എഐ കുമ്പസാരക്കൂട്; യാഥാര്‍ത്ഥ്യമെന്ത്
- Featured, INTERNATIONAL, LATEST NEWS, WORLD
- November 23, 2024
വത്തിക്കാന്‍ സിറ്റി: അത്ഭുതങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു വ്യക്തമാക്കി വത്തിക്കാന്‍ പുതിയ പ്രമാണരേഖ പുറത്തിറക്കി. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള അത്ഭുതസംഭവങ്ങളെ എങ്ങനെയാണ് കാണേണ്ടതെന്നാണ് രേഖ വ്യക്തമാക്കുന്നത്. ‘പ്രകൃത്യാതീതമെന്ന് അറിയപ്പെടുന്ന സംഭവങ്ങള്‍ വിവേചിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍’ എന്നപേരില്‍ തയാറാക്കിയ പുതിയ പ്രമാണരേഖ, വിശ്വാസകാര്യാലയ അധ്യക്ഷന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് പ്രകാശനം ചെയ്തു. ഒരു അത്ഭുതം നടന്നാല്‍ വിശ്വാസകാര്യാലയം ഔദ്യോ ഗികമായി സ്ഥിരീകരിക്കുന്നതുവരെ അത്ഭുതപ്രതിഭാസത്തിന്റെ ആധികാരികതയെക്കുറിച്ച് പൊതുപ്രഖ്യാപനം നടത്താന്‍ ബിഷപ്പുമാര്‍ക്കു അവകാശമില്ല. അത്ഭുതപ്രതിഭാസം ഒന്നിലധികം രൂപതകളുടെ ഭാഗമാകുന്നുണ്ടെങ്കില്‍
റോം: തടവുകാരുടെ ഹൃദയങ്ങളില്‍ അനുതാപത്തിന്റെയും മാസാന്തരത്തിന്റെയും ഉറവകള്‍ രൂപപ്പെട്ട ആ പകല്‍ അവര്‍ക്കൊരിക്കലും ഇനി മറക്കാന്‍ കഴിയില്ല. ഇറ്റാലിയന്‍ നഗരമായ വെറോണ സന്ദര്‍ശനവേളയില്‍, മോണ്ടോറിയോ ജയിലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ സന്ദര്‍ശനമാണ് അനേകം കഠിന മനസുകളെ അലിയിച്ചത്. ജയിലിന്റെ അങ്കണത്തില്‍ ഉണ്ടായിരുന്ന തടവുകാരുടെ അടുക്കലെത്തിയ പാപ്പ എല്ലാവരെയും കാണുകയും കുശലാന്വേഷണം നടത്തുകയും ആശ്വസിപ്പിക്കുകയും ചെയ്തു. വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കള്‍ ചില അന്തേവാസികളുടെ കരങ്ങളില്‍ ഉണ്ടായിരുന്നു. ജയില്‍ ഗായകസംഘത്തിലെ അംഗങ്ങള്‍ സ്വാഗതഗാനം ആലപിച്ചതാണ് പാപ്പയെ എതിരേറ്റത്. ക്ഷമിക്കാനും പുതിയ
വാഷിംഗ്ടണ്‍ ഡി.സി: കോരിച്ചൊരിയുന്ന മഴയത്ത് പൊതുനിരത്തില്‍ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും ആരാധനയിലും പങ്കെടുത്തവരുടെ വിശ്വാസ സാക്ഷ്യം ശ്രദ്ധേയമാകുന്നു. വാഷിംഗ്ടണ്‍ ഡി.സിയില്‍ കാത്തലിക് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് ദിവ്യകാരുണ്യ ഘോഷയാത്രയിലാണ് മഴയെ അവഗണിച്ച് വിശ്വാസികള്‍ പൊതുനിരത്തില്‍ അണിനിരന്നത്. വിശ്വാസികളോടൊപ്പം നിരവധി വൈദികരും കന്യാസ്ത്രീകളും ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു. വിശ്വാസികളുടെ പങ്കാളിത്തവും വിശ്വാസദൃഢതയും ദിവ്യകാരുണ്യ പ്രദക്ഷിണത്തെ കൂടുതല്‍ ഭക്തിനിര് ഭരമാക്കിയതായി സിഐസി ഡയറക്ടര്‍ ഫാ. ചാള്‍സ് ട്രൂലോള്‍സ് പറഞ്ഞു. സിഐസിയുടെ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന യോടെയാണ് ചടങ്ങുകള്‍
മനില: വിവാഹ മോചന നിയമം ഇല്ലാത്ത ലോകത്തിലെ ഏക രാജ്യം എന്നറിയപ്പെട്ടിരുന്ന ഫിലിപ്പിയന്‍സില്‍ വിവാഹ മോചനത്തിന് നിയമപരമായ അനുവാദം നല്കുന്ന ബില്‍ പാസാക്കി സര്‍ക്കാര്‍. കത്തോലിക്ക സഭയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് വിവാഹ മോചന ബില്ലുമായി ഫിലിപ്പിയന്‍സ് സര്‍ക്കാര്‍ മുമ്പോട്ടു പോകുന്നത്. കുടുംബത്തില്‍ മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ മൂലം കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന മാനസിക സംഘര്‍ഷങ്ങള്‍ ലഘൂക രിക്കുക എന്ന ലക്ഷ്യമാണ് പുതിയ നിയമത്തിന് പിന്നിലുള്ളത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. മാതാപിതാക്കളുടെ വേര്പിരിയലുകള് കുട്ടികളില്‍ കൂടുതല്‍ സംഘര്‍ഷം സൃഷ്ടിക്കുമെന്നും
വത്തിക്കാന്‍ സിറ്റി: മരിയന്‍ പ്രത്യക്ഷീകരണങ്ങളുടെയും മറ്റ് അത്ഭുത പ്രതിഭാസങ്ങളുടെയും ആധികാരികതയെക്കുറിച്ചുള്ള പഠനത്തിന് പുതിയ മാര്‍ഗരേഖയുമായി വത്തിക്കാന്‍. മരിയന്‍ പ്രത്യക്ഷീകരണം പോലുള്ള അത്ഭുതപ്രതിഭാസങ്ങളെ വിവേചിച്ച് അറിയുന്നതിനായി നടത്തുന്ന പഠനങ്ങളില്‍ പ്രാദേശിക ബിഷപ്പുമാരെടുക്കുന്ന തീരുമാനങ്ങള്‍ വിശ്വാസവുമായി ബന്ധപ്പെട്ട വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ അനുമതിയോടെ വേണമെന്ന് പുതിയ മാര്‍ഗരേഖയില്‍ പറയുന്നു. നേരത്തെയും വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ സേവനം ബിഷപ്പുമാര്‍ പ്രയോജനപ്പെടുത്തിയിരുന്നെങ്കിലും കൂടുതല്‍ സുതാര്യമായ വിധത്തില്‍ ഡിക്കാസ്റ്ററി ബിഷപ്പിനെ സഹായിക്കണമെന്നാണ് പന്തക്കുസ്താ ദിനത്തില്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ മാര്‍ഗരേഖയില്‍ നിഷ്കര്‍ഷിക്കുന്നത്. ഡിക്കാസ്റ്ററി ഓഫ് ഡോക്ട്രിന്‍ ഓഫ്
വാഷിംഗ്ടണ്‍ ഡിസി: പ്രാദേശിക ഗര്‍ഭച്ഛിദ്ര ക്ലിനിക്കിന് മുന്നില്‍ അബോര്‍ഷനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തിയതിന് 30-കാരിക്ക് തടവുശിക്ഷ. വാഷിംഗ്ടണ്‍ ഡി.സി കോടതിയാണ് ലോറന് ഹാന്‍ഡി എന്ന യുവതിയെ നാല് വര്‍ഷവും ഒമ്പത് മാസവും തടവിന് ശിക്ഷിച്ചത്. 69 കാരനായ ജോണ്‍ ഹിന്‍ഷോയ്ക്ക് ഒരു വര്‍ഷവും ഒമ്പത് മാസവും ശിക്ഷ വിധിച്ചിട്ടുണ്ട്. 2020 ഒക്ടോബറിലാണ് സംഭവം. അവകാശങ്ങള്‍ക്കെതിരായ ഗൂഢാലോചന, ഫ്രീഡം ഓഫ് ആക്സസ് ടു ക്ലിനിക് എന്‍ട്രന്‍സ് നിയമത്തിന്റെ ലംഘനം എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഇതേ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ഏഴ്
അബുജ/നൈജീരിയ: പരീക്ഷയ്ക്ക് തയാറെടുത്തുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയതായി പരാതി. വടക്കന്‍ നൈജീരിയയിലെ കോഗി സംസ്ഥാനത്തിലെ ഒസാറയിലെ കണ്‍ഫ്ലൂയന്‍സ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലാണ് സംഭവം. ഒന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് തയാറെടുത്തുകൊണ്ടിരുന്ന 24 വിദ്യാര്‍ത്ഥികളെയാണ് അജ്ഞാതരായ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ 15 പേരെ സുരക്ഷാ സേനയും സംഘവും തമ്മിലുള്ള ശക്തമായ പോരാട്ടത്തിന് ശേഷം വിട്ടയച്ചു. എന്നാല്‍ ബാക്കി ഒമ്പത് ആണ്‍കുട്ടികളെക്കുറിച്ച് ഇതിവരെയും വിവരമൊന്നുമില്ല. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും തട്ടിക്കൊണ്ടുപോകുന്നത് പതിവായ നൈജീരിയയില്‍, കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 1700 ഓളം വിദ്യാര്‍ത്ഥികളെയാണ്
ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കൃപാസന മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠ നടത്തി. വിവിധ സഭകളില്‍പെട്ട (സീറോമലബാര്‍, ലത്തീന്‍, ക്നാനായ, യാക്കോബായ) വിശ്വാസികള്‍ ഈ ശുശ്രൂഷകളില്‍ പങ്കെടുത്തു. ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് മാര്‍ ആലപ്പാട്ട് കൃപാസന മാതാവിന്റെ രൂപം വെഞ്ചരിച്ച് രൂപപ്രതിഷ്ഠ നടത്തി. എല്ലാ സഭകളില്‍നിന്നുമെത്തിയ വിശ്വാസികള്‍ പ്രദക്ഷിണമായി ദൈവാലയാങ്കണത്തില്‍നിന്നും മാതാവിന്റെ തിരുസ്വരൂപത്തിനരികെ എത്തി പൂക്കള്‍ അര്‍പ്പിച്ചു. തുടര്‍ന്നു നടന്ന ശുശ്രൂഷകള്‍ക്ക് രൂപതാ വികാരി ജനറലും കത്തീഡ്രല്‍
Don’t want to skip an update or a post?