നവദമ്പതികള്ക്കുള്ള ലിയോ 14 ാമന് പാപ്പയുടെ ഉപദേശം; ശാന്തത പാലിക്കുക, ജപമാല ചൊല്ലി പ്രാര്ത്ഥിക്കുക
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- July 5, 2025
വത്തിക്കാന്: ഗാസയിലെ ഏറ്റുമുട്ടലിന് കാരണമായ ശത്രുതയ്ക്ക് വില നല്കേണ്ടി വരുന്നത് കുട്ടികളും, പ്രായമായവരും, രോഗികളുമടങ്ങുന്ന നിരപരാധികാളാണെന്ന് ലോകത്തെ ഓര്മിപ്പിച്ച് ലിയോ 14 ാമന് മാര്പാപ്പ. ഗാസയിലെ സംഘര്ഷത്തിന് കാരണമായ ശത്രുത അവസാനിപ്പിക്കണമെന്നും സന്നദ്ധസഹായം ലഭ്യമാക്കണമെന്നും സെന്റ് പീറ്റേഴ്സ് ചത്വരത്തില് നടത്തിയ ആദ്യ പൊതുദര്ശനപരിപാടിയില് പാപ്പ പറഞ്ഞു. ഗാസയിലെ സ്ഥിതിവിശേഷം വേദനാജനകവും ആശങ്കാജനകവുമായി തുടരുകയാണെന്ന് പാപ്പ കൂട്ടിച്ചേര്ത്തു. ഗാസ പൂര്ണമായ തകര്ച്ചയുടെ വക്കിലാണെന്ന് അന്താരാഷ്ട്ര സംഘടനകള് മുന്നറിയിപ്പ് നല്കുന്നു. സ്ഥിതിഗതികള് മെച്ചപ്പെട്ടില്ലെങ്കില് ഗാസ കഠിനമായ ക്ഷാമത്തിലേക്ക് കൂപ്പുകുത്തുമെന്ന് ഐക്യരാഷ്ട്രസഭയുടെ
ഷൈമോന് തോട്ടുങ്കല് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപതയുടെ എട്ടാമത് രൂപത ബൈബിള് കലോല്സവം നവംബര് 15 ന് സ്കെന്തോര്പ്പില് വച്ച് നടക്കും. ഈ വര്ഷത്തെ കലോത്സവത്തിന്റെ പുതുക്കിയ നിയമാവലി രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് പ്രകാശനം ചെയ്തു. പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട്, ചാന്സലര് റവ. ഡോ . മാത്യു പിണക്കാട്ട്, കമ്മീഷന് ചെയര്മാന് ഫാ. ജോര്ജ് എട്ടുപറയില്, കമ്മീഷന് കോ-ഓര്ഡിനേറ്റര് ആന്റണി മാത്യു, ജോയിന്റ് കോര്ഡിനേറ്റര്സ് ജോണ് കുര്യന്, മര്ഫി തോമസ്,
വാഷിംഗ്ടണ് ഡിസി:ഡെന്വര് അതിരൂപത ‘Called By Name’ എന്ന പുതിയ ദൈവവിളി കാമ്പെയ്ന് തുടക്കം കുറിച്ചു. വിയാനി വോക്കഷന്സ് എന്ന സംഘടനയുമായി സഹകരിച്ചുള്ള ഈ പദ്ധതി അമേരിക്കയിലെ വിവിധ അതിരൂപതകളില് ദൈവവിളി പ്രോത്സാഹിപ്പിക്കാന് ഉദ്ദേശിച്ചുള്ളതാണ്. ഇതിനായി ഓരോ ഇടവകയിലെയും 15 മുതല് 35 വയസു വരെയുള്ള യുവാക്കളെ ഇടവക വികാരിമാര് ദൈവവിളി തിരിച്ചറിയാനായി നാമനിര്ദേശം ചെയ്യും. നാമനിര്ദേശം ലഭിച്ചവര്ക്കു അതിരൂപതയിലെ ആര്ച്ചുബിഷപ്പില് നിന്ന് അഭിനന്ദന കത്ത് ലഭിക്കും, ഈ കത്ത് ദൈവവിളിയോട് തുറന്ന മനസോടെ പ്രതികരിക്കാനുള്ള പ്രേരണ
വത്തിക്കാന് സിറ്റി: ബിഷപ്പുമാര്ക്കുള്ള ഡിക്കാസ്റ്ററി സന്ദര്ശിച്ച ലിയോ 14 ാമന് പാപ്പ ഡിക്കാസ്റ്ററി അംഗങ്ങളോടൊപ്പം വിശുദ്ധ കുര്ബാന അര്പ്പിച്ചു. ഈ ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായി ശുശ്രൂഷ ചെയ്തുവരവേയാണ് മെയ് 8-ന് മാര്പ്പാപ്പയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ലത്തീന് ബിഷപ്പുമാരുടെ ചുമതലനിര്വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങള് ഏകോപിപ്പിക്കുന്ന സഹായിക്കുന്ന പ്രധാന വത്തിക്കാന് കാര്യാലയമാണിത്. പിയാസ പിയോ പന്ത്രണ്ടാമനിലെ ഡിക്കാസ്റ്ററിയുടെ ഓഫീസിലെത്തിയ പാപ്പ തന്റെ മുന്സഹപ്രവര്ത്തകരായ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും, ബിഷപ്പുമാരുമായും കൂടിക്കാഴ്ച നടത്തി. സന്ദര്ശനം കഴിഞ്ഞ് പുറത്തേക്ക് വന്ന പാപ്പയെ ‘വിവ ഇല്
