ടെക്സാസിലെ സെന്റ് അല്ഫോന്സ ദൈവാലയത്തില് 42 കുട്ടികള് ആദ്യകുര്ബാന സ്വീകരിച്ചു
- Featured, INTERNATIONAL, LATEST NEWS, WORLD
- May 16, 2025
ന്യൂയോര്‍ക്ക്: നീതിന്യായ സംവിധാനങ്ങള്‍ ശിക്ഷയെക്കാളുപരി പുനരധിവാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വത്തിക്കാന്‍. ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിന്റെ 79-ാമത് സെഷനെ അഭിസംബോധന ചെയ്തപ്പോഴാണ് ഐക്യരാഷ്ട്രസഭയിലേക്കുള്ള വത്തിക്കാന്റെ സ്ഥിര നിരീക്ഷകന്‍ ആര്‍ച്ചുബഷപ് ഗബ്രിയേല ജിയോര്‍ഡാനോ കാസിയ ഈ കാര്യം ആവശ്യപ്പെട്ടത്. ക്രിമിനല്‍ നീതി വ്യവസ്ഥ കുറ്റവാളികളുടെ ശിക്ഷ ഉറപ്പാക്കുന്നതിലുപരി അവരുടെ പുനര്‍ വിദ്യാഭ്യാസത്തിലും സമൂഹത്തിലേക്കുള്ള പുനരധിവാസത്തിലും ശ്രദ്ധിക്കണമെന്ന് ആര്‍ച്ചുബിഷപ്പറഞ്ഞു. മയക്കുമരുന്ന് കള്ളക്കടത്തും അവയവക്കടത്തും തടയുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ സഹകരണമുണ്ടാകണമെന്നും ആര്‍ച്ചുബിഷപ് ആഹ്വാ നം ചെയ്തു. മയക്കുമരുന്നിന്റെ ദുരുപയോഗവും കടത്തും ഇന്ന് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ
വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ ആഗോളതലത്തിലുള്ള രണ്ടാമത് സമ്മേളനം 27ന് സമാപിക്കും. 2021 ഒക്‌ടോബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കംകുറിച്ച സിനഡ് ഓണ്‍ സിനഡാലിറ്റിക്കാണ് ഇതോടുകൂടി ഔദ്യോഗികമായി വിരാമമാകുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് സിനഡിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. സിനഡിന് മുന്നോടിയായി സിനഡ് അംഗങ്ങള്‍ക്കായി രണ്ട് ദിവസം നീണ്ടുനിന്ന ധ്യാനവും ക്രമീകരിച്ചിരുന്നു. തുടര്‍ന്ന് സിനഡ് ഓണ്‍ സിനഡാലിറ്റിയുടെ റിലേറ്റര്‍ ജനറലായ ലക്‌സംബര്‍ഗ് ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ജീന്‍ ക്ലോഡെ ഹൊള്ളിറിക്കും ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറല്‍
മോസ്‌കോ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമാധാനദൗത്യത്തിന്റെ ഭാഗമായി കര്‍ദിനാള്‍ മാറ്റിയോ സുപ്പി വീണ്ടും മോസ്‌കോയിലെത്തി. യുദ്ധത്തിന്റെ ഭാഗമായി റഷ്യയുടെ പിടിയിലായ ഉക്രേനിയന്‍ കുട്ടികള്‍ക്ക് വീണ്ടും കുടുംബവുമായി കൂടിച്ചേരുന്നതിന് അവസരമൊരുക്കുന്നതിനും യുദ്ധതടവുകാരുടെ കൈമാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുന്നതിനുമാണ് കര്‍ദിനാള്‍ സുപ്പി മോസ്‌കോയിലെത്തിയത്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായി കര്‍ദിനാള്‍ സുപ്പി ഹസ്തദാനം ചെയ്യുന്ന ഫോട്ടോ റഷ്യന്‍ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടിരുന്നു. ഉക്രെയ്ന്‍- റഷ്യ യുദ്ധം ആരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ് കര്‍ദിനാള്‍ സുപ്പി റഷ്യ
ഒസ്ലോ/നോര്‍വേ: വ്യക്തികള്‍ക്ക് ഇഷ്ടാനുസരണം അവരുടെ ജെന്‍ഡര്‍ തിരഞ്ഞെടുക്കാം എന്ന ആശയം അവതരിപ്പിക്കുന്ന ജെന്‍ഡര്‍ ഐഡിയോളജിക്കെതിരെ പൊതുനിലപാടുമായി നോര്‍വെയിലെ എക്യുമെനിക്കല്‍ കൂട്ടായ്മ. നോര്‍വീജിയന്‍ കാത്തലിക്ക് ബിഷപ്‌സ് കൗണ്‍സില്‍, ലൂഥറന്‍ മിഷനറി സൊസൈറ്റി എന്നിവയടക്കം മുപ്പതോളം ക്രൈസ്തവ കൂട്ടായ്മകള്‍ ചേര്‍ന്ന് ‘എക്യുമെനിക്കല്‍ ഡിക്ലറേഷന്‍ ഓണ്‍ ജെന്‍ഡര്‍ ആന്‍ഡ് സെക്ഷ്വല്‍ ഡൈവേഴ്‌സിറ്റി’ പുറത്തിറക്കി. ജൈവശാസ്ത്രപരമായി പുരുഷനും സ്ത്രീയും എന്ന രണ്ട് ജെന്‍ഡര്‍ മാത്രമേ ഉള്ളൂവെന്നും ഒരു വ്യക്തി മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ ഉരുവാകുന്ന നിമിഷത്തില്‍ തന്നെ ആ വ്യക്തിയുടെ ജെന്‍ഡര്‍ നിശ്ചയിക്കപ്പെട്ടതാണെന്നും ഈ
