പരിശുദ്ധ മാതാവിന് സഹരക്ഷക എന്ന വിശേഷണം ഒഴിവാക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടോ? എന്താണ് യാഥാര്‍ത്ഥ്യം?
- ASIA, Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 5, 2025

മനാഗ്വ: സംഭാവനകള്‍ക്കും മറ്റ് മതപരമായ ആവശ്യങ്ങള്‍ക്കുളള പണമിടപാടുകള്‍ക്കും സഭക്ക് ഗവണ്‍മെന്റ് അനുവദിച്ചിരുന്ന ടാക്‌സ് ഇളവ് റദ്ദാക്കി നിക്കാരാഗ്വയിലെ ഒര്‍ട്ടേഗ ഭരണകൂടം. ഇതോടെ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ബിസിനസുകള്‍ നല്‍കി വരുന്ന ടാക്‌സ് സഭയും നല്‍കേണ്ടതായി വരും. മതപരമായതുള്‍പ്പടെ 1500 എന്‍ജിഒകളുടെ അനുമതി റദ്ദാക്കുകയും നിരവധി വൈദികരെ റോമിലേക്ക് നാട് കടത്തുകയും ചെയ്ത നടപടിക്ക് പുറമെയാണ് ഒര്‍ട്ടേഗ ഭരണകൂടം കത്തോലിക്ക സഭക്കും മറ്റ് മതസ്ഥാപനങ്ങള്‍ക്കുമെതിരായ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സഭയുടെ സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഫലം അനുഭവിക്കുന്ന ഏറ്റവും ദുര്‍ബലരായ

ലക്‌സംബര്‍ഗ്: ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പങ്കെടുക്കുവാന്‍ വന്‍ തിരക്ക്. സെപ്റ്റംബര്‍ അവസാനം നടക്കുന്ന ബെല്‍ജിയം സന്ദര്‍ശനത്തോടനുബന്ധിച്ച് പാപ്പാ ലെ കിംഗ് ബൗഡോയിന്‍ സ്റ്റേഡിയത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പങ്കെടുക്കുന്നതിനായി ഓണ്‍ലൈനില്‍ ലഭ്യമാക്കിയ ടിക്കറ്റുകള്‍ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ തീര്‍ന്നു. വിശ്വാസികള്‍ ഓണ്‍ലൈനില്‍ ഒന്നിച്ചെത്തി ടിക്കറ്റുകള്‍ സ്വന്തമാക്കുകയായിരുന്നു. ടിക്കറ്റുകള്‍ സൗജന്യമായി ഓണ്‍ലൈനില്‍ ലഭ്യമായപ്പോള്‍ത്തന്നെ 90 മിനിറ്റിനുള്ളില്‍ 32,000 ടിക്കറ്റുകള്‍ തീരുകയായിരിന്നുവെന്ന് സംഘാടകര്‍ പറയുന്നു. അന്നത്തെ ദിവ്യബലിമധ്യേ, ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ ആത്മീയ പുത്രി, കര്‍മ്മലീത്ത സന്യാസിനി

മാനാഗ്വ/നിക്കാരാഗ്വ: 1500 എന്‍ജിഒകളുടെ അനുമതി റദ്ദാക്കി, ഈ എന്‍ജിഒകളുടെ കീഴിലുള്ള മുഴുവന്‍ പണവും സ്ഥാവരജംഗമ വസ്തുക്കളും ഗവണ്‍മെന്റിലേക്ക് കണ്ടുകെട്ടാനുള്ള ഉത്തരവിറക്കി നിക്കാരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം. കാരിത്താസ് ഗ്രാനാഡാ ഉള്‍പ്പടെയുടെ കത്തോലിക്ക സന്നദ്ധസംഘടനകളുടെയും ഇവാഞ്ചലിക്കല്‍ സംഘടനകളുടെയുംം എന്‍ജിഒകളും അനുമതി റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. ഇതാദ്യമായാണ് ഇത്രയധികം എന്‍ജിഒകളുടെ അനുമതി ഗവണ്‍മെന്റ് ഒറ്റയടിക്ക് റദ്ദാക്കുന്നത്. ഓഗസ്റ്റ് 15ന് ശേഷം രണ്ട് കത്തോലിക്ക വൈദികരെ കൂടെ നിക്കാരാഗ്വന്‍ ഭരണകൂടം റോമിലേക്ക് നാട് കടത്തിയതായും മൊസൈക്കോ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബ്രിമിംഗ്ഹാം/ഇംഗ്ലണ്ട്: ബ്രിമിംഗ്ഹാമിലെ അബോര്‍ഷന്‍ കേന്ദ്രത്തിന് മുന്നില്‍ നിശബ്ദ പ്രാര്‍ത്ഥന നടത്തിയ ഇസബല്‍ വോഗന്‍ സ്പ്രൂസിനെ രണ്ട് തവണ അറസ്റ്റ ചെയ്തതിന് പരിഹാരമായി 13,000 പൗണ്ട് നല്‍കി വെസ്റ്റ് മിഡ്‌ലാന്‍ഡ് പോലീസ്. അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ക്ക് ചുറ്റുമുള്ള ബഫര്‍ സോണില്‍ പ്രാര്‍ത്ഥിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കാനുള്ള നടപടികളുമായി യുകെ ഗവണ്‍മെന്റ് മുന്നോട്ട് പോകുന്നതിനിടെയാണ് യുകെ പോലീസ് 13,000 പൗണ്ട് ഇസബലിന് നഷ്ടപരിഹാരമായി നല്‍കിയത്. 2022 ഡിസംബര്‍ മാസത്തിലാണ് യുകെയിലെ മാര്‍ച്ച് ഫോര്‍ ലൈഫിന്റെ ഡയറക്ടറായ ഇസബലിനെ അബോര്‍ഷന്‍ കേന്ദ്രത്തിന്റെ പുറത്ത്