വിശ്വാസ മൂല്യങ്ങള് പങ്കുവയ്ക്കുന്ന ചലച്ചിത്രങ്ങളും ഷോര്ട്ട് ഫിലിമുകളും സ്ട്രീം ചെയ്യാന് രൂപപ്പെടുത്തിയ ക്രെഡോ എന്ന പുതിയ പ്ലാറ്റ്ഫോം മെയ് 28 മുതല് ലോകവ്യാപകമായി പ്രവര്ത്തനം ആരംഭിക്കുന്നു. ‘കാര്ലോ അക്യുട്ടിസ്’ ഡോക്യുമെന്ററിയുടെ സ്രഷ്ടാക്കളാണ് ക്രെഡോ എന്ന പുതിയ ആഗോള കാത്തലിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമിന് രൂപം നല്കിയത്. ടിം മോറിയാര്ട്ടിയാണ് ഈ പുത്തന് ആശയത്തിന് പിന്നില്. ബോക്സ് ഓഫീസില് മികച്ച വിജയം നേടിയ ‘കാര്ലോ അക്യുട്ടിസ്: റോഡ്മാപ്പ് ടു റിയാലിറ്റി’ എന്ന ഡോക്യുമെന്ററി ആയിരിക്കും ആദ്യം ക്രെഡോയിലൂടെ പ്രേക്ഷകര്ക്ക് മുന്നില്
കാമറൂണില് നിന്ന് മെയ് 7-ന് അക്രമികള് തട്ടിക്കൊണ്ടുപോയ ഫാ. വാലന്റൈന് എംബൈബാരെ മോചിതനായി. മോചിതനായ വൈദികന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഗറൂവയിലെ ആര്ച്ചുബിഷപ് ഫൗസ്റ്റിന് അംബാസ നാജോഡോ അറിയിച്ചിട്ടുണ്ട്. മാഡിംഗ്രിങിലെ സെന്റ് ജോണ് ദി ബാപ്റ്റിസ്റ്റ് ദൈവാലയത്തിലെ ഇടവക വികാരിയായ ഫാ. വാലന്റൈനേയും മറ്റ് അഞ്ചു പേരെയും മെയ് ഏഴിനാണ് അജ്ഞാതര് തട്ടിക്കൊണ്ടുപോയത്. ആറ് പേരില് അവസാനമായാണ് ഫാ. വാലന്റൈന് മോചിതനായത്. ഒരാള് തടവില് മരിച്ചിരുന്നു. വൈദികന്റെ മോചനത്തിനായി അക്രമികള് 42,000 ഡോളറിന്റെ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. അതിരൂപത
വാഷിംഗ്ടണ് ഡിസി: സാമ്പത്തിക വെല്ലുവിളികള് നേരിട്ടതിനെ തുടര്ന്ന് മിഷിഗനിലെ പ്ലാന്ഡ് പാരന്റ്ഹുഡ്, സംസ്ഥാനത്തുള്ള നാല് ആരോഗ്യ കേന്ദ്രങ്ങള് അടച്ചുപൂട്ടുന്നു. അപ്പര് പെനിന്സുല മേഖലയില് ഗര്ഭഛിദ്രം ലഭ്യമാക്കിയിരുന്ന മാര്ക്വെറ്റ് ക്ലിനിക്കും ഇതിനകം അടച്ചുപൂട്ടിയ ക്ലിനിക്കുകളുടെ പട്ടികയില് ഉള്പ്പെടുന്നു. ഈ പ്രദേശത്ത് ഗര്ഭഛിദ്രം ലഭ്യമായിരുന്ന ഏക ആരോഗ്യ കേന്ദ്രമാണിത്. പ്രതിവര്ഷം 1,000-ലധികം രോഗികള് ഈ കേന്ദ്രത്തില് എത്തിയിരുന്നു. അമേരിക്കയിലെ ഗര്ഭഛിദ്രം നിയമപരമായി നിലനില്ക്കുന്ന സംസ്ഥാനങ്ങളിലും ഗര്ഭഛിദ്ര ക്ലിനിക്കുകള് അടച്ചുപൂട്ടകയാണെന്ന് പുതിയ റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്ഷം 17 ക്ലിനിക്കുകള് അടച്ചുപൂട്ടിപ്പോള്
കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യത്തെ അമേരിക്കൻ വംശജനായ പോപ്പ് ലിയോ XIV-ന്റെ തിരഞ്ഞെടുപ്പിനെ ആഘോഷിക്കുകയാണ് ജന്മനാട്. പാപ്പയുടെ സ്വന്തം ഷിക്കാഗോ അതിരൂപത ജൂൺ 14-ന് റേറ്റ് ഫീൽഡിൽ ഒരു മഹത്തായ ആഘോഷവും ആയിരക്കണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന ദിവ്യബലിയും നടത്താനൊരുങ്ങുകയാണ്. അന്നേ ദിനം ഷിക്കാഗോ അതിരൂപത ഒട്ടാകെ “ജീവിതത്തിൽ ഒരിക്കൽ മാത്രം പങ്കെടുക്കാൻ സാധിക്കുന്ന മഹത്തായ ആഘോഷത്തിനായി” വൈറ്റ് സോക്സിന്റെ സ്റ്റേഡിയത്തിൽ ഒരുമിച്ചുചേരും. സംഗീതനിശയും ആരവങ്ങളുമായി വിപുലമായ ആഘോഷങ്ങളാണ് അതിരൂപത ഒരുക്കുന്നത്. വിശ്വാസത്തിന്റെ ശക്തമായ സന്ദേശങ്ങൾ പങ്കുവയ്ക്കുന്ന സാക്ഷ്യപത്രങ്ങൾ ഈ വിശുദ്ധ ചടങ്ങിന് കൂടുതൽ മഹത്വം നൽകും. ആഘോഷത്തിന് ഉജ്ജ്വലമായ
Don’t want to skip an update or a post?