നസ്രത്തിലെ തിരുക്കുടുംബം , പ്രാര്‍ത്ഥനയുടെ ഭവനവും സ്നേഹത്തിന്റെ ആലയും വിശുദ്ധിയുടെ മാതൃകയും: ലിയോ 14 ാമന്‍ പാപ്പ
- Featured, INTERNATIONAL, LATEST NEWS, Pope Leo XIV, VATICAN
- August 26, 2025
ഫാ. ആന്റണി പിസോ, മിഡ്വെസ്റ്റിലെ അഗസ്റ്റീനിയന്‍ സന്യാസ സഭയുടെ പ്രിയറാണ്. അദ്ദേഹം ഇപ്പോഴത്തെ മാര്‍പാപ്പ ലിയോ XIV ആയ റോബര്‍ട്ട് പ്രെവോസ്റ്റിനെ വളരെ അടുത്തറിയുന്ന സുഹൃത്തുക്കളില്‍ ഒരാളാണ്. പാപ്പയെക്കുറിച്ചുള്ള ഓര്‍മകള്‍ അദ്ദേഹം വത്തിക്കാന്‍ ന്യൂസിനോട് പങ്കുവച്ചു. ‘ഞങ്ങള്‍ 1974 മുതല്‍ പരിചയമുള്ളവരാണ്. ഒരുമിച്ച് സര്‍വകലാശാലയില്‍ പഠിച്ചു, ഞങ്ങള്‍ക്കിടയില്‍ ഒരു വര്‍ഷത്തിന്റെ വ്യത്യാസമുണ്ട്. അദ്ദേഹം ഒരു വര്‍ഷം സീനിയറാണ്. ഞങ്ങളുടെ സഹപ്രവര്‍ത്തകരോടൊപ്പം മതപരവും അക്കാദമികവുമായ പഠനത്തില്‍ ഞങ്ങളൊന്നിച്ച് ഏറെ സമയം ചെലവഴിച്ചു. അന്നുമുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്.. റോബര്‍ട്ട് പ്രെവോസ്റ്റ്
ബിഷപ്പ് റോബര്‍ട്ട് പ്രെവോസ്റ്റിന്റെ മുന്‍ ചിക്ലായോ രൂപതയിലെ സെന്റ് മാര്ട്ടിന് ഓഫ് പോറസ് ഇടവകയില്‍ ഒരിക്കല്‍ സഹായിച്ചിരുന്ന അള്‍ത്താര ശുശ്രൂഷകനാണ് സാന്റിയാഗോ, ‘എല്ലാവരോടും വളരെ അടുത്തിടപെടുന്ന ആരോടും എപ്പോഴും സംസാരിക്കാന്‍ തയ്യാറുള്ള, വളരെ സന്തോഷവാനായ വ്യക്തിയായിരുന്നു ബിഷപ്പ് റോബര്‍ട്ട്. ചെറിയവന് മുതല്‍ വലിയവന്‍ വരെ എല്ലാവരുമായും സ്നേഹത്തോടെ ബന്ധപ്പെടാനുള്ള പ്രത്യേക മാര്‍ഗം അദ്ദേഹത്തിനുണ്ടായിരുന്നു.’ ബിഷപ്പായിരുന്ന കാലത്ത് ‘കുറഞ്ഞത് ആറ് തവണയെങ്കിലും’ പോപ്പിനെ കണ്ടതായി സാന്റിയാഗോ പറഞ്ഞു. ‘അദ്ദേഹത്തിന്റെ എല്ലാ പ്രസംഗങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. അവ സഹാനുഭൂതിയും
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയാ മെലോണി, ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് പത്രോസിനടുത്ത ശുശ്രൂഷയ്ക്ക് ആശംസകള്‍ അറിയിക്കുകയും, പരിശുദ്ധ സിംഹാസനത്തിന്റെ സമാധാനത്തിനായുള്ള പരിശ്രമങ്ങള്‍ക്ക് പിന്തുണയറിയിക്കുകയും ചെയ്തു. ‘ആയുധങ്ങള്‍ ചര്‍ച്ചയ്ക്കും സംഭാഷണത്തിനും സ്ഥാനം പിടിച്ച എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സമാധാനത്തിനും സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുമുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ശ്രമങ്ങളെ ഇറ്റലി അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതായി ടെലഫോണ്‍ സംഭാഷണത്തില്‍ മെലോണി വ്യ്ക്തമാക്കി. ‘കൃത്രിമ ബുദ്ധിയുടെ ധാര്‍മ്മികവും മനുഷ്യര്‍ക്ക് സേവനം നല്‍കുന്നതുമായ വികസനത്തിനായി പരിശുദ്ധ സിംഹാസനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരാനുള്ള ഇറ്റലിയുടെ സന്നദ്ധതയും സംഭാഷണത്തിനിടെ മെലോണി
ഇന്നുമുണ്ട്, വിശേഷണങ്ങള്‍ ഏറെ വി. ജോണ്‍ 23-മന് മാര്‍പാപ്പ മെത്രാന് പദവിയിലേക്ക് ഉയര്‍ത്തിയ ജോസ് ഡി ജീസസ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്കാ ബിഷപ്പ്. 103 വര്‍ഷത്തെ ദീര്‍ഘായുസ്സ്, 79 വര്‍ഷത്തെ പൗരോഹിത്യ ശുശ്രൂഷയില്‍ 64 വര്‍ഷം ബിഷപ്പായി അജപാലന ശുശ്രൂഷ! ബിഷപ്പ് ജോസ് ഡി ജീസസ് സഹഗുന്‍ ഡി ലാ പാര ഒരു അത്യപൂര്‍വമായ സേവനകാലം പിന്നിട്ടിരിക്കുകയാണ്. മെക്സിക്കോയിലെ മൈക്കോകാനിലെ സിയുഡാഡ് ലാസാരോ കര്‍ഡെനാസ് എന്ന തുറമുഖ നഗരത്തിലെ എമിരിറ്റസ് ബിഷപ്പായ അദ്ദേഹം ഇന്ന്