വാഷിംഗ്ടണ്‍ ഡിസി: ആപ്പിളിലും സ്പോട്ടിഫൈയിലും 2023-ന്റെ ഭൂരിഭാഗം സമയത്തും മികച്ച ആദ്യ പത്ത് പോഡ്കാസ്റ്റുകളുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്ന എക്‌സോര്‍സിസ്റ്റ് ഫൈല്‍സിന്റെ സീസണ്‍ 2 പുറത്തിറങ്ങി.റയാന്‍ ബെഥിയയും ഫാ. കാര്‍ലോസ് മാര്‍ട്ടിന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന എക്‌സോര്‍സിസ്റ്റ് ഫൈല്‍സ് കത്തോലിക്കാ പുരോഹിതനും ഭൂതോച്ചാടകനുമായ ഫാ. മാര്‍ട്ടിന്‍സിന്റെ കേസ് ഫയലുകളുടെ നാടകീയ ശ്രാവ്യ പുനരാവിഷ്‌കാരമാണ്. 2023 ജനുവരിയിലാണ് ഈ പോഡ്കാസ്റ്റ് ആദ്യമായി റിലീസ് ചെയ്യുന്നത്. 3ഡി ബൈനറല്‍ ശ്രാവ്യ അനുഭവമാണ് ഈ പോഡ്കാസ്റ്റിനെ വേറിട്ടതാക്കി മാറ്റുന്നത്. ഫാ. മാര്‍ട്ടിന്‍സും അദ്ദേഹം

എഡിന്‍ബര്‍ഗ്/യുഎസ്എ: എല്ലാ കാന്‍സര്‍ രോഗബാധിതര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി ശാലോം വേള്‍ഡ് പ്രെയര്‍ ചാനലില്‍ 24 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന സംപ്രേക്ഷണം ചെയ്യുന്നു. ‘പ്രെയര്‍ ഫോര്‍ കാന്‍സര്‍ പേഷ്യന്റ്‌സ്’ എന്ന തലക്കെട്ടില്‍ സംപ്രേക്ഷണം ചെയ്യുന്ന ലൈവ് ആരാധന ഓഗസ്റ്റ് 25ന് 12 AM ET, ഇന്ത്യന്‍ സമയം 9:30 AM എന്നീ സമയങ്ങളില്‍ ആരംഭിക്കും. ഈ പ്രാര്‍ത്ഥനയില്‍ യൂട്യൂബിലൂടെ പങ്കുചേരാനുള്ള ലിങ്ക്: https://www.youtube.com/watch?v=YvKBnjM3t34 നിങ്ങളുടെ പ്രാര്‍ത്ഥനാ അപേക്ഷകള്‍ അറിയിക്കുന്നതിനുള്ള ലിങ്ക്: http://www.swprayer.org/prayer-request, വാട്ട്‌സാപ്പ്: +1 (956) 429-1348

ലാഗോസ്: വടക്കന്‍ നൈജീരിയയിലെ ജോസ് യൂണിവേഴ്‌സിറ്റി, മൈദുഗുരി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള കത്തോലിക്കരായ 20 മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ഫെഡറേഷന്‍ ഓഫ് കാത്തലിക് മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ സ്റ്റുഡന്റ്‌സ് ആണ് സംഭവം വെളിപ്പെടുത്തിയത്.ഫെഡറേഷന്റെ സമ്മേളനത്തിനായി തെക്കന്‍ നഗരമായ എനുഗുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഇവരുടെ മോചനം ഉറപ്പാക്കാന്‍ ഇടപെടല്‍ ആരംഭിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്നത് വ്യാപകമായിരിക്കുകയാണെന്ന് കത്തോലിക്കാ മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി.

കറാച്ചി: വിവിധ മതങ്ങളില്‍പ്പെട്ട ആളുകള്‍ക്കിടയില്‍ സമാധാനം വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് അംഗീകാരമായി പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ ‘താംഗാ ഇ ഇംതിയാസ്’ അവാര്‍ഡ് കറാച്ചി ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് കര്‍ദ്ദിനാള്‍ ജോസഫ് കൗട്ട്‌സിന്. പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യ ദിനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ക്ക് 104 വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. പാക്കിസ്ഥാനില്‍ മികച്ച സേവനം ചെയ്ത വിദേശ പൗരന്മാര്‍ക്കും ഇത് നല്‍കാറുണ്ട്. വിവിധ മത സമൂഹങ്ങള്‍ക്കിടയില്‍ സംവാദം വളര്‍ത്തുന്നതിനും സാമൂഹിക ക്ഷേമവും
Don’t want to skip an update or a post?