Follow Us On

05

July

2025

Saturday

  • അമേരിക്കയുടെ ആദ്യ പാപ്പയെ അനുമോദിച്ച് ഷിക്കാഗോ! ജൂൺ 14 നു  മഹത്തായ ആഘോഷങ്ങളുമായി ഷിക്കാഗോ അതിരൂപത

    അമേരിക്കയുടെ ആദ്യ പാപ്പയെ അനുമോദിച്ച് ഷിക്കാഗോ! ജൂൺ 14 നു മഹത്തായ ആഘോഷങ്ങളുമായി ഷിക്കാഗോ അതിരൂപത0

    കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യത്തെ അമേരിക്കൻ വംശജനായ പോപ്പ് ലിയോ XIV-ന്റെ തിരഞ്ഞെടുപ്പിനെ ആഘോഷിക്കുകയാണ് ജന്മനാട്. പാപ്പയുടെ സ്വന്തം ഷിക്കാഗോ അതിരൂപത ജൂൺ 14-ന് റേറ്റ് ഫീൽഡിൽ ഒരു  മഹത്തായ ആഘോഷവും ആയിരക്കണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന ദിവ്യബലിയും നടത്താനൊരുങ്ങുകയാണ്. അന്നേ ദിനം ഷിക്കാഗോ അതിരൂപത ഒട്ടാകെ  “ജീവിതത്തിൽ ഒരിക്കൽ മാത്രം പങ്കെടുക്കാൻ സാധിക്കുന്ന മഹത്തായ ആഘോഷത്തിനായി” വൈറ്റ് സോക്സിന്റെ സ്റ്റേഡിയത്തിൽ ഒരുമിച്ചുചേരും. സംഗീതനിശയും ആരവങ്ങളുമായി വിപുലമായ ആഘോഷങ്ങളാണ് അതിരൂപത ഒരുക്കുന്നത്. വിശ്വാസത്തിന്റെ ശക്തമായ സന്ദേശങ്ങൾ പങ്കുവയ്ക്കുന്ന സാക്ഷ്യപത്രങ്ങൾ ഈ വിശുദ്ധ ചടങ്ങിന് കൂടുതൽ മഹത്വം നൽകും. ആഘോഷത്തിന് ഉജ്ജ്വലമായ

  • നിഖ്യാ സൂനഹദോസിന്റെ ആയിരത്തിയെഴുനൂറാം വാര്‍ഷികത്തിന് തുടക്കമായി!

    നിഖ്യാ സൂനഹദോസിന്റെ ആയിരത്തിയെഴുനൂറാം വാര്‍ഷികത്തിന് തുടക്കമായി!0

    ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി പ്രഥമ സാര്‍വ്വത്രിക സൂനഹദോസ് 325 മെയ് മാസത്തിലാണ് നിഖ്യയില്‍ ചേര്‍ന്നത്. പ്രധാനമായും ആര്യന്‍ പാഷാണ്ഡതയെ ചെറുക്കുന്നതിന് റോമിന്റെ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റെയിന്‍ ഒന്നാമനാണ് ഈ സൂനഹദോസ് വിളിച്ചുകൂട്ടിയത്. പ്രഥമ സാര്‍വ്വത്രികസൂനഹദോസായ നിഖ്യാ സൂനഹദോസിന്റെ ആയിരത്തിയെഴുനൂറാം വാര്‍ഷികാചരണത്തിന് തുടക്കമായി. മെയ് 20ന്, ചൊവ്വാഴ്ചയാണ് മിക്ക ക്രൈസ്തവസഭകളും ആധികാരികമായി കണക്കാക്കുന്ന നിഖ്യാസൂനഹദോസിന്റെ വാര്‍ഷികാചരണം ആരംഭിച്ചത്. ക്രൈസ്തവസഭയ്‌ക്കെതിരെ ഉയര്‍ന്ന ആര്യന്‍ പാഷാണ്ഡതയെ ചെറുക്കുന്നതിന് റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റയിന്‍ ഒന്നാമന്‍ മുന്നുറ്റിയിരുപത്തിയഞ്ചാം ആണ്ടിലാണ് ക്രൈസ്തവ ചരിത്രത്തില്‍ നിര്‍ണ്ണായകമായിത്തീര്‍ന്ന ഒന്നാം

