യേശുക്രിസ്തു ജനിച്ച സ്ഥലത്തിന്റെ പുനരുദ്ധാരണ പദ്ധതി പ്രഖ്യാപിച്ച് പാലസ്തീന് പ്രസിഡന്റ്; ഈ വര്‍ഷത്തെ ക്രിസ്മസിന് ബത്ലഹേം വീണ്ടും പ്രകാശിക്കും
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 14, 2025

‘അവര്‍ക്ക് അവരുടെ കുട്ടികളെ സുരക്ഷിതമായി ഏല്പിക്കാന് ഒരിടവുമില്ലായിരുന്നു, അതിനാല്‍ കുറച്ച് മുറികളില്‍ കഴിയുന്നത്ര കുട്ടികളെ ഞങ്ങള്‍ സ്വാഗതം ചെയ്തു’, സിസ്റ്റര്‍ ഫ്രാന്‍സിസ്ക ടുമാനിവിച്ച് വിശദീകരിച്ചു. യുദ്ധത്തിന്റെ ഭീകരതയിലും ആ സിസ്റ്റേഴ്സ് ഓടിരക്ഷപ്പെട്ടില്ല. ഉക്രെയ്നിലെ സൈനികരുടെയും സന്നദ്ധ സേവകരുടെയും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനായി സിസ്റ്റേഴസ് ഒരു കിന്റര്‍ ഗാര്‍ട്ടന്‍ ആരംഭിച്ചു. ഉക്രെയ്നിലെ നസറെത്തിലെ ഹോളി ഫാമിലി കോണ്‍ഗ്രിഗേഷനിലെ സിസ്റ്റേഴ്സ് നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളിലെ ജീവനക്കാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും കുട്ടികള്‍ക്കായി കാരിത്താസ് നല്കിയ മുറികളിലാണ് കിന്റര്ഗാര്ട്ടന് തുറന്നത്. ‘കുട്ടികള്‍ എല്ലാ ദിവസവും സൈനികര്‍ക്കും

മാര്‍പാപ്പായുടെ സമാധാന യത്നങ്ങള്‍ക്ക് സഹകരണം ഉറപ്പുനല്‍കി കര്‍ദ്ദിനാള്‍ ത്സൂപ്പി! ലിയോ പതിനാലാമന്‍ പാപ്പായോട് ഇറ്റലിയിലെ കത്തോലിക്കാ മെത്രാന് സംഘം കൂട്ടായ്മയും വിശ്വസ്തതയും പ്രഖ്യാപിച്ചു. മാര്‍പാപ്പയുടെ സമാധാനസംസ്ഥാപ സംരഭങ്ങളില്‍ പാപ്പായോടൊപ്പമുണ്ടെന്ന് മെത്രാന്‍സംഘം അറിയിച്ചു. യുദ്ധങ്ങള്‍ മണ്ണിനെ നിണപങ്കിലമാക്കുന്ന ഈ വേളയില്‍ പാപ്പാ സമാധാനത്തിന്റെ വ്യാപനത്തിന് നടത്തുന്ന ശ്രമങ്ങള്‍ക്ക് തങ്ങളുടെ പിന്തുണ ഇറ്റലിയിലെ കത്തോലിക്കാമെത്രാന്മാര് ഉറപ്പുനല്‍കി. ജൂണ്‍ 17ന് ചൊവ്വാഴ്ച വത്തിക്കാനില്‍ ലിയൊ പതിനാലാമന്‍ പാപ്പാ ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന് അനുവദിച്ച കൂടിക്കാഴ്ചാ വേളയില്‍ മെത്രാന് സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മത്തേയൊ

ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഇറ്റലിയിലെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തി. ക്രിസ്തു കേന്ദ്രീകൃതമായ വിശ്വാസം പ്രഖ്യാപിക്കുന്നതിനും മറ്റുള്ളവരിലേക്ക് പകരുന്നതിനും ധീരമായ നടപടികള്‍ സ്വീകരിക്കാന്‍ പാപ്പാ മെത്രാന്മാരോട് ആവശ്യപ്പെട്ടു.

വാഷിങ്ടണ്‍: ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, അമേരിക്കയിലെ കത്തോലിക്കാ ബിഷപ്പുമാര്‍ സമാധാനത്തിനുള്ള നയതന്ത്ര ഇടപെടലിനായി ലോകനേതാക്കളോട് അഭ്യര്‍ത്ഥിച്ചു. ‘ഇസ്രയേലിനും ഇറാനും ഇടയില്‍ ദീര്‍ഘകാല സമാധാനത്തിനായുള്ള പാത തുറക്കുന്നതിന്, എല്ലാ രാജ്യങ്ങളും നയതന്ത്ര ഇടപെടലുകള്‍ പുനരാരംഭിക്കണം’ എന്ന് അമേരിക്കന്‍ ബിഷപ്പുമാരുടെ സമ്മേളനം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. മധ്യപൂര്‍വ ദേശത്തെ ആണവായുധങ്ങളുടെ വ്യാപനവും ഇപ്പോഴത്തെ തീവ്രമായ ആക്രമണങ്ങളും ഈ മേഖലയില്‍ അവശേഷിക്കുന്ന ദുര്‍ബലമായ സ്ഥിരതയെക്കൂടി ഭീഷണിപ്പെടുത്തുന്നുവെന്ന് യുഎസ് കാത്തലിക് ബിഷപ്പുമാരുടെ സമിതിയുടെ ചെയര്‍മാനും അന്താരാഷ്ട്ര നീതിയും

വത്തിക്കാന്‍ : ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി റോമിലേക്ക് തീര്‍ത്ഥാടനത്തിനെത്തിയ മഡഗാസ്കറിലെ ബിഷപ്പുമാരെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ വത്തിക്കാനില്‍ സ്വീകരിച്ചു. ദരിദ്രരോടുള്ള ചുമതലകള്‍ മറക്കരുതെന്നും അവരോടുള്ള കരുണ സഭയുടെ പ്രധാന ദൗത്യമാണെന്നും സന്ദര്‍ശനവേളയില്‍ പാപ്പ ഓര്‍മിപ്പിച്ചു. ‘ദരിദ്രരില്‍ നിന്ന് മുഖം തിരിക്കരുത്, അവരാണ് സുവിശേഷത്തിന്റെ ഹൃദയം. അവര്‍ക്കിടയില്‍ സുവിശേഷം പ്രഖ്യാപിക്കപ്പെടണം, പാപ്പ ശ്ക്തമായി ആഹ്വാനം ചെയ്തു. പേപ്പല്‍ ബസിലിക്കകളുടെ വിശുദ്ധ വാതിലുകള്‍ വഴി പ്രത്യാശയുടെ തീര്‍ത്ഥാടനം നടത്തിയ മെത്രാന്മാര് തങ്ങളുടെ സേവന മേഖലയില്‍ പ്രത്യാശയുടെ ദൂതന്മാരാകണമെന്ന് പാപ്പ ഓര്‍മിപ്പിച്ചു.

റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ ഇരുനൂറോളം പേര് കൊല്ലപ്പെട്ട ദാരുണ സംഭവം ലോകം നടുക്കത്തോടെയാണ് കേട്ടത്. ഞായറാഴ്ച പരിശുദ്ധ പിതാവ് ലിയോ പാപ്പ ഈ സംഭവം പ്രത്യേകമായി പരാമര്‍ശിച്ചുകൊണ്ട് കൊടിയ പീഡനങ്ങളിലൂടെ കടന്നുപോകുന്ന നൈജീരിയ, സുഡാന്, മ്യാന്മാര്, ഉക്രെയ്ന്, പശ്ചിമേഷ്യ തുടങ്ങിയ ഇടങ്ങളിലെ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു. നിരന്തരം ആക്രമണങ്ങള്‍ക്ക് വിധേയരാകുന്ന നൈജീരിയന്‍ ഗ്രാമങ്ങളിലെ സാധുക്കളായ സാധാരണ ക്രിസ്ത്യാനികള്‍ക്ക് സുരക്ഷിതത്വവും നീതിയും ഉറപ്പാക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ക്ക്

ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമായിരുന്ന യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ വീണ്ടുമൊരു ആത്മീയ വിപ്ലവം പൊട്ടിപ്പുറപ്പെടാനൊരുങ്ങുന്നു. അതിന് ചുക്കാന്‍ പിടിക്കുന്നതാകട്ടെ കത്തോലിക്കാ യുവജനങ്ങളും. ക്രൈസ്തവ യൂറോപ്പിന് ഏതാനും നാളുകളായി നഷ്ടമായ വിശ്വാസവും ക്രിസ്തുസ്നേഹവും തിരിച്ചുപിടിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് 22 വയസ്സുകാരനായ സ്പാനിഷ് മെഡിക്കല്‍ വിദ്യാര്‍ത്ഥി ഫെര്‍ണാണ്ടോ മോസ്കാര്‍ഡോയും സഹപാഠി് പട്രീഷ്യയും. ആത്മീയ വിപ്ലവത്തിനുള്ള പദ്ധതികളെല്ലാം ഇതിനകം അവര്‍ തയ്യാറാക്കിക്കഴിഞ്ഞു. ‘റോം’25 ദി വേ ഓഫ് സെന്റ് ജെയിംസ്’27 ജെറുസലേം’33’ എന്ന തലക്കെട്ടിലുള്ള സംരംഭം ഇരുവരും ചേര്‍ന്ന് ലിയോ 14-ാം മാപര്പാപ്പയ്ക്ക് സമര്‍പ്പിച്ചു. തീര്‍ത്ഥാടനങ്ങള്‍,

വാഷിംഗ്ടണ്‍: ഇന്ജക്ഷന് വഴിയുള്ള ഗര്‍ഭനിരോധന മരുന്നുകള്‍ സ്ത്രീകളില്‍ ബ്രെയിന്‍ ട്യൂമറുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി 2024ലെ ഫ്രഞ്ച് ഗവേഷണ പഠനം കണ്ടെത്തി. ഇതേ തുടര്‍ന്ന് അമേരിക്കയിലും യുകെയിലുമുള്ള സ്ത്രീകള്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ‘ഫൈസര്‍’ മരുന്ന് കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. നിര്‍മ്മാതാക്കള്‍ക്ക് മരുന്നിന്റെ അപകടസാധ്യതയെക്കുറിച്ച് അറിയാമായിരുന്നുപ്രമുഖ മരുന്ന് നിര്‍മ്മാതാക്കളായ ഫൈസറിന്റെ ഡെപ്പോപ്രൊവേര എന്ന ഗര്‍ഭനിരോധന മരുന്നിലുള്ള ‘മെഡ്രോക്സിപ്രോജസ്റ്ററോണ്‍’ തലച്ചോറില്‍ ട്യൂമര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.ഫൈസറിനും ഡെപ്പോപ്രൊവേരയുടെ മറ്റ് ജനറിക് നിര്‍മ്മാതാക്കള്‍ക്കും ഈ മരുന്നിന്റെ അപകടസാധ്യതയെക്കുറിച്ച് അറിയാമായിരുന്നുവെന്നും,




Don’t want to skip an update or a post?