Follow Us On

25

November

2024

Monday

Author's Posts

  • മാലാഖമാരുടെ ഗ്രാമത്തില്‍ മാലാഖമാരുടെ സംഗമം

    മാലാഖമാരുടെ ഗ്രാമത്തില്‍ മാലാഖമാരുടെ സംഗമം0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ ചെങ്കലിലുള്ള എയ്ഞ്ചല്‍സ് വില്ലേജ് വലിയൊരു വിശ്വാസ സാക്ഷ്യത്തിന് വേദിയായത് വേറിട്ടൊരു കാഴ്ചയായി മാറി. പൊന്‍കുന്നം ഫൊറോനയുടെ കീഴിലുള്ള പതിനാല് ഇടവകകളില്‍നിന്നുമായി  ആദ്യ കുര്‍ബാന സ്വീകരിച്ച നൂറ്റിഅമ്പതോളം കുട്ടികള്‍ അവരുടെ സന്തോഷം പങ്കുവെക്കാന്‍ ഒരുമിച്ചുകൂടുകയായിരുന്നു. വലിയ ഉത്സാഹത്തോടും ആനന്ദത്തോടുംകൂടിയാണ് സമയത്തിന് മുന്‍പുതന്നെ അധ്യാപകര്‍ക്കൊപ്പം അവര്‍ എയ്ഞ്ചല്‍സ് വില്ലേജിലെത്തിയത്. എയ്ഞ്ചല്‍സ് വില്ലേജ ഡയറക്ടര്‍ ഫാ. റോയി മാത്യു വടക്കേല്‍, ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിറ്റി സേവ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഊഷ്മളമായ

    READ MORE
  • യുദ്ധത്തിന്റെ നടുവിലും പന്തക്കുസ്താ തിരുനാളിനെ വരവേറ്റ് ഗാസയിലെ ഹോളി ഫാമിലി ഇടവക

    യുദ്ധത്തിന്റെ നടുവിലും പന്തക്കുസ്താ തിരുനാളിനെ വരവേറ്റ് ഗാസയിലെ ഹോളി ഫാമിലി ഇടവക0

    ഗാസ: യുദ്ധവും പലായനവും സൃഷ്ടിച്ച കൊടിയ വേദനകള്‍ക്കു നടുവിലും പന്തക്കുസ്താ തിരുനാള്‍ ആഘോഷിച്ച് സമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെ ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ദൈവാലയം. ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഗാസ ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലി സഹകാര്‍മികനായിരുന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം സൃഷ്ടിച്ച നാശത്തിനും കൊടിയ വേദനകള്‍ക്കും നടുവിലാണ് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല ഗാസയില്‍ എത്തിയത്. സംഘര്‍ഷം ആരംഭിച്ച് ഏഴ്

    READ MORE
  • അത്ഭുതങ്ങള്‍, മരിയന്‍ ദര്‍ശനങ്ങള്‍; നയം വ്യക്തമാക്കി വത്തിക്കാന്‍

    അത്ഭുതങ്ങള്‍, മരിയന്‍ ദര്‍ശനങ്ങള്‍; നയം വ്യക്തമാക്കി വത്തിക്കാന്‍0

    വത്തിക്കാന്‍ സിറ്റി: അത്ഭുതങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു വ്യക്തമാക്കി വത്തിക്കാന്‍ പുതിയ പ്രമാണരേഖ പുറത്തിറക്കി. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള അത്ഭുതസംഭവങ്ങളെ എങ്ങനെയാണ് കാണേണ്ടതെന്നാണ് രേഖ വ്യക്തമാക്കുന്നത്.    ‘പ്രകൃത്യാതീതമെന്ന് അറിയപ്പെടുന്ന സംഭവങ്ങള്‍ വിവേചിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍’ എന്നപേരില്‍ തയാറാക്കിയ പുതിയ പ്രമാണരേഖ, വിശ്വാസകാര്യാലയ അധ്യക്ഷന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് പ്രകാശനം ചെയ്തു.  ഒരു അത്ഭുതം നടന്നാല്‍ വിശ്വാസകാര്യാലയം ഔദ്യോ ഗികമായി സ്ഥിരീകരിക്കുന്നതുവരെ അത്ഭുതപ്രതിഭാസത്തിന്റെ ആധികാരികതയെക്കുറിച്ച് പൊതുപ്രഖ്യാപനം നടത്താന്‍ ബിഷപ്പുമാര്‍ക്കു അവകാശമില്ല. അത്ഭുതപ്രതിഭാസം ഒന്നിലധികം രൂപതകളുടെ ഭാഗമാകുന്നുണ്ടെങ്കില്‍

    READ MORE
  • കുടിയിറക്കപ്പെട്ടവരില്‍ 97 ശതമാനവും മണിപ്പൂരികള്‍; കലാപം കണ്ടില്ലെന്നു നടിക്കുന്നവര്‍ ഇനി എന്തു പറയും?

    കുടിയിറക്കപ്പെട്ടവരില്‍ 97 ശതമാനവും മണിപ്പൂരികള്‍; കലാപം കണ്ടില്ലെന്നു നടിക്കുന്നവര്‍ ഇനി എന്തു പറയും?0

    ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ദക്ഷിണേഷ്യയില്‍നിന്ന് കുടിയിറക്കപ്പെട്ടവരില്‍ 97 ശതമാനവും മണിപ്പൂരികളെന്ന് റിപ്പോര്‍ട്ട്. ജനീവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ ഡിസ്പ്ലേസ്മെന്റ് മോണിറ്ററിംഗ് സെന്ററിന്റെ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍. സംഘര്‍ഷവും അക്രമവും കാരണം 69,000 പേരാണ് 2023ല്‍ ദക്ഷിണേഷ്യയില്‍നിന്ന് കുടിയിറക്കപ്പെട്ടത്. ഇതില്‍ 67,000 പേരും മണിപ്പൂരില്‍നിന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമങ്ങളും സംഘര്‍ഷങ്ങളും കാരണം 2018നു ശേഷം കുടിയിറക്കം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2023 മെയ് മൂന്നിന് ആരംഭിച്ച മണിപ്പൂര്‍ കലാപത്തില്‍ ഇരുന്നൂറിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അക്രമം

    READ MORE

Latest Posts

Don’t want to skip an update or a post?