0

    റോം: ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 4 വരെ നടക്കുന്ന യുവജന ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വാഴ്ത്തപ്പെട്ട പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെ അഴുകാത്ത ശരീരം റോമിലെത്തിക്കും. ടൂറിനിലുള്ള സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതപേടകം റോമിലെ സാന്താ മരിയ സോപ്ര മിനര്‍വയിലെ ബസിലിക്കയിലേക്ക് മാറ്റുമെന്ന് വത്തിക്കാന്റെ ജൂബിലി ഓഫീസ് വ്യക്തമാക്കി. സെപ്റ്റംബര്‍ 7-നാണ്് ലിയോ 14 ാമന്‍ പാപ്പ വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിനൊപ്പം വാഴ്ത്തപ്പെട്ട പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്. ഓഗസ്റ്റ് 4

    READ MORE
  • ഡോ. ജോസ് തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേകം 12 ന്

    ഡോ. ജോസ് തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേകം 12 ന്0

    ന്യൂഡല്‍ഹി: ജലന്ധര്‍ രൂപത മെത്രാനായി നിയമിതനായ ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിന്റെ സ്ഥാനാരോഹണം ജൂലൈ 12 ശനിയാഴ്ച നടക്കും. ജലന്ധറിലെ ട്രിനിറ്റി കോളജ് കാമ്പസില്‍ രാവിലെ പത്തിന് ആരംഭിക്കുന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്ക് ഡല്‍ഹി ആര്‍ച്ചുബിഷപ് ഡോ. അനില്‍ ജോസഫ് തോമസ് കൂട്ടോ മുഖ്യകാര്‍മികത്വം വഹിക്കും. ജലന്ധര്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ആഞ്ചലോ റുഫിനോ ഗ്രേഷ്യസ്, ഉജ്ജൈന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവര്‍ സഹകാര്‍മികരാകും. ഷിംല-ചണ്ഡീഗഡ് ബിഷപ് ഡോ. സഹായ തദേവൂസ് തോമസ് വചന സന്ദേശം നല്‍കും.

    READ MORE
  • ലിയോ 14 ാമന്‍ പാപ്പയുടെ ബാല്യകാല വസതി വാങ്ങാനൊരുങ്ങി ജന്മനാട്

    ലിയോ 14 ാമന്‍ പാപ്പയുടെ ബാല്യകാല വസതി വാങ്ങാനൊരുങ്ങി ജന്മനാട്0

    ചിക്കാഗോ/യുഎസ്എ:  ലിയോ 14 ാമന്‍ പാപ്പയുടെ ബാല്യകാല വസതി വാങ്ങാനൊരുങ്ങി പാപ്പായുടെ ജന്മനാടായ ഡോള്‍ട്ടണ്‍ ഗ്രാമത്തിന്റെ ഭരണസമിതി. ജൂലൈ 1 ന്  ചേര്‍ന്ന ഡോള്‍ട്ടണ്‍ വില്ലേജ് ബോര്‍ഡ് പാപ്പയുടെ ജന്മഗൃഹം വാങ്ങാന്‍ ഏകകണ്ഠമായി വോട്ടിംഗിലൂടെ തീരുമാനിക്കുകയായിരുന്നു. യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയായി ചരിത്രം രചിച്ച കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ്, 1955 ല്‍ ചിക്കാഗോക്ക് സമീപത്തുള്ള ബ്രോണ്‍സ്വില്ലെയിലാണ് ജനിച്ചത്.  സെന്റ് മേരി ഓഫ് ദി അസംപ്ഷന്‍ ദൈവാലയത്തിന് സമീപമുള്ള ഡോള്‍ട്ടണിലെ ഒരു ചെറിയ വീട്ടിലാണ് അദ്ദേഹം വളര്‍ന്നത്.  പ്രെവോസ്റ്റിന്റെ

    READ MORE
  • ലിയോ 14 ാമന്‍ മാര്‍പാപ്പ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍

    ലിയോ 14 ാമന്‍ മാര്‍പാപ്പ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍0

    റോം: റോമില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലുള്ള വേനല്‍ക്കാല പേപ്പല്‍ വസതിയില്‍ രണ്ടാഴ്ചത്തെ താമസത്തിനായി ലിയോ 14 ാമന്‍ പാപ്പ എത്തി. പേപ്പല്‍ കൊട്ടാരത്തിലേക്ക് എത്തിയ പാപ്പയെ ഫോട്ടോകള്‍ എടുത്തും ‘വിവാ പാപ്പാ!’ വിളികളുമായാണ് ജനങ്ങള്‍ സ്വാഗതം ചെയ്തത്. ജൂലൈ 6 മുതല്‍ 20 വരെ  മാര്‍പാപ്പ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയുടെ വില്ല ബാര്‍ബെറിനിയില്‍ വസിക്കും, 135 ഏക്കര്‍ പരന്നു കിടക്കുന്ന എസ്റ്റേറ്റില്‍ മാര്‍പാപ്പമാര്‍ വേനല്‍ക്കാല വിശ്രമത്തിനായി എത്തുന്ന ശീലത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്.

    READ MORE

Latest Posts

Don’t want to skip an update or a post?