  • സുപ്രധാന നിയമനങ്ങള്‍ നടത്തി ലിയോ പതിനാലാമന്‍ പാപ്പാ

    സുപ്രധാന നിയമനങ്ങള്‍ നടത്തി ലിയോ പതിനാലാമന്‍ പാപ്പാ0

    വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പേരില്‍ സ്ഥാപിതമായ, കുടുംബം, വിവാഹം എന്നിവയെ സംബന്ധിക്കുന്ന കത്തോലിക്കാ സഭയുടെ പഠനങ്ങളെ  പ്രോത്സാഹിപ്പിക്കുന്ന, ജോണ്‍ പോള്‍ രണ്ടാമന്‍ പൊന്തിഫിക്കല്‍ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗ്രാന്‍ഡ് ചാന്‍സലറായി, റോമന്‍ രൂപതയുടെ പാപ്പായുടെ വികാരി ജനറാളും, പൊന്തിഫിക്കല്‍ ലാറ്ററന്‍ സര്‍വ്വകലാശാലയുടെ ചാന്‍സലറുമായ കര്‍ദിനാള്‍  ബാല്‍ദസാരെ റെയ്‌നയെ ലിയോ പതിനാലാമന്‍ പാപ്പാ നിയമിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് മെയ് മാസം പത്തൊന്‍പതാം തീയതിയാണ് പരിശുദ്ധ സിംഹാസനം അറിയിച്ചത്. അതേസമയം, 2025 ജൂണ്‍ 27 ന്

  • വൈദികന്‍ കമീല്ലെ കോസ്ത ദെ ബ്വൊര്‍ഗാ നവവാഴ്ത്തപ്പെട്ടവന്‍!

    വൈദികന്‍ കമീല്ലെ കോസ്ത ദെ ബ്വൊര്‍ഗാ നവവാഴ്ത്തപ്പെട്ടവന്‍!0

    വത്തിക്കാന്‍ സിറ്റി: ഫ്രഞ്ചുകാരനായ വൈദികന്‍ കമീല്ലെ കോസ്ത ദെ ബ്വൊര്‍ഗാ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കംബേറിയിലായിരുന്നു വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനം. ലിയൊ പതിനാലാമന്‍ പാപ്പായുടെ കാലത്തെ പ്രഥമ വാഴ്ത്തപ്പെട്ടപദപ്രഖ്യാപനമായിരുന്ന ഇതിന് മുഖ്യകാര്‍മ്മികത്വം വഹിച്ചത് ഫ്രാന്‍സിലെ അപ്പൊസ്‌തോലിക് നുണ്‍ഷ്യൊ ആര്‍ച്ച്ബിഷപ്പ് ചെലെസ്തീനൊ മില്യോരെ ആയിരുന്നു. അനാഥരുടെ കാര്യത്തില്‍ സവിശേഷ ശ്രദ്ധ ചെലുത്തി ഉപവി വീരോചിതമായി പ്രവര്‍ത്തിപഥത്തിലാക്കുകയും എളിമയിലും ദാരിദ്ര്യത്തിലും വസ്തുവകകളോടും ഭൗമികബഹുമതികളോടുമുള്ള വിരക്തിയിലും ജീവിച്ച നവവാഴ്ത്തപ്പെട്ട കമീല്ലെ കോസ്ത ദെ ബ്വൊര്‍ഗാ കംബേറിയില്‍ 1841 ഫെബ്രുവരി 17നാണ് ജനിച്ചത്.

  • വാഴ്ക വാഴ്ക പാപ്പ;  ഷാര്‍ജയിലെ കുട്ടികള്‍ അവതരിപ്പിച്ച ആശംസാഗാനം ശ്രദ്ധേയമായി

    വാഴ്ക വാഴ്ക പാപ്പ; ഷാര്‍ജയിലെ കുട്ടികള്‍ അവതരിപ്പിച്ച ആശംസാഗാനം ശ്രദ്ധേയമായി0

    ഷാര്‍ജ: ലിയോ പതിനാലാമന്‍ പാപ്പയ്ക്കു ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഷാര്‍ജയിലെ കുട്ടികള്‍ അവതരിപ്പിച്ച ‘വാഴ്ക വാഴ്ക പാപ്പ’ ആശംസാ ഗാനം ശ്രദ്ധേയമായി.  പ്രശസ്ത ഗാന രചയിതാവ് ഫാ. ഷാജി തുമ്പേച്ചിറയില്‍ രചിച്ച ഗാനം ഷാര്‍ജ സെന്റ് മൈക്കിള്‍സ്  കത്തോലിക്ക ദൈവാലയത്തിലെ മലങ്കര കാത്തലിക് ചില്‍ഡ്രന്‍സ് ലീഗിന്റെ നേതൃത്വത്തിലായിരുന്നു അവതരിപ്പിച്ചത്. ഗള്‍ഫ് മലങ്കര സുറിയാനി കത്തോലിക്കാ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോണ്‍ തുണ്ടിയത്ത് കോറെപ്പിസ്‌കോപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്കുശേഷമായിരുന്നു കുട്ടികള്‍ ആംശസാഗാനം പാടിയത്.

  • ഇനി സാഹോദര്യത്തിന്റെ പാലങ്ങൾ പണിയുന്നതിനുള്ള സമയം: ലിയോ പാപ്പ

    ഇനി സാഹോദര്യത്തിന്റെ പാലങ്ങൾ പണിയുന്നതിനുള്ള സമയം: ലിയോ പാപ്പ0

    തിങ്കളാഴ്ച, തന്റെ സ്ഥാനരോഹണ ശുശ്രൂഷകളിൽ പങ്കെടുത്ത എക്യുമെനിക്കൽ, മതാന്തര പ്രതിനിധികൾക്കായി ലിയോ പതിനാലാമൻ മാർപ്പാപ്പ ഒരു പ്രത്യേക സദസ്സ് സംഘടിപ്പിച്ചു. സാർവത്രിക സാഹോദര്യത്തിന് ഊന്നൽ നൽകിയ മുൻ മാർപാപ്പമാരായ ഫ്രാൻസിസ് മാർപ്പാപ്പയുടെയും വിശുദ്ധ ജോൺ XXIII-ന്റെയും സംഭാവനകൾ അദ്ദേഹം എടുത്തുപറയുകയുണ്ടായി. ഫ്രാൻസിസ് പാപ്പ ക്രിസ്ത്യൻ സഭകളുടെ ഐക്യത്തിനും മതാനന്തര സംഭാഷണത്തിനും ശക്തമായ പ്രോത്സാഹനം നൽകിയിരുന്നു. നിസിയ കൗൺസിലിന്റെ 1,700-ആം വാർഷികം ചർച്ച ചെയ്യുമ്പോൾ, ക്രിസ്ത്യാനികളുടെ ഏകത്വം ‘വിശ്വാസത്തിന്റെ ഐക്യത്തിൽ’ നിന്നായിരിക്കണം എന്ന ആശയം അദ്ദേഹം മുന്നോട്ട് വച്ചു. കൂടാതെ, കത്തോലിക്കാ സഭയുടെ സിനഡൽ സ്വഭാവം പ്രോത്സാഹിപ്പിക്കുന്നതിൽ ഫ്രാൻസിസ് പാപ്പയെ പിന്തുടരാനുള്ള

  • അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെ.ഡി.വാൻസും, കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോയും മാർപാപ്പയുമായി  കൂടിക്കാഴ്ച നടത്തി

    അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെ.ഡി.വാൻസും, കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോയും മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി0

    സ്ഥാനരോഹണ ചടങ്ങുകൾക്ക് ശേഷം ലിയോ XIV മാർപാപ്പ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ, കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ എന്നിവരുമായി വത്തിക്കാനിൽ വച്ച് കൂടിക്കാഴ്ച നടത്തി. അമേരിക്കയുമായുള്ള ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും, മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെ ചര്‍ച്ചചെയ്യാനും സാധിച്ചു. സംഘർഷ മേഖലകളിൽ മാനുഷിക നിയമവും അന്താരാഷ്ട്ര നിയമവും ബഹുമാനിക്കപ്പെടുമെന്നും ഉൾപ്പെട്ട കക്ഷികൾക്കിടയിൽ ചർച്ചയിലൂടെയുള്ള ഒരു പരിഹാരം ഉണ്ടാകുമെന്നും ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം, കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയും പോപ്പുമായി വത്തിക്കാനിൽ ചേർന്ന

  • ഓര്‍മ നഷ്ടപ്പെട്ട അമ്മൂമ്മ 45 വര്‍ഷത്തിനുശേഷം വീണ്ടും ജപമാല ചൊല്ലി!

    ഓര്‍മ നഷ്ടപ്പെട്ട അമ്മൂമ്മ 45 വര്‍ഷത്തിനുശേഷം വീണ്ടും ജപമാല ചൊല്ലി!0

    നഴ്സായി ജോലി ചെയ്തിരുന്നയാളാണ് തെരേസ റോഡ്രിഗസ്. കെയര്‍ സെന്ററില്‍ രോഗികളെ പരിചരിക്കുന്ന അവസരത്തില്‍, ഓര്‍മക്കുറവുള്ള തന്റെ രോഗികള്‍ക്ക് ആത്മീയ സേവനങ്ങളൊന്നും ലഭിക്കുന്നില്ല എന്നവര്‍ മനസ്സിലാക്കി. ഒരിക്കല്‍ ഒരു രോഗിയുമായും അവരുടെ ഭര്‍ത്താവുമായും സംസാരിക്കുന്നതിനിടയില്‍, അവര്‍ക്ക്  ജപമാല ചൊല്ലാന്‍ ഒരു സമയം ക്രമീകരിക്കണം എന്ന് അവര്‍ പറഞ്ഞു. ഉടന്‍തന്നെ അത് സാധ്യമാക്കാനായിരുന്നു തെരേസയുടെ ശ്രമം. ആ സമയത്ത്, തെരേസ  കൊളറാഡോയിലെ ബൗള്‍ഡറിലുള്ള തന്റെ ഇടവകയായ സേക്രഡ് ഹാര്‍ട്ട് ഓഫ് മേരിയില്‍ ഒരു ബൈബിള്‍ പഠനത്തിന് നേതൃത്വം നല്‍കുകയായിരുന്നു. മെമ്മറി

Latest Posts

Don’t want to skip an update or a post?