എഐ കുമ്പസാരക്കൂട്; യാഥാര്ത്ഥ്യമെന്ത്
- Featured, INTERNATIONAL, LATEST NEWS, WORLD
- November 23, 2024
സിഡ്നി: തന്നെ വധിക്കാന് ശ്രമിച്ച ഭീകരനോട് നിരുപാധികം ക്ഷമിച്ച ബിഷപ് മാര് മാരി ഇമ്മാനുവേലിന്റെ വാക്കുകളാണ് ഇപ്പോള് ലോകം ചര്ച്ച ചെയ്യുന്നത്. സാമൂഹ്യമാധ്യമങ്ങളിലെ പ്രഭാഷണങ്ങളിലൂടെ പ്രശസ്തനായ ബിഷപ് ഇമ്മാനുവേല് താന് പ്രസംഗിച്ച വാക്കുകള് ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുകയായിരുന്നു. അള്ത്താരയില് പ്രസംഗിച്ചുകൊണ്ടിരുന്ന ബിഷപ് മാരി ഇമ്മാനുവേലിന് നേരെ അക്രമി നടന്നുവരുന്നതും കത്തികൊണ്ട് പലപ്രാവശ്യം കുത്തുന്നതിന്റെയും ഞെട്ടിക്കുന്ന ദൃശ്യങ്ങള് സാമൂഹ്യമാധ്യമങ്ങളില് പ്രചരിച്ചിരുന്നു. എന്നാല് ആ ക്രൂരകൃത്യത്തിന്റെ ഭീകരതെയ നിഷ്പ്രഭമാക്കുന്ന ക്ഷമയുടെ വാക്കുകളാണ് ലോകത്തെ അക്ഷരാര്ത്ഥത്തില് ഇപ്പോള് പിടിച്ചുകുലുക്കുന്നത്. തിരിച്ചടി വേണ്ട, പ്രാര്ത്ഥനമതി
കൊളംബിയന് പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ നേതൃത്വത്തില് ഗവണ്മെന്റ് നടപ്പിലാക്കുന്ന പരിഷ്കരണങ്ങള്ക്കെതിരെ നടക്കുന്ന പ്രതിഷേധമാര്ച്ചുകള് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും ജനങ്ങളുടെ സ്വരം ശ്രവിക്കാന് ഗവണ്മെന്റ് തയാറാകണമെന്നും കര്ദിനാള് ലൂയിസ് ജോസ് റുയേഡ. കൊളംബിയന് ഗവണ്മെന്റ് ആരോഗ്യരംഗത്ത് നടപ്പിലാക്കുന്ന പരിഷ്കരണങ്ങള്ക്കെതിരായ രാജ്യവ്യാപകമായി സമാധാനപരമായ പ്രതിഷേധ റാലികള് അരങ്ങേറിയ സാഹചര്യത്തിലാണ് കൊളംബിയന് എപ്പിസ്കോപ്പല് കോണ്ഫ്രന്സ് തലവനായ കര്ദിനാള് ലൂയിസ് ജോസ് റുയേഡയുടെ പ്രസ്താവന. മഴയെ അവഗണിച്ചുപോലും തലസ്ഥാനനഗരിയായ ബൊഗോതയില് പ്രതിഷേധത്തിനായി അണിനിരന്ന ആയിരങ്ങള്ക്ക് പുറമെ കുകുത, ബുക്കാരമാംഗ, മെഡല്ലിന്, ഇബാഗ്വ, കാര്ത്തജേന,
അനാ എസ്ട്രാഡാ എന്ന 47 കാരി ഇനി ഇല്ല. ദയാവധമെന്ന ഓമനപ്പേരില് അറിയപ്പെടുന്ന ദയാരഹിതമായ കൊലപാതകത്തിന്റെ പെറുവിലെ ആദ്യത്തെ ഇരയായി അന്ന യാത്രയായി. ദയാവധത്തിന് പെറുവിലെ ഭറണഘടന അനുമതി നല്കുന്നില്ലെങ്കിലും അനാ എസ്ട്രാഡയുടെ പ്രത്യേക കേസ് പെറുവിലെ സുപ്രീം കോടതി