പെറുവിലെ പുരോഹിതനെ പേഴ്സണല്‍ സെക്രട്ടറിയായി പോപ്പ് ലിയോ പതിനാലാമന്‍ നിയമിച്ചു. പെറുവിലെ ചിക്ലായോയില്‍ നിന്നുള്ള യുവ പുരോഹിതനായ ഫാ. എഡ്ഗാര്‍ഡ് ഇവാന് റിമായ്കുന ഇംഗയെ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ തന്റെ പുതിയ പേഴ്സണല്‍ സെക്രട്ടറിയായി നിയമിച്ചു. സമീപ വര്‍ഷങ്ങളില്‍ വിവിധ പാസ്റ്ററല്‍, അക്കാദമിക് മേഖലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ. റിമായ്കുന ബുദ്ധിമാനും ഒപ്പം വിനയാന്വിതനുമായാണ് അറിയപ്പെടുന്നത്. യുവാവെങ്കിലും മികച്ച ഭരണാധികാരിയും ദൈവശാസ്ത്ര പണ്ഡിതനുമായി ഫാ. റിമായ്കുന ഇതിനകം തന്നെ പ്രശസ്തി നേടിയിട്ടുണ്ട്. പെറുവിലെ അദ്ദേഹത്തിന്റെ പാസ്റ്ററല്‍ പ്രവര്‍ത്തനവും അന്താരാഷ്ട്ര സഭാ
വത്തിക്കാന്‍ സിറ്റി: മെയ് 8ന് പത്രോസിന്റെ 266ാമത്തെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെടുകയും ലിയൊ പതിനാലാമന്‍ എന്ന നാമം സ്വീകരിക്കുകയും ചെയ്ത പുതിയ പാപ്പാ മെയ് 18ന് ഞായറാഴ്ച സ്ഥാനാരോഹണ ദിവ്യബലി അര്‍പ്പിക്കും. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചത്വരത്തില്‍ രാവിലെ പ്രാദേശികസമയം 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30ന് ആയിരിക്കും കത്തോലിക്കാ സഭയിലെ 267ാമത്തെ പാപ്പായായ ലിയൊ പതിനാലാമന്റെ സ്ഥാനാരോഹോണ ദിവ്യബലി ആരംഭിക്കുക. പാപ്പാ പൗരസ്ത്യസഭകളിലെ പാത്രിയാര്‍ക്കീസുമാര്‍ക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കല്‍ അല്പസമയം പ്രാര്‍ത്ഥിക്കുകയും ധൂപാര്‍ച്ചന നടത്തുകയും
വത്തിക്കാന്‍ സിറ്റി: നയതന്ത്രകൂട്ടായ്മയില്‍ കുടുംബത്തിന്റെ ഊഷ്മളത വളര്‍ത്തണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പാ. പരിശുദ്ധ സിംഹാസനത്തിലേക്കുള്ള, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ, വത്തിക്കാനില്‍ സ്വീകരിക്കുകയും, അവരുമായി കൂടിക്കാഴ്ച്ച നടത്തി, സന്ദേശം നല്‍കുകയായിരുന്നു പാപ്പാ. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, തനിക്ക് ആശംസകളര്‍പ്പിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞു. അതോടൊപ്പം ഫ്രാന്‍സിസ് പാപ്പായുടെ മരണത്തില്‍ അനുശോചനം അറിയിച്ചതിനും നന്ദിയര്‍പ്പിച്ചു. സംഭാഷണത്തില്‍, നയതന്ത്ര സമൂഹം ഒരു കുടുംബത്തിലെ അംഗങ്ങള്‍ എന്ന അവബോധത്തില്‍ വളരുവാന്‍ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. കാരണം, അപ്പോള്‍ മാത്രമാണ് ജീവിതത്തിന്റെ സന്തോഷങ്ങളും
അവിഞ്ഞോണ് നഗരത്തിലെ നോട്രേഡാം ഡി ബോണ്‍റെപ്പോസ് ഇടവക വൈദികനും ദൈവാലയത്തിനും നേരെയുണ്ടായ ഇസ്ലാമിക തീവ്രവാദ ആക്രമണം വിശ്വാസികള്‍ക്കിടയില്‍ ഭീതിവിതച്ചിരിക്കുന്നു. മെയ് 10ന് വൈകുന്നേരം ദിവ്യബലി കഴിഞ്ഞ്, ഏകദേശം 15 യുവാക്കള്‍ ഇടവക വികാരിയായ ഫാദര്‍ ലോറന്റ് മിലനെ സമീപിച്ചു. അവര്‍ ആദ്യം ക്രിസ്തുമതത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ഉടന്‍തന്നെ ക്രിസ്തുവിനെ അപമാനിക്കുന്ന നിന്ദാവചനങ്ങള്‍ ഉച്ചരിച്ചുകൊണ്ട് പ്രകോപിതരാവുകയും ചെയ്തു. തുടര്‍ന്ന് ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചുകൊണ്ട് വൈദികനെ ശാരീരികമായി ആക്രമിക്കുകയും, ദൈവാലയത്തിലെ കാസയും, ചെക്ക്ബുക്കും, പെയ്ന്റിങും അപഹരിക്കുകയും ചെയ്തു.
Don’t want to skip an update or a post?