Follow Us On

15

January

2025

Wednesday

  • യുദ്ധം ജനങ്ങളുടെ ജീവിതം ‘നരക’തുല്യമാക്കി; ആശ്വാസമായി ബൈബിള്‍ അധിഷ്ഠിത ട്രോമ ചികിത്സ

    യുദ്ധം ജനങ്ങളുടെ ജീവിതം ‘നരക’തുല്യമാക്കി; ആശ്വാസമായി ബൈബിള്‍ അധിഷ്ഠിത ട്രോമ ചികിത്സ0

    ടൈഗ്രേ: എത്യോപ്യയുടെ കീഴിലുള്ള ടൈഗ്രെ പ്രദേശത്ത് നടന്ന ആഭ്യന്തരസംഘര്‍ഷം ജനങ്ങളുടെ ജീവിതത്തെ നരകതുല്യമാക്കിയെന്ന് അദിഗ്രത് ബിഷപ് ടെസ്ഫാസെലാസി മെദിന്‍. 2020-ല്‍ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായി ജര്‍മനിയിലെ എസിഎന്‍ ആസ്ഥാനത്ത് എത്തിയപ്പോഴാണ് ടൈഗ്രെ പ്രദേശം കടന്നുപോയ ഭീകരമായ അവസ്ഥ ബിഷപ് വിവരിച്ചത്. ഈ സംഘര്‍ഷത്തില്‍ പത്ത് ലക്ഷത്തിലധികം ജനങ്ങളാണ്  കൊലചെയ്യപ്പെട്ടത്. പ്രദേശത്തേക്കുള്ള സാധനസാമഗ്രികള്‍  ബ്ലോക്ക് ചെയ്തു. കുട്ടികളും പ്രായമായവരുമടക്കം അനേക സ്ത്രീകള്‍ ബലാത്കാരത്തിന് ഇരയായി.  രൂപതയുടെ മൂന്നിലൊരു ഭാഗത്ത് ഇപ്പോഴും യാത്രക്ക് നിയന്ത്രണങ്ങളുണ്ടെന്നും കഴിഞ്ഞ നാല് വര്‍ഷമായി

  • കര്‍ദിനാള്‍ നസപ്പലായിംഗ ഉള്‍പ്പടെയുള്ള മൂന്ന് മതനേതാക്കള്‍ക്ക് ഏയിജിസ് പുരസ്‌കാരം

    കര്‍ദിനാള്‍ നസപ്പലായിംഗ ഉള്‍പ്പടെയുള്ള മൂന്ന് മതനേതാക്കള്‍ക്ക് ഏയിജിസ് പുരസ്‌കാരം0

    ബാന്‍ഗുയി: 2013 -ല്‍ സെലേക്ക വിഭാഗം സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ ഭരണം ഏറ്റെടുത്തതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിന് അയവരുവരുതാതന്‍ നേതൃത്വം നല്‍കിയ കര്‍ദിനാള്‍ നസപ്പലായിംഗ ഉള്‍പ്പടെയുള്ള മൂന്ന് മത നേതാക്കള്‍ക്ക് ഏയിജിസ് പുരസ്‌കാരം. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ഇവാഞ്ചലിക്കല്‍ കൂട്ടായ്മയുടെ തലവന്‍ നിക്കോളാസ് ഗുരേകൊയാമെ ഗബാന്‍ഗൗ, രാജ്യത്തെ ഇസ്ലാമിക്ക് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന അന്തരിച്ച ഇമാം ഒമാര്‍ കോബിനെ ലായാമ എന്നിവരാണ് കര്‍ദിനാളിന് പുറമെ പുരസ്‌കാരത്തിനര്‍ഹരായത്. 2013ലെ സംഘര്‍ഷത്തിന് അയവു വരുത്തുന്നതിനും രാജ്യത്തെ വീണ്ടും ഐക്യത്തിലേക്കും സമാധാനത്തിലേക്കും നയിക്കുന്നതിനും

  • ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള അവസരം: മാര്‍പാപ്പ

    ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള അവസരം: മാര്‍പാപ്പ0

    പാരീസ്: വ്യത്യസ്തകള്‍ക്ക് അതീതമായി ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണ് ഒളിമ്പിക്‌സ് മത്സരങ്ങളെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പാരീസില്‍ നടക്കുന്ന ഒളിമ്പിക്‌സിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി പാരീസിലെ സെന്റ് മേരി മഗ്ദലേന ദൈവാലയത്തില്‍ അര്‍പ്പിച്ച സമാധാനത്തിനുവേണ്ടിയുള്ള ദിവ്യബലിയില്‍ മാര്‍പാപ്പയുടെ സന്ദേശം വായിച്ചു. വംശം, ദേശീയത, മതം എന്നിവയ്ക്ക് അതീതമായ സാര്‍വത്രിക ഭാഷയാണ് കായികമത്സരങ്ങളെന്നും ഒളിമ്പിക്‌സ് മത്സരവേദിയായ പാരീസിലെ ആര്‍ച്ചുബിഷപ് ലോറന്റ് ഉള്‍റിച്ചിന് അയച്ച കത്തില്‍ മാര്‍പാപ്പ പറഞ്ഞു. ഒളിമ്പിക്‌സ് മത്സരങ്ങള്‍ സാഹോദര്യത്തിന്റെ സന്ദേശം ലോകത്തിനു പകരട്ടെയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസിച്ചു. ശത്രുതയുള്ളവര്‍ തമ്മില്‍

  • ഫാ. ഹെന്റി ഡിഡോണിന്റെ  ഓര്‍മകളുമായി ഒളിമ്പിക് നഗരം

    ഫാ. ഹെന്റി ഡിഡോണിന്റെ ഓര്‍മകളുമായി ഒളിമ്പിക് നഗരം0

    പാരീസ്: ‘കൂടുതല്‍ വേഗത്തില്‍, കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ ശക്തിയോടെ’ എന്ന ആധുനിക ഒളിമ്പിക്‌സിന്റെ ആപ്തവാക്യമാണെന്നത് അറിയാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍, അതു തയാറാക്കിയത് ഒരു വൈദികനായിരുന്നു എന്നത് എത്ര പേര്‍ക്ക് അറിയാം? ഫ്രഞ്ച് ഡൊമിനിക്കന്‍ വൈദികന്‍ ഫാ. ഹെന്റി മാര്‍ട്ടിന്‍ ഡിഡോണ്‍ആയിരുന്നു ആ ആപ്തവാക്യം തയാറാക്കിയത്. 2021-ല്‍ ‘ഒരുമയോടെ’ എന്ന വാക്കുകൂടി അതോടൊപ്പം കൂട്ടിച്ചേര്‍ത്തിരുന്നു. 1881-ല്‍ ഫാ. ഹെന്റി ഡിഡോണ്‍ തന്റെ സ്‌കൂളിന്റെ കായിക മേളയില്‍ ഉപയോഗിച്ച വാക്യം ആധുനിക ഒളിമ്പിക്‌സിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ചുകാരനായ പിയറി ഡെ

  • ‘ഇനി ഒരു കുട്ടിക്കും ഈ ദുരന്തം ഉണ്ടാകരുത്. ഇവിടെയാണെങ്കിലും ഗാസയിലാണെങ്കിലും മറ്റെവിടെയാണെങ്കിലും’

    ‘ഇനി ഒരു കുട്ടിക്കും ഈ ദുരന്തം ഉണ്ടാകരുത്. ഇവിടെയാണെങ്കിലും ഗാസയിലാണെങ്കിലും മറ്റെവിടെയാണെങ്കിലും’0

    ജറുസലേം:  ഇസ്രായേലിന്റെ അധീനതയിലുള്ള  ഗോളന്‍ ഹൈറ്റ്‌സ് പ്രദേശത്തുള്ള മജ്ദല്‍ ഷാംസില്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്ന 12 കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രദേശവാസിയായ തവ്ഫിക്ക് സായദ് അഹമ്മദ് എന്ന സ്ത്രീയുടെ പ്രതികരണമാണിത്. കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്ന പിച്ചിനോട് ചേര്‍ന്നാണ് തവ്ഫിക്കിന്റെ ഭവനം. സൈറന്‍ മുഴങ്ങിയ ഉടനെ തന്നെ വലിയ ശബ്ദത്തോടെ ഫുട്‌ബോള്‍ പിച്ചില്‍ മിസൈല്‍ പതിച്ചതായി തവ്ഫിക്ക് പറയുന്നു. മൂന്ന് കുട്ടികളുടെ അമ്മയായ തവ്ഫിക്കിന്റെ കുട്ടികള്‍ അപകടത്തില്‍ ഉള്‍പ്പെട്ടില്ലെങ്കിലും തവ്ഫിക്ക് അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ശരീരഭാഗങ്ങള്‍ വേര്‍പെട്ട

  • ‘രാഷ്ട്രീയം ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഉപവിപ്രര്‍ത്തനം’

    ‘രാഷ്ട്രീയം ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഉപവിപ്രര്‍ത്തനം’0

    വത്തിക്കാന്‍ സിറ്റി: അഴിമതിയും വിവാദങ്ങളും നിറഞ്ഞ ഇന്നത്തെ ലോകത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് അത്ര നല്ല പേരല്ല ഉള്ളതെങ്കിലും വാസ്തവത്തില്‍  അത് കുലീനമായ പ്രവര്‍ത്തനമേഖലയാണെന്ന് ഓര്‍മപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. ഓഗസ്റ്റ് മാസത്തിലെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗത്തിന്റെ വീഡിയോയില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ദരിദ്രര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് സമഗ്ര മാനവ വികസനത്തിനും പൊതുനന്മയ്ക്കു വേണ്ടിയും പ്രവര്‍ത്തിക്കുവാനും ജോലി നഷ്ടപ്പെട്ടവരെ പ്രത്യേകമായി പരിഗണിച്ചുകൊണ്ട്  ജനത്തിന് സേവനം ചെയ്യുവാനും പാപ്പ രാഷ്ട്രീയ പ്രവര്‍ത്തകരെ ക്ഷണിച്ചു. പൊതുനന്മയെ ലക്ഷ്യമാക്കി നടത്തുന്ന

  • ഖത്തറില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

    ഖത്തറില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു0

    ഖത്തര്‍: ഖത്തര്‍ സെന്റ് തോമസ് സീറോമലബാര്‍ ദൈവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു. വൈകുന്നേരം ആഘോഷമായ തിരുനാള്‍ കുര്‍ബാനയും നൊവേനയും മധ്യസ്ഥ പ്രാര്‍ത്ഥനയയും നടത്തി. വിശുദ്ധ കുര്‍ബാനയ്ക്കു അസിസ്റ്റന്റ് വികാരി. ഫാ. ബിജു മാധവത്ത് OFM Cap, ഫാ. ജിസ് ആലപ്പാട്ട് OFM Cap, ഫാ. ലാല്‍ ജേക്കബ് പൈനുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ദൈവാലയത്തില്‍ ഇക്കഴിഞ്ഞ ജൂലൈ മൂന്നിന് സ്ഥാപിച്ച വി.അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് വണങ്ങി വിശ്വാസികള്‍ അനുഗ്രഹം ഏറ്റുവാങ്ങി. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

  • ആഫ്രിക്കന്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ വിപ്ലവമൊരുക്കി വിശുദ്ധ ബക്കിതയുടെ പേരിലുള്ള കൂട്ടായ്മ

    ആഫ്രിക്കന്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ വിപ്ലവമൊരുക്കി വിശുദ്ധ ബക്കിതയുടെ പേരിലുള്ള കൂട്ടായ്മ0

    ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 80 കത്തോലിക്ക സ്‌കൂളുകളില്‍ പഠിക്കുന്ന 3000 പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്  സഹായഹസ്തവുമായി വിശുദ്ധ ബക്കിതയുടെ പേരിലുളള ബക്കിത പാര്‍ട്ട്ണര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍. പെണ്‍കുട്ടികളുടെ പഠനത്തിന് വലിയ പ്രാധാന്യം നല്‍കാത്ത ആഫ്രിക്കയിലെ സാമൂഹ്യ സാംസ്‌കാരിക അന്തരീക്ഷം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അതിജീവിച്ചുകൊണ്ടാണ് ജസ്യൂട്ട് വൈദികരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നതെന്ന് ഫാ. ചാള്‍സ് ചിലുഫ്യാ എസ്‌ജെ പറഞ്ഞു. ജസ്യൂട്ട് കോണ്‍ഫ്രന്‍സ് ഓഫ് ആഫ്രിക്ക ആന്‍ഡ് മഡഗാസ്‌കറിന്റെ കീഴിലുള്ള ജസ്യൂട്ട് ആന്‍ഡ് ഇക്കോളജി ഓഫീസിന്റെ ഡയറക്ടറാണ്

Latest Posts

Don’t want to skip an update or a post?