മെല്‍ബണ്‍: വയനാട്ടിലും വിലങ്ങാടും ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് 82 ലക്ഷം രൂപയുടെ സഹായം നല്‍കാന്‍ സാധിച്ചുവെന്ന് ഓസ്‌ട്രേലിയിലെ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോണ്‍ പനംതോട്ടത്തില്‍ സര്‍ക്കുലറിലൂടെ അറിയിച്ചു. രൂപതയിലെ എല്ലാ ഇടവകളിലും മിഷനുകളിലും നിന്നും ഓഗസ്റ്റ് മാസത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ പ്രത്യേക സ്തോത്ര കാഴ്ചയിലൂടെ ശേഖരിച്ച തുകയാണ് പുനരധി വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരിതമേഖല ഉള്‍പ്പെടുന്ന മാനന്തവാടി, താമരശേരി രൂപതകള്‍ക്കായി നല്‍കിയത്. സമാനതകളില്ലാത്ത തീരാദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ കാണിച്ച അനുകമ്പയ്ക്കും പിന്തുണയ്ക്കും
ഔഗദൗഗു/ബുര്‍ക്കിന ഫാസോ: കത്തോലിക്ക സഭക്ക് രാജ്യത്തുള്ള നിയമപരമായ അസ്ഥിത്വവുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ പുതി യ പ്രോട്ടോക്കോള്‍ കൂട്ടിച്ചേര്‍ത്ത് ബുര്‍ക്കിനാ ഫാസോയും പരിശുദ്ധ സിംഹാസനവും. കാനോന്‍ നിയമപ്രകാരം രൂപം നല്‍കുന്ന സംവിധാനങ്ങള്‍ക്ക് നിയമപരമായ അസ്ഥിത്വം നല്‍കാനുള്ള പ്രോട്ടോക്കോളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. പരിശുദ്ധ സിംഹാസനത്തിന് വേണ്ടി ബുര്‍ക്കിനാ ഫാസോയിലെ അപ്പസ്‌തോലിക്ക് ന്യണ്‍ഷ്യോ ആര്‍ച്ചുബിഷപ് മൈക്കിള്‍ എഫ് ക്രോട്ടിയും ബുര്‍ക്കിനോ ഫാസോയ്ക്ക് വേണ്ടി വിദേശകാര്യവകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി കരാമോകോ ജീന്‍ മേരി ട്രാവോറുമാണ് പുതിയ പ്രോട്ടോക്കോള്‍ കൂട്ടിച്ചേര്‍ത്ത ധാരണാപത്രത്തില്‍
ന്യൂയോര്‍ക്ക്: 37 കോടി പെണ്‍കുട്ടികള്‍, അതായത് എട്ടിലൊരു പെണ്‍കുട്ടി എന്ന തോതില്‍ 18 വയസിന് മുമ്പ് ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായി യുണിസെഫ് റിപ്പോര്‍ട്ട്. നമ്മുടെ ധാര്‍മികതയ്ക്ക് മേല്‍ പുരണ്ടിരിക്കുന്ന കറയാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളെന്ന് യുണിസെഫ് എക്‌സിക്ക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസല്‍ പ്രതികരിച്ചു. പെണ്‍കുട്ടികള്‍ക്കായുള്ള ആഗോളദിനാചരണത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് സാംസ്‌കാരിക, ഭൗമിക, സാമ്പത്തിക അതിര്‍ത്തികള്‍ക്കതീതമായി പെണ്‍കുട്ടികള്‍ ചൂഷണത്തിന് ഇരയാകുന്നതായി വ്യക്തമാക്കുന്നു. എട്ട് കോടിയോളം പെണ്‍കുട്ടികള്‍ 18 വയസിന് മുമ്പ് ചൂഷണത്തിനിരയായ ആഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓസ്ലോ/നോര്‍വേ: ഹിരോഷിമയിലും നാഗാസാക്കിയിലും യുഎസ് നടത്തിയ ആണവബോംബിംഗിനെ അതിജീവിച്ചവരുടെ കൂട്ടായ്മയായ ജപ്പാനിലെ നിഹോണ്‍ ഹിഡായന്‍കോ എന്ന സംഘടനക്ക് നോബല്‍ സമ്മാനം നല്‍കിയതിലൂടെ ആണവനിരായുധീകരണ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് ഓസ്ലേയിലെ നോര്‍വേജിയന്‍ നോബല്‍ കമ്മിറ്റി. ആണവായുധ വിമകുക്ത ലോകത്തിനായി ഈ സംഘടന നടത്തിയ പരിശ്രമങ്ങള്‍ക്കാണ് നോബല്‍ പുരസ്‌കാരം സമ്മാനിച്ചത്. ശാരീരിക ക്ലേശങ്ങള്‍ക്കും വേദനാജനകമായ ഓര്‍മകള്‍ക്കുമിടയില്‍പ്പെട്ട് ഞെരുങ്ങുമ്പോഴും പ്രത്യാശയും സമാധാനത്തിനുമായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ തങ്ങളുടെ അനുഭവങ്ങളെ ഉപയോഗിച്ചതിന് എല്ലാ അതിജീവിതരെയും ആദരിക്കുവാന്‍ ആഗ്രഹിക്കുന്നതായും പുരസ്‌കാരനിര്‍ണയ കമ്മിറ്റി വ്യക്തമാക്കി. മിഡില്‍
Don’t want to skip an update or a post?