ദയാവധത്തിനായി അംഗീകരിക്കുകയായിരുന്നു. മസിലുകളുടെ പ്രവര്ത്തനം ക്രമാനുഗതമായി ദുര്ബലമാകുന്ന പോളിമൈസ്റ്റോസിസ് എന്ന ഭേദപ്പെടുത്താനാവാത്ത രോഗബാധിതയായതിനെ തുടര്ന്ന് ദയാവധം തിരഞ്ഞെടുത്ത അന്നയുടെ ആത്മാവിന് വേണ്ടി നമുക്ക് ഇനി ചെയ്യാവുന്നത് പ്രാര്ത്ഥികുക എന്നത് മാത്രം. മനുഷ്യന്റെ ജീവനെ അപഹരിക്കുന്നത് ഒരു
മിന്യാ/ഈജിപ്ത്: ഈജിപ്തിലെ മിന്യാ പ്രൊവിന്സിലുള്ള ഒരു ഗ്രാമത്തില് ദൈവാലയം നിര്മിക്കാന് ശ്രമിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടര്ന്ന് ക്രൈസ്തവവിശ്വാസികളുടെ ഭവനങ്ങള് ഇസ്ലാമിക തീവ്രവാദികള് അഗ്നിക്കിരയാക്കി. മിന്യാ പ്രൊവിന്സിലെ അല്ഫാക്വര് ഗ്രാമത്തില് കത്തുന്ന വീടുകളുടെ വീഡിയോ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് പ്രചരിക്കുന്നുണ്ട്. ഈജിപ്ഷ്യന് സുരക്ഷാ സേന സാഹചര്യം നിയന്ത്രണത്തിലാക്കിയതായും ഏതാനും പേരെ അറസ്റ്റു ചെയ്തതായും കോപ്റ്റിക് ഓര്ത്തഡോക്സ് ബിഷപ് അന്ബാ മക്കറിയസ് ട്വിറ്റര് അക്കൗണ്ടില് കുറിച്ചു. ഈജിപ്തിലെ 111 ദശലക്ഷം വരുന്ന ജനസംഖ്യയുടെ, 10 ശതമാനം മാത്രമാണ് ക്രൈസ്തവവിശ്വാസികള്. രാജ്യത്തെ ഏറ്റവും
ഒരു വശത്ത് ക്ഷാമവും പട്ടിണിയും വര്ധിക്കുമ്പോഴും മറുവശത്ത് പരസ്പം ആക്രമിക്കുന്നതിനായി ആയുധങ്ങള് വാങ്ങിക്കൂട്ടുവാന് ലോകരാജ്യങ്ങള് ചിലവഴിക്കുന്ന തുകയില് വന് വര്ധനവ് രേഖപ്പെടുത്തിയതായി സ്റ്റോക്ക്ഹോം ആസ്ഥാനമായുള്ള ഇന്റര്നാഷണല് പീസ് റിസേര്ച്ച് ഇന്സ്റ്റിറ്റ്യൂട്ട് റിപ്പോര്ട്ട്. മുന്വര്ഷത്തെ അപേക്ഷിച്ച് 6.8 ശതമാനം വര്ധനവോടെ 2.443 ലക്ഷം കോടി ഡോളറാണ് 2023ല് സൈനിക ആവശ്യത്തിനായി ലോകരാജ്യങ്ങള് ചിലവഴിച്ചത്. ഉക്രെയ്ന്-റഷ്യ സംഘര്ഷം മുതല് പാലസ്തീന്-ഇസ്രായേല് സംഘര്ഷം വരെയുള്ള നിരവധി യുദ്ധങ്ങള് ഈ വര്ധനവിന് കാരണമായതായി നിരീക്ഷകര് ചൂണ്ടിക്കാണിക്കുന്നു. യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങള്ക്ക്
