Follow Us On

16

September

2024

Monday

  • അത്ഭുതങ്ങളെക്കുറിച്ചും മരിയന്‍ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചും വത്തിക്കാന്‍ പുതിയ മാര്‍ഗരേഖ പ്രസിദ്ധീകരിക്കും

    അത്ഭുതങ്ങളെക്കുറിച്ചും മരിയന്‍ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചും വത്തിക്കാന്‍ പുതിയ മാര്‍ഗരേഖ പ്രസിദ്ധീകരിക്കും0

    മരിയന്‍ പ്രത്യക്ഷീകരണങ്ങളെയും മറ്റ് പ്രകൃത്യാതീതമായ അത്ഭുതങ്ങളെയും വിവേചിച്ച് അറിയുന്നതിനുള്ള മാര്‍ഗരേഖ വത്തിക്കാന്‍ പ്രസിദ്ധീകരിക്കും. വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി തലവന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനവുല്‍ ഫെര്‍ണാണ്ടസ് മെയ് 17ന് രേഖ അനാവരണം ചെയ്യുമെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് വ്യക്തമാക്കി. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് പ്രകൃത്യാതീത അത്ഭുതങ്ങളുടെ വിവേചനവുമായി ബന്ധപ്പെട്ട മാര്‍ഗരേഖ കത്തോലിക്ക സഭ പ്രസിദ്ധീകരിക്കുന്നത്. പ്രത്യക്ഷീകരണങ്ങളുമായി ബന്ധപ്പെട്ട് പൊതുവണക്കം അനുവദിക്കുന്നതിന് മുമ്പ് സഭ അവയെക്കുറിച്ച് പഠിക്കണമെന്ന് 1978-ല്‍ പ്രസിദ്ധീകരിച്ച രേഖയില്‍ വ്യക്തമാക്കിയിരുന്നു. സഭ അംഗീകരിച്ച സ്വകാര്യ വെളിപാടുകള്‍ ക്രിസ്തുവില്‍

  • കഫെറ്റീരിയ കത്തോലിക്ക വിശ്വാസം വര്‍ധിക്കുന്നു?

    കഫെറ്റീരിയ കത്തോലിക്ക വിശ്വാസം വര്‍ധിക്കുന്നു?0

    കത്തോലിക്ക സഭയുടെ പ്രബോധനങ്ങളില്‍ ഇഷ്ടമുള്ളവയെ സ്വീകരിക്കുകയും ഇഷ്ടമില്ലാത്തവയെ നിരാകരിക്കുകയും ചെയ്യുന്ന കഫെറ്റീരിയ കത്തോലിക്ക വിശ്വാസികളുടെ  സംഖ്യ യുഎസില്‍ വര്‍ധിക്കുന്നതായി സൂചന. കത്തോലിക്ക വിശ്വാസിയെന്ന് സ്വയം വിശേഷിപ്പിക്കുമ്പോഴും ഒന്‍പത് മാസം വരെ ഗര്‍ഭഛിദ്രം അനുവദിക്കുന്ന നിയമനിര്‍മാണത്തിന് ശ്രമിക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനെ വിശേഷിപ്പിക്കാന്‍ വാഷിംഗ്ടണ്‍ ഡിസി കര്‍ദിനാള്‍ വില്‍ട്ടണ്‍ ഗ്രിഗറി ഈ പദം ഉപയോഗിച്ചിരുന്നു. ഗര്‍ഭഛിദ്രം, യൂത്തനേഷ്യ (ദയാവധം), വധശിക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് പല കത്തോലിക്കരും കത്തോലിക്ക സഭയുടെ പ്രബോധനങ്ങളെക്കാളുപരിയായി വ്യക്തിപരമായ ബോധ്യങ്ങളും താല്‍പ്പര്യങ്ങളും പിന്തുടരുന്നത്. കത്തോലിക്ക

  • യുഎസിലെ പരമോനന്നത സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ ഫ്രീഡം മെഡല്‍ ജസ്യൂട്ട് വൈദികനായ ഫാ. ഗ്രെഗ് ബോയ്‌ലിന് സമ്മാനിച്ചു.0

    വാഷിംഗ്ടണ്‍ ഡിസി: യുഎസിലെ പരമോനന്നത സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ ഫ്രീഡം മെഡല്‍ മറ്റ് 18 പേര്‍ക്കൊപ്പം ജസ്യൂട്ട് വൈദികനായ ഫാ. ഗ്രെഗ് ബോയ്‌ലിന് പ്രസിഡന്റ് ജോ ബൈഡന്‍ സമ്മാനിച്ചു. ഗുണ്ടായിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരുടെ പുനരുദ്ധാരണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഫാ. ഗ്രെഗ് ബോയ്‌ലിനെ അവാര്‍ഡിനര്‍ഹനാക്കിയത്. 1984-ല്‍  വൈദികനായി അഭിഷിക്തനായ ഫാ. ബോയ്ല്‍ 1992ലാണ് ഹോംബോയ് ഇന്‍ഡസ്ട്രീസിന് തുടക്കം കുറിക്കുന്നത്. ലോസ് ആഞ്ചലസ് നഗരത്തില്‍ ഗുണ്ടാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി ആരംഭിച്ച് ഈ സംരംഭം ഇന്ന്

  • യുഎസിലെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം, പ്രസിഡന്‍ഷ്യല്‍ ഫ്രീഡം മെഡല്‍,  ജെസ്യൂട്ട് വൈദികന്

    യുഎസിലെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം, പ്രസിഡന്‍ഷ്യല്‍ ഫ്രീഡം മെഡല്‍, ജെസ്യൂട്ട് വൈദികന്0

    വാഷിംഗ്ടണ്‍ ഡിസി: യുഎസിലെ പരമോനന്നത സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ ഫ്രീഡം മെഡല്‍ മറ്റ് 18 പേര്‍ക്കൊപ്പം ജസ്യൂട്ട് വൈദികനായ ഫാ. ഗ്രെഗ് ബോയ്‌ലിന് പ്രസിഡന്റ് ജോ ബൈഡന്‍ സമ്മാനിച്ചു. ഗുണ്ടായിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരുടെ പുനരുദ്ധാരണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഫാ. ഗ്രെഗ് ബോയ്‌ലിനെ അവാര്‍ഡിനര്‍ഹനാക്കിയത്. 1984-ല്‍  വൈദികനായി അഭിഷിക്തനായ ഫാ. ബോയ്ല്‍ 1992ലാണ് ഹോംബോയ് ഇന്‍ഡസ്ട്രീസിന് തുടക്കം കുറിക്കുന്നത്. ലോസ് ആഞ്ചലസ് നഗരത്തില്‍ ഗുണ്ടാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി ആരംഭിച്ച് ഈ സംരംഭം ഇന്ന്

  • പരിഹാരപ്രവൃത്തിക്ക് രണ്ട് കാര്യങ്ങള്‍ ചെയ്യണമെന്ന് മാര്‍പാപ്പ

    പരിഹാരപ്രവൃത്തിക്ക് രണ്ട് കാര്യങ്ങള്‍ ചെയ്യണമെന്ന് മാര്‍പാപ്പ0

    ഈശോയുടെ തിരുഹൃദയത്തോടുള്ള പരിഹാരപ്രവൃത്തിക്ക് ഇന്നും പ്രസക്തിയുണ്ടെന്ന ഓര്‍മപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രഞ്ച് നഗരമായ പാരെ ലെ മോണിയലില്‍ ഈശോയുടെ തിരുഹൃദയം വിശുദ്ധ മാര്‍ഗരറ്റ് അലക്കോക്കിന് പ്രത്യക്ഷപ്പെട്ടതിന്റെ 350ാം വാര്‍ഷികത്തോടനുബന്ധിച്ച് റോമില്‍ നടന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പാപ്പ. മനുഷ്യര്‍ ചെയ്ത പാപങ്ങളുടെ പരിഹാരമായി ഈശോ വിശുദ്ധ മാര്‍ഗരറ്റ് മേരിയോട് പരിഹാരപ്രവൃത്തികള്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ടു. ഈ പരിഹാരപ്രവൃത്തികള്‍ ഈശോയെ ആശ്വസിപ്പിച്ചിട്ടണ്ടെങ്കില്‍ മുറിവേറ്റ എല്ലാ മനുഷ്യരെയും പരിഹാരപ്രവൃത്തികള്‍ക്ക് ആശ്വസിപ്പിക്കാന്‍ കഴിയുമെന്ന് പാപ്പ പറഞ്ഞു. വിശുദ്ധ ഗ്രന്ഥത്തില്‍ പരിഹാരപ്രവൃത്തി എന്ന ആശയം  പലയിടത്തും

  • വിശുദ്ധ കുര്‍ബാന ഇവര്‍ക്ക് ലഹരിയാണ്…

    വിശുദ്ധ കുര്‍ബാന ഇവര്‍ക്ക് ലഹരിയാണ്…0

    കഴിഞ്ഞ ഒരു മാസമായ് ആഫ്രിക്കയിലെ മഡഗാസ്‌ക്കറിലാണ്. ലാസലെറ്റ് സന്യാസ സഭയുടെ ജനറല്‍ ചാപ്റ്ററില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതിന്റെ ഭാഗമായ് എത്തിയതാണ്. മഡഗാസ്‌ക്കറിലെ സഭയുടെ നേര്‍ക്കാഴ്ചകള്‍ പലതും സമൂഹ മാധ്യമങ്ങളിലൂടെ ലോകമെങ്ങുമുള്ള മലയാളികളിലേയ്‌ക്കെത്തിക്കാന്‍ പരിശ്രമിക്കുന്ന CMI സഭാംഗം ജോണ്‍സണ്‍ തളിയത്ത് അച്ചനെയും അച്ചന്റെ സഭാംഗങ്ങളെയും പരിചയപ്പെടാനുള്ള ഭാഗ്യം ലഭിച്ചു. മഡഗാസ്‌കര്‍ ദൈവത്തിന്റെ കരം ഉയര്‍ന്നു നില്‍ക്കുന്ന മിഷന്‍ പ്രദേശമാണ്. വര്‍ഷങ്ങളായ് കേരളത്തില്‍ നിന്നും ധാരാളം മിഷനറിമാര്‍ ഇവിടെ സേവനം ചെയ്തു വരുന്നു. ദാരിദ്ര്യത്തിന്റെ നേര്‍ചിത്രങ്ങള്‍ എവിടെയും ദൃശ്യമാണ്. ഒരുപാട്

  • ഇസ്രായേലിലെ ഹൈഫ സര്‍വകലാശാലയുടെ റെക്ടറായി ക്രൈസ്തവ വനിത

    ഇസ്രായേലിലെ ഹൈഫ സര്‍വകലാശാലയുടെ റെക്ടറായി ക്രൈസ്തവ വനിത0

    ചരിത്രത്തിലാദ്യമായി ഒരു ക്രൈസ്തവ വനിത ഇസ്രായേലിലെ ഹൈഫ സര്‍വകലാശാലയുടെ റെക്ടറായി നിയമിതയായി. ലോകത്തിന്റെ  വിവിധ ഭാഗങ്ങളിലുള്ള സര്‍വകലാശാലകളില്‍ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് ഈ ചരിത്രപരമായ നിയമനം നടത്തിയിരിക്കുന്നത്. ഇസ്രായേലില്‍ ന്യൂനപക്ഷമായ അറബ് വംശത്തില്‍പ്പെട്ട പ്രഫസര്‍ മൗന മരൗണാണ് ഹൈഫാ സര്‍വകലാശാലയുടെ റെക്ടറായി നിയമിക്കപ്പെട്ട ആദ്യ ക്രൈസ്തവ വനിത. ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കും ഇസ്രായേലില്‍ വിജയം കൈവരിക്കാനാവുമെന്ന സന്ദേശമാണ് തന്റെ നിയമനം നല്‍കുന്നതെന്ന് പ്രഫസര്‍ മാരൗണ്‍ പ്രതികരിച്ചു.  എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഹൈഫ സര്‍വകലാശാലയില്‍ പഠിക്കുന്ന 45 ശതമാനം

  • മുന്‍ ആംഗ്ലിക്കന്‍ വൈദികന്‍ യുകെ ഓര്‍ഡിനറിയേറ്റിലെ ആദ്യ ബിഷപ്

    മുന്‍ ആംഗ്ലിക്കന്‍ വൈദികന്‍ യുകെ ഓര്‍ഡിനറിയേറ്റിലെ ആദ്യ ബിഷപ്0

    ലണ്ടന്‍: യുകെ ആസ്ഥാനമായുള്ള ഔര്‍ ലേഡി ഓഫ് വാല്‍സിംഗാം ഓര്‍ഡിനറിയേറ്റിന്റെ വികാരി ജനറാളും മുന്‍ ആംഗ്ലിക്കന്‍ വൈദികനുമായ ഫാ. ഡേവിഡ് വാലര്‍ ഈ ഓര്‍ഡിനറിയേറ്റിന്റെ ആദ്യ ബിഷപ്പാകും. 13 വര്‍ഷമായി ഓര്‍ഡിനറിയേറ്റിന്റെ ചുമതല വഹിക്കുന്ന മോണ്‍.  കെയ്ത്ത് ന്യൂട്ടന്‍ വിരമിക്കുന്ന ഒഴിവിലാണ് ഡേവിഡ് വാലര്‍ യുകെ ഓര്‍ഡിനറിയേറ്റിന്റെ ആദ്യ ബിഷപ്പായി നിയമിതനായത്. ആംഗ്ലിക്കന്‍ സഭയിലായിരുന്ന സമയത്ത് വിവാഹിതനായിരുന്നതിനാല്‍ മോണ്‍. കെയ്ത്ത് ന്യൂട്ടനെ ബിഷപ്പായി നിയമിച്ചിരുന്നില്ല. ആംഗ്ലിക്കന്‍ സഭയില്‍ നിന്ന് കത്തോലിക്ക സഭയിലേക്ക് വരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ആംഗ്ലിക്കന്‍

Latest Posts

Don’t want to skip an update or a post?