ലിയോ പാപ്പ ഇന്സ്റ്റഗ്രാം അക്കൗണ്ട് തുറന്നു
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- May 14, 2025
ലൂഗോ (ഇറ്റലി): സെന്റ് ഫ്രാന്സിസ് ഡി സാലസ് സന്യാസിനി സമൂഹത്തിന്റെ (ഡിഎസ്എഫ്എസ്) മുന് സുപ്പീരിയര് ജനറല് മദര് കൊറോദ മഞ്ഞാനി (86) അന്തരിച്ചു. ഇറ്റലിയിലെ ലൂഗോയില് വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. സഭയുടെ ആദ്യകാല മിഷണറിയായിരുന്ന മദര് 1975-ല് തിരുവനന്തപുരത്തെ വിഴിഞ്ഞത്ത് തന്റെ പ്രവര്ത്തനം ആരംഭിച്ചു. ചങ്ങനാശേരിയിലെ മാമ്മൂട് ഇടവകയിലുള്ള മദര് അന്നാ കോണ്വെന്റില് 18 വര്ഷം സേവനമനുഷ്ഠിച്ചു. തുടര്ന്ന് സഭയുടെ ആസ്ഥാനം ബംഗളൂരുവിലേക്ക് മാറ്റി സ്ഥാപിച്ചുകൊണ്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് സഭയുടെ പ്രവര്ത്തനം വ്യാപിപ്പിച്ചു. 2003-ല് സുപ്പീരിയര്
വാഷിംഗ്ടണ് ഡിസി: ഗര്ഭച്ഛിദ്ര ക്ലിനിക്കുകള്ക്ക് മുമ്പില് പ്രതിഷേധിച്ചതിന് ബൈഡന് ഭരണകൂടത്തിന് കീഴില് പ്രോസിക്യൂട്ട് ചെയ്യപ്പെട്ട 23 പ്രോ-ലൈഫ് പ്രവര്ത്തകര്ക്ക് മാപ്പ് നല്കി യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. 2025 മാര്ച്ച് ഫോര് ലൈഫിന് തൊട്ടുമുമ്പാണ് പ്രോ ലൈഫ് പ്രവര്ത്തകര്ക്ക് മാപ്പ് നല്കുന്ന ഉത്തരവില് പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചത്. ‘ക്ലിനിക്ക് എന്ട്രന്സിലേക്കുള്ള പ്രവേശന സ്വാതന്ത്ര്യ (ഫേസ്)’ നിയമം ലംഘിച്ചതിന് ജയില്വാസത്തിന് ഉള്പ്പെടെ ശിക്ഷിക്കപ്പെട്ട ഇരുപത്തിമൂന്ന് പേര്ക്കാണ് ട്രംപ് ഭരണകൂടം മാപ്പ് നല്കിയത്. , ‘അവരെ പ്രോസിക്യൂട്ട് ചെയ്യാന് പാടില്ലായിരുന്നു’
വാഷിംഗ്ടണ് ഡിസി: വാഷിംഗ്ടണ് ഡിസിയില് നടന്ന മാര്ച്ച് ഫോര് ലൈഫില് പങ്കെടുത്ത പതിനായിരങ്ങളെ അഭിസംബോധന ചെയ്ത് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്സ്. കത്തോലിക്കാ വിശ്വാസിയായ അപ്പനെന്ന നിലയില് തന്റെ പ്രോ-ലൈഫ് ബോധ്യങ്ങളെക്കുറിച്ച് പങ്കുവച്ച വാന്സ് പുതുതായി രൂപീകരിച്ച ട്രംപ് ഭരണകൂടം പ്രോ-ലൈഫ് നയങ്ങള് തുടരുമെന്ന് വാഗ്ദാനം ചെയ്തു. ‘ഓരോ കുട്ടിയും ദൈവത്തില് നിന്നുള്ള അത്ഭുതവും സമ്മാനവുമാണ്’ എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില് മാര്ച്ച് ഫോര് ലൈഫില് പങ്കെടുക്കാനെത്തിയവരെ വാന്സ് അഭിനന്ദിച്ചു. പ്രോ ഫാമിലി ആയ ഒരു