ലാഹോര്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില് മനുഷ്യാവകാശ മന്ത്രിയായി കത്തോലിക്ക അഭിഭാഷകനായ ഖാലില് താഹിര് സിന്ധു നിയമിതനായി. പാക്കിസ്ഥാനില് ഏറ്റവുമധികം ക്രൈസ്തവര് വസിക്കുന്ന പ്രവിശ്യയാണ് രാജ്യത്തിന്റെ സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവുമായ ഹൃദയഭൂമിയായ പഞ്ചാബ് പ്രവിശ്യ. സിഖ് മതത്തിന്റെ പ്രതിനിധിയായ സര്ദാര് രമേശ് സിംഗ് അറോറയാണ് പ്രവിശ്യയുടെ ന്യൂനപക്ഷവിഭാഗങ്ങള്ക്കായുള്ള മന്ത്രി. നേരത്തെ പഞ്ചാബ് പ്രവിശ്യയില് പാര്ലമെന്ററികാര്യ മന്ത്രിയായും, ആരോഗ്യമന്ത്രി യായും, ന്യൂനപക്ഷങ്ങള്ക്കായുള്ള മന്ത്രിയായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ഫൈസലാബാദില് നിന്നുള്ള സിന്ധു, മതനിന്ദാ കേസുകള് ഉള്പ്പെടെയുള്ള കേസുകളില് ക്രൈസ്തവര്ക്ക് ശക്തമായ
ഇന്ന് ഏപ്രില് 23 പരിശുദ്ധ കത്തോലിക്കാ സഭ വിശുദ്ധ ഗീവര്ഗീസ് സഹദായുടെ ( വിശുദ്ധ ജോര്ജ്ജ് ) തിരുനാള് ആഘോഷിക്കുന്ന പുണ്യ ദിനം…. ക്രിസ്തുവിനെ ഏറ്റു പറഞ്ഞു ജീവിക്കുന്നതിലൂടെ, വിശ്വാസം സംരക്ഷിക്കുന്നതിലൂടെ രക്തം ചിന്തുന്നവര് സ്വര്ഗ്ഗത്തില് മാത്രമല്ല ഈ ലോകത്തിലും ക്രിസ്തുവിന്റെ പ്രകാശം പരത്തുന്നു…. മെറ്റാഫ്രാസ്റ്റെസ് നല്കുന്ന വിവരണമനുസരിച്ച് മൂന്നാം നൂറ്റാണ്ടില് വിശുദ്ധ ഗീവര്ഗീസ് കാപ്പാഡോസിയയിലാണ് ജനിച്ചത്…. വിശുദ്ധന്റെ മാതാപിതാക്കള് കുലീനരായ ക്രൈസ്തവ വിശ്വാസികളായിരുന്നു…. തന്റെ പിതാവിന്റെ മരണശേഷം വിശുദ്ധന് തന്റെ മാതാവുമൊത്ത് പലസ്തീനായിലേക്ക് പോയി…. വിശുദ്ധന്റെ
ലെയോ പതിമൂന്നാമന് മാര്പാപ്പയുടെ സുഹൃത്തും വിശുദ്ധ ജെമ്മാ ഗാല്ഗിനിയുടെ അധ്യാപകയുമായിരുന്ന വാഴ്ത്തപ്പെട്ട എലേന ഗുയേരയുടെ മധ്യസ്ഥതയിലുള്ള അത്ഭുതം ഫ്രാന്സിസ് മാര്പാപ്പ അംഗീകരിച്ചു. ബ്രെയിന് ഡെത്തിലേക്ക് വഴുതി വീഴുകയായിരുന്ന ബ്രസീലില് നിന്നുള്ള പൗലോ എന്ന വ്യക്തിയുടെ അത്ഭുതസൗഖ്യമാണ് പാപ്പ അംഗീകരിച്ചത്. മരത്തില് നിന്ന് വീണ് പൗലോ കോമയിലായിരുന്ന സമയത്ത് കരിസ്മാറ്റിക്ക് കൂട്ടായ്മയിലെ അംഗങ്ങള് വാഴ്ത്തപ്പെട്ട എലേന ഗുയേരയുടെ പ്രത്യേക മാധ്യസ്ഥം തേടി പ്രാര്ത്ഥിക്കുകയും അത്ഭുതകരമായി സൗഖ്യമാക്കപ്പെട്ട പൗലോ ഒരു മാസത്തിനുള്ളില് തന്നെ ആശുപത്രി വിടുകയുമായിരുന്നു. ഈ അത്ഭുതം അംഗീകരിച്ചതോടെ
Don’t want to skip an update or a post?