Follow Us On

11

January

2025

Saturday

Author's Posts

  • റീസര്‍വേയുടെ മറവില്‍ കൃഷിഭൂമികള്‍ ബഫര്‍സോണാക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നു: മാര്‍ പാംപ്ലാനി

    റീസര്‍വേയുടെ മറവില്‍ കൃഷിഭൂമികള്‍ ബഫര്‍സോണാക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നു: മാര്‍ പാംപ്ലാനി0

    തലശേരി: കര്‍ഷകരുടെ കൃഷിഭൂമികള്‍ ബഫര്‍സോണില്‍ ഉള്‍പ്പെടുത്തില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പ് കാറ്റില്‍പറത്തി റീസര്‍വേയില്‍ കര്‍ഷകദ്രോഹപരമായ സമീപനമാണ് റവന്യൂ, വനം ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്ന് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. കൃഷിയിടങ്ങളില്‍ ബഫര്‍ സോണില്‍പെടുത്താനും ജനങ്ങള്‍ പുഴയില്‍ ഇറങ്ങുന്നത് തടയാനുമുള്ള ഉദ്യോഗസ്ഥരുടെ ഗൂഢലക്ഷ്യം കര്‍ഷകദ്രോഹമാണ്. കേളകം പഞ്ചായത്തിലെ ചെട്ടിയാംപറമ്പ് പ്രദേശത്ത് ആറളം വന്യജീവി സങ്കേതത്തോട് ചേര്‍ന്നുകിടക്കുന്ന പട്ടയഭൂമികളില്‍ റീസര്‍വേ നടക്കുകയാണ്. നിലവില്‍ പുഴ അതിര്‍ത്തിയായുള്ള പട്ടയഭൂമിയിലെ കൃഷിഭൂമി ഉള്‍പ്പെടുന്ന ഭാഗം ഇപ്പോള്‍ ബഫര്‍സോണില്‍ ഉള്‍പ്പെടുത്തി റവന്യൂ ഭൂമിയായി വരത്തക്കരീതിയിലാണ് റീസര്‍വേ

    READ MORE
  • ജഡ്ജിയുടെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി സിബിസിഐ

    ജഡ്ജിയുടെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി സിബിസിഐ0

    ന്യൂഡല്‍ഹി: അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍കുമാര്‍ യാദവിന്റെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ). ഭരണഘടന അനുശാസിക്കുന്ന തുല്യത രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഉറപ്പാക്കണമെന്ന് സിബിസിഐ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ഇതേ ഹൈക്കടോതിയില്‍ നേരത്തെ ക്രൈസ്തവര്‍ക്കെതിരെ നടത്തിയ ചില നിരീക്ഷണങ്ങള്‍ സുപ്രീംകോടതി നീക്കം ചെയ്തിരുന്നു. ഭരണഘടനയിലും അതിന്റെ ധാര്‍മിക ഉത്തരവാദിത്വത്തിലും വിശ്വാസമില്ലാത്ത ഒരാള്‍ക്ക് ന്യായാധിപനായി തുടരാന്‍ യോഗ്യതയില്ലെന്നും സിബിസിഐ ചൂണ്ടിക്കാട്ടി. ഭൂരിപക്ഷ നിയമമല്ല ഇന്ത്യയില്‍ നടക്കുന്നതെന്നും രാജ്യത്തെ നിയമസംവിധാനത്തിന് ഭരണഘടന സംരക്ഷിക്കാനുള്ള ചുമതലയുണ്ടെന്നും സിബിസിഐ

    READ MORE
  • മെല്‍ബണ്‍ കത്തീഡ്രല്‍ കൂദാശയോട് അനുബന്ധിച്ച് തയാറാക്കിയ മ്യൂസിക് ആല്‍ബം റിലീസ് ചെയ്തു

    മെല്‍ബണ്‍ കത്തീഡ്രല്‍ കൂദാശയോട് അനുബന്ധിച്ച് തയാറാക്കിയ മ്യൂസിക് ആല്‍ബം റിലീസ് ചെയ്തു0

    മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ദൈവാലയ  കൂദാശയോട് അനുബന്ധിച്ച് കത്തീഡ്രല്‍ ഇടവക തയാറാക്കിയ ‘നിത്യ പുരോഹിതന്‍ ഈശോയെ’ മ്യൂസിക് ആല്‍ബം ബിഷപ് മാര്‍ ജോണ്‍  പനംതോട്ടത്തില്‍ യൂട്യൂബില്‍ റിലീസ് ചെയ്തു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പാടാവുന്ന വിധത്തില്‍, വൈദികര്‍ക്കും സന്യസ്തര്‍ക്കും കുടുംബങ്ങള്‍ക്കും ഇടവകയ്ക്കും രൂപതയ്ക്കും  സാര്‍വ്വത്രിക സഭയ്ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ആല്‍ബത്തിലുണ്ട്. ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ഓസ്ട്രേലിയയിലെ മിഷനറീസ് ഓഫ് ഗോഡ്‌സ് ലവ് സന്യാസ സഭയിലെ മലയാളി വൈദികന്‍ ഫാ. ബൈജു തോമസ്

    READ MORE
  • മുനമ്പം റിലേ നിരാഹാരം 60 ദിനം കടന്നു

    മുനമ്പം റിലേ നിരാഹാരം 60 ദിനം കടന്നു0

    മുനമ്പം: റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചെടുക്കാന്‍ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം 60 ദിനം കടന്നു.  60-ാം ദിനം ഫാ. അജേഷ് സി.പി ഉദ്ഘാടനം ചെയ്തു. ജനങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങള്‍ക്കാണ് രാജ്യം മുന്‍കൈ എടുക്കേണ്ടതെന്ന് സമര പന്തലിലെത്തിയ മധ്യ കേരള മഹാ ഇടവക ബിഷപ് എമരിറ്റസ് ഡോ. തോമസ് സാമുവല്‍ പറഞ്ഞു. പത്തനംതിട്ട ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഓഫ് ഇന്ത്യ പ്രസിഡന്റ് അലക്‌സ് മാമന്‍, കമ്മറ്റി അംഗങ്ങളായ ജേക്കബ് തോമസ്, ഡോ. സന്തോഷ് മണിയങ്ങാട്ട്, മേല്‍കോം ഓസ്റ്റിന്‍

    READ MORE

Latest Posts

Don’t want to skip an update or a post?