ലിജു ആന്റണി മാഡ്രിഡ്/സ്പെയിന്: ജനുവരി 12-ന് സ്പെയിനിലെ മാഡ്രിഡില് ദൈവദാസിയായി പ്രഖ്യാപിക്കപ്പെട്ട സിസ്റ്റര് ക്ലെയര് ക്രോക്കറ്റിന്റെ സഹോദരി ബിബിസി ന്യൂസിനോട് പറഞ്ഞ വാക്കുകള് ഇങ്ങനെയായിരുന്നു: ‘പത്ത് ലക്ഷം വര്ഷമെടുത്താലും ഇവള് കന്യാസ്ത്രീയാകുമെന്ന് വിചാരിച്ചില്ല, പിന്നെയല്ലെ വിശുദ്ധപദവിയിലേക്കുള്ള നാമകരണ നടപടി.’ ടെലിവിഷന് താരത്തില് നിന്ന് സന്യാസജീവിതം തിരഞ്ഞെടുത്ത് ഇപ്പോള് ദൈവദാസിപദവി വരെയെത്തി നില്ക്കുന്ന തന്റെ സഹോദരിയുടെ ജീവിതത്തിലുണ്ടായ മാനസാന്തരകഥയിലുള്ള അത്ഭുതം മുഴുവന് ആ വാക്കുകളില് അടങ്ങിയിട്ടുണ്ട്. 2016-ല് അന്തരിച്ച യുവസന്യാസിനിയായ സിസ്റ്റര് ക്ലെയര് ക്രോക്കറ്റിന്റെ നാമകരണ നടപടികള് മാഡ്രിഡിലെ
വത്തിക്കാന് സിറ്റി: കര്ദിനാള് മാര് ജോര്ജ് കൂവക്കാടിനെ മതാന്തരസംവാദത്തിനുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായി ഫ്രാന്സിസ് മാര്പാപ്പ നിയമിച്ചു. പാപ്പയുടെ വിദേശയാത്രകള് സംഘടിപ്പിക്കുന്ന നിലവിലെ ഉത്തരവാദിത്വത്തോടൊപ്പമാണ് പുതിയ ദൗത്യം അദ്ദേഹം ഏറ്റെടുക്കുന്നത്. പരിശുദ്ധ പിതാവിന്റെ മാര്ഗനിര്ദേശത്തിലും, തനിക്കു മുമ്പുള്ളവര് അഗാധമായ ജ്ഞാനത്തോടെ ഇതിനകം കണ്ടെത്തിയ മതസൗഹാര്ദ്ദ പാതയിലും , എല്ലാവരുടെയും പ്രാര്ത്ഥനകളുടെ പിന്തുണയോടെയും താന് ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നു കര്ദിനാള് പ്രതികരിച്ചു. മതങ്ങള്ക്കിടയിലുള്ള സൗഹൃദം സ്വപ്നം കാണുന്ന ആളുകളുടെ പ്രാര്ത്ഥനകളും, സഹപ്രവര്ത്തകരുടെ സഹകരണവും തന്നെ ശക്തിപ്പെടുത്തുന്നുവെന്നും കര്ദിനാള് പങ്കുവച്ചു. മതാന്തര
വത്തിക്കാന് സിറ്റി: മറിയം ‘ദൈവകൃപയുടെ’ മാസ്റ്റര്പീസും ‘വചനം ശ്രവിച്ചുകൊണ്ട്’ അനുകരിക്കാനുള്ള മാതൃകയുമാണെന്ന് ഫ്രാന്സിസ് മാര്പാപ്പ. ജനറല് ഓഡിയന്സിനോടനുബന്ധിച്ച് ‘യേശുക്രിസ്തു നമ്മുടെ പ്രത്യാശ’ എന്ന വിഷയത്തെക്കുറിച്ച് നടത്തിവരുന്ന മതബോധനപരമ്പരയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സമാധാനം നിന്നോടുകൂടെ എന്ന പരമ്പരാഗത ആശംസക്ക് പകരം മറിയത്തിന് സ്തുതിയുടെ ആശംസയാണ് ഗബ്രിയേല് ദൈവദൂതന് നല്കുന്നത്. രക്ഷാകരചരിത്രത്തിന് പ്രിയപ്പെട്ട ഒരു വാക്കാണിത്. കാരണം മിശിഹായുടെ വരവ് പ്രഖ്യാപിക്കുവാന് പ്രവാചകന്മാര് ഈ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. (സെഫ. 3:14; ജോയേല് 2:21 – 23, സക്കറിയ 9:9).
നസ്രത്ത്: പരിശുദ്ധ കന്യകാമാതാവ് മംഗളവാര്ത്ത ശ്രവിച്ച സ്ഥലത്ത് നിന്നുള്ള തിരുശേഷിപ്പ് 2025 ജൂബിലിവര്ഷത്തില് ലോകത്തിന്റെ വിവിധ ഭാഗങ്ങളില് വണക്കത്തിനായി എത്തിക്കും. മംഗളവാര്ത്ത ബസിലിക്കയില് നടന്ന ചടങ്ങില് തിരുശേഷിപ്പിനൊപ്പം ബസിലിക്കയില് സ്ഥാപിച്ചിരിക്കുന്ന മറിയത്തിന്റെ തിരുസ്വരൂപത്തിന്റെ പകര്പ്പും വിശുദ്ധ നാടിന്റെ ചുമതല വഹിക്കുന്ന ഫാ. ഫ്രാന്സെസ്കോ പാറ്റണ് മെക്സിക്കന് സംഘത്തെ നയിച്ച കമ്മീഷണറായ ജോസ് ഇസ്രായേല് എസ്പിനോസാ വെനേഗാസിന് കൈമാറി. മെക്സിക്കോയിലും മറ്റ് ലാറ്റിന് അമേരിക്കന് രാജ്യങ്ങളിലും നടക്കുന്ന തീര്ത്ഥാടനത്തിന് ശേഷം മറ്റ് രാജ്യങ്ങളിലേക്കും തിരുശേഷിപ്പ് എത്തിക്കും. കൊളംബിയന് കലാകാരനായ
മെല്ബണ്: ഫ്രാന്സിസ് മാര്പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്ഷത്തിന്റെ ഭാഗമായി മെല്ബണ് സീറോ മലബാര് രൂപതയില് വിവിധ കര്മ്മപരിപാടികള് പ്രഖ്യാപിച്ചു. മെല്ബണ് രൂപതാധ്യക്ഷന് മാര് ജോണ് പനംതോട്ടത്തില് സര്ക്കുല റിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ജൂബിലി വര്ഷത്തില് മാര്പാപ്പയുടെ ആഹ്വാനം അനുസരിച്ച് രൂപതയുടെ നേതൃത്വത്തില് റോമിലേക്കും ചുറ്റുമുള്ള മറ്റു തീര്ത്ഥാടനകേന്ദ്രങ്ങളിലേക്കും നടത്തുന്ന തീര്ത്ഥാടന യാത്രകളില് സാധിക്കുന്നവരെല്ലാം പങ്കെടുക്കാന് മാര് പനംതോട്ടം ആഹ്വാനം ചെയ്തു. മെല്ബണിലെ സെന്റ് അല്ഫോന്സ കത്തീഡ്രല് ജൂബിലി വര്ഷത്തില് മെല്ബണ് രൂപതയിലെ തീര്ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. രൂപതയിലെ
Don’t want to skip an update or a post?