തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള പൗരന്മാരുടെ വിശ്വാസം തകര്ന്നു: നൈജീരിയന് ബിഷപ്സ് കോണ്ഫ്രന്സ് പ്രസിഡന്റ്
- AMERICA, Featured, INTERNATIONAL, LATEST NEWS, WORLD
- September 18, 2025
കീവ്: റഷ്യന് സൈന്യം തടവിലാക്കിയ ഉക്രേനിയക്കാരുടെ പേരുകളുടെ പട്ടിക ലിയോ പതിനാലാമന് മാര്പാപ്പയ്ക്ക് നേരിട്ട് കൈമാറി ഉക്രേനിയന് ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവന് മേജര് ആര്ച്ചുബിഷപ് സ്വിയാസ്ലേവ് ഷെവ്ചുക്ക്. നയതന്ത്ര മധ്യസ്ഥതയിലൂടെ ഇവരെ മോചിപ്പിക്കാന് പാപ്പ ഇടപെടണമെന്ന് അഭ്യര്ത്ഥിച്ചുകൊണ്ടാണ് വത്തിക്കാനില് നടത്തിയ കൂടിക്കാഴ്ചയില് മേജര് ആര്ച്ചുബിഷപ് ഷെവ്ചുക്ക് പാപ്പക്ക് തടവുകാരുടെ പട്ടിക കൈമാറിയത്. ‘ഉക്രെയ്നിലെ വിവിധ പ്രദേശങ്ങളിലുള്ള ഇടവകകള് സന്ദര്ശിക്കുമ്പോഴെല്ലാം, യുദ്ധത്തടവുകാരുടെയും കാണാതായവരുടെയും കുടുംബാംഗങ്ങള് തടവില് കഴിയുന്ന അവരുടെ പ്രിയപ്പെട്ടവരുടെ പേരുകള് എനിക്ക് നല്കാറുണ്ട്. ഞാന് അവ
ആഭ്യന്തര കലാപത്താല് വലയുന്ന മ്യാന്മറില് മാര്ച്ച് 28-ന് ഉണ്ടായ ഭൂകമ്പം രാജ്യത്ത് വ്യാപകമായ നാശനഷ്ടങ്ങള് വരുത്തിയ പശ്ചാത്തലത്തില്, ലിയോ 14 ാമന് പാപ്പയോട് അടിയന്തര സഹായം അഭ്യര്ത്ഥിച്ച് മ്യാന്മറിലെ മണ്ഡലേ രൂപത. ഭൂകമ്പത്തില് കെട്ടിടങ്ങള് മാത്രമല്ല, ഇവിടുത്തെ ജനങ്ങളുടെ പ്രത്യാശയും തകര്ന്നതായി ഫിