ലോകത്തിന്റെ മന:സാക്ഷി യാത്രയായി : ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
- ASIA, Asia National, Featured, INTERNATIONAL, Kerala, LATEST NEWS, VATICAN, WORLD
- April 21, 2025
അറ്റ്‌ലാന്റ/യുഎസ്എ: ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയാന്‍ സാധിക്കുന്നത് മുതല്‍ കുഞ്ഞിനെ ഗര്‍ഭഛിദ്രം ചെയ്യുന്നത് തടയുന്ന ‘ലൈഫ് ആക്ട്’ യുഎസിലെ ജോര്‍ജിയ സംസ്ഥാനത്തെ സുപ്രീം കോടതി പുനഃസ്ഥാപിച്ചു. ഇതുമായി ബന്ധപ്പെട്ട് നടന്ന കേസില്‍ വിചാരണ കോടതി അസാധുവാക്കിയ നിയമമാണ് ജോര്‍ജിയ സുപ്രീം കോടതി പുനഃസ്ഥാപിച്ചത്. ഒന്നിനെതിരെ ആറ് ജഡ്ജിമാര്‍ നിയമം പുനഃസ്ഥാപിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തു. ജോര്‍ജിയ സംസ്ഥാനത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യത്തിനും സ്വകാര്യതക്കും എതിരാണ് ‘ലൈഫ് ആക്ട്’ എന്ന നിലപാട് സ്വീകരിച്ചുകൊണ്ടാണ് വിചാരണ കോടതി ജഡ്ജി ലൈഫ് ആക്ട്
വത്തിക്കാന്‍: മധ്യേഷ്യയിലെ യുദ്ധം തുടരുന്നത് നയതന്ത്രവീഴ്ചയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇസ്രയേലിനുനേരെ ഹമാസ് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തോടുബന്ധിച്ച് മധ്യേഷ്യയിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് എഴുതിയ കത്തിലാണ് മാര്‍പാപ്പ ലോകത്തെ വന്‍ശക്തികളുടെ നയതന്ത്രവീഴ്ചയെ വിമര്‍ശിച്ചത്. ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികം ലോകസമാധാനത്തിനായി ആഗോള കത്തോലിക്കാസഭ ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിച്ചിരുന്നു. ഇതോടനുബന്ധിച്ച് റോമിലെ സെന്റ്‌മേരി മേജര്‍ ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ജപമാല പ്രാര്‍ത്ഥനയും നടത്തിയിരുന്നു. ഒരു വര്‍ഷമായി തുടരുന്ന സംഘര്‍ഷം പരിഹരിക്കപ്പെടാതെ തുടരുന്നത് ലോകശക്തികളുടെ ലജ്ജാകരമായ കഴിവില്ലായ്മയാണ് പ്രകടമാക്കുന്നതെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
മാഡ്രിഡ്/സ്‌പെയിന്‍: ‘ഇത് ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും അവസരമാണ്. ഈ 17 കുട്ടികള്‍ ഇന്ന് ഈ ലോകത്ത് ഉണ്ടാകേണ്ടവരല്ല. ഇവര്‍ ഭാവിയില്‍ ആരായി മാറുമെന്ന് ആര്‍ക്കാണ് അറിയാവുന്നത്? ഇവര്‍ സമൂഹത്തിന് എന്തൊക്കെ സംഭാവനകള്‍ നല്‍കുമെന്ന് ആര്‍ക്ക് പ്രവചിക്കാനാവും? ഏത് സാഹചര്യത്തിലാണ് ഇവര്‍ നിങ്ങളുടെ ഉള്ളില്‍ ഉരുവായതെന്ന് എനിക്കറിയില്ല. എന്നാല്‍ ഒന്ന് എനിക്കറിയാം. ദൈവത്തിന് ഇവരെ എന്നും വേണമായിരുന്നു, ‘ ഗര്‍ഭഛിദ്രത്തില്‍ നിന്ന് രക്ഷപെടുത്തിയ 17 കുട്ടികളുടെ മാമ്മോദീസാക്ക് കാര്‍മികത്വം വഹിച്ചുകൊണ്ട് സ്‌പെയിനിലെ ഗെറ്റാഫെ രൂപതയുടെ ബിഷപ്പായ ഗിനസ് ഗാര്‍സിയ ബെല്‍ട്രാന്‍
വത്തിക്കാന്‍ സിറ്റി: ജീവന്‍ സംരക്ഷിക്കപ്പെടാനും യുദ്ധത്തെ ലോകം നിരാകരിക്കുവാനും സമാധാന രാജ്ഞിയായ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടി ഫ്രാന്‍സിസ് മാര്‍പാപ്പ. ഹമാസ് ഇസ്രായേലില്‍ നടത്തിയ നിഷ്ഠൂര ആക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് റോമിലെ ഏറ്റവും വലിയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ സെന്റ്‌മേരി മേജര്‍ ബസിലിക്കയില്‍ നടന്ന ജപമാലപ്രാര്‍ത്ഥനയിലാണ് തിന്മയുടെ കാര്‍മേഘങ്ങളെ നീക്കി കളയുന്നതിനായി പാപ്പ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചത്. വിദ്വേഷം നിറഞ്ഞ മനസുകള്‍ മാനസാന്തരം പ്രാപിക്കുവാനും മരണം വിതയ്ക്കുന്ന ആയുധങ്ങളുടെ ശബ്ദം ശമിക്കുവാനും മനുഷ്യഹൃദയങ്ങളിലെ അക്രമത്തിന്റെ ജ്വാല അണയ്ക്കുവാനും
ഷൈമോന്‍ തോട്ടുങ്കല്‍ ബിര്‍മിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് ദൈവാനുഗ്രഹത്തിന്റെയും അവിസ്മരണീയമായ ഓര്‍മക ളുടെയും ചരിത്രമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ദിനങ്ങളായിരുന്നു സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മാര്‍ റാഫേല്‍ മെത്രാപ്പോലീത്തയുടെ അജപാലന സന്ദര്‍ശനം. സെപ്റ്റംബര്‍ 12ന് റാംസ്‌ഗേറ്റിലുള്ള ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ രൂപത വൈദിക കൂട്ടായ്മയെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിച്ച അജപാലന സന്ദര്‍ശനം സെപ്റ്റംബര്‍ ഇരുപത്തിയെട്ടിന് ലീഡ്‌സ് റീജണല്‍ ബൈബിള്‍ കണ്‍ വെന്‍ഷനില്‍ സന്ദേശം നല്‍കിയാണ് സമാപിച്ചത്. ഇതിനിടയില്‍ രൂപതയുടെ മാര്‍ യൗസേപ്പ് അജപാലന
രഞ്ജിത് ലോറന്‍സ് ശത്രുസൈന്യത്തിന്റെ നീക്കങ്ങള്‍ രഹസ്യമായി മനസിലാക്കി വിവരങ്ങള്‍ കൈമാറേണ്ട അതീവ അപകടം നിറഞ്ഞ ദൗത്യമാണ് ഇറാഖ് യുദ്ധകാലത്ത് അമേരിക്കന്‍ സൈനികനായിരുന്ന ഡേവിഡ് സാന്റോസില്‍ നിക്ഷിപ്തമായിരുന്നത്. ഈ ദൗത്യത്തിന്റെ ഭാഗമായി അദ്ദേഹം അംഗമായിരുന്ന 173 ലോംഗ് റേഞ്ച് സര്‍വലന്‍സ് ഡിറ്റാച്ച്‌മെന്റിന് പലപ്പോഴും ശത്രുമേഖലയില്‍ പ്രവേശിക്കുകയും അപകടകരമായ മൈനുകള്‍ കുഴിച്ചിട്ട പ്രദേശത്തുകൂടെ സഞ്ചരിക്കുകയും ചെയ്യേണ്ടതായി വന്നിരുന്നു. 2005-ല്‍ അങ്ങനെയൊരു യാത്രയിലാണ് ഡേവിഡ് സാന്റോസ് സഞ്ചരിച്ചിരുന്ന വാഹനത്തിന് സമീപത്തായി ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസസ്) പൊട്ടിത്തെറിക്കുന്നത്. അന്ന് ഒരു പോറല്‍
വത്തിക്കാന്‍ സിറ്റി: സിനഡ് ഓണ്‍ സിനഡാലിറ്റിയെക്കുറിച്ച് വത്തിക്കാനില്‍ നടക്കുന്ന സിനഡിന്റെ രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള ധ്യാനം വത്തിക്കാനില്‍ ആരംഭിച്ചു. സിനഡ് ദിനങ്ങളായ ഒക്‌ടോബര്‍ 2 മുതല്‍ 27 വരെ സിനഡ് അംഗങ്ങളും കത്തോലിക്ക വിശ്വാസികള്‍ മുഴുവനും സിനഡിന് വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് ധ്യാനത്തിന് തുടക്കം കുറിച്ചുകൊണ്ട് ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മാരിയോ ഗ്രെഷ് പറഞ്ഞു. വോട്ടവകാശമുളളവരും അല്ലാത്തവരുമായി സിനഡില്‍ പങ്കെടുക്കുന്ന ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്‍മായരുമുള്‍പ്പടെയുള്ള എല്ലാവരെയും ധ്യാനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ധ്യാനത്തിന്റെ ദിവസങ്ങള്‍
ടൂറിന്‍/ഇറ്റലി: ടൂറിനെ തിരുക്കച്ച യേശുവിന്റെ തിരുശരീരം പൊതിയാനുപയോഗിച്ചതാണെന്ന വിശ്വാസത്തിന് ആധികാരികത നല്‍കുന്ന പുതിയ ഗവേഷണഫലം പുറത്ത്. ന്യൂക്ലിയര്‍ എന്‍ജിനീയറായ റോബര്‍ട്ട് റക്കര്‍ നടത്തിയ ഗവേഷണത്തിലാണ് തിരുക്കച്ചക്ക് ആദ്യ നൂറ്റാണ്ടോളം പഴക്കമുണ്ടെന്ന് വ്യക്തമായത്. പത്ത് വര്‍ഷത്തോളമായി ടൂറിനിലെ തിരുക്കച്ചയെ ശാസ്ത്രീയമായി പഠിച്ചതിന് ശേഷമാണ് തിരുക്കച്ച 1260 എഡിക്കും 1380 എഡിക്കും ഇടയിലുള്ളതാണ് എന്ന മുന്‍ ഗവേഷണ ഫലത്തെ തള്ളി റോബര്‍ട്ട് റക്കര്‍ രംഗത്ത് എത്തിയിരിക്കുന്നത്. 1988-ല്‍ തിരുക്കച്ചയില്‍ നിന്നുള്ള കാര്‍ബണ്‍ 14 ഐസോറ്റോപ്പ്‌സ് ഉപയോഗിച്ച് നടത്തിയ പഠനമാണ് ഇത്തരത്തിലൊരു
Don’t want to skip an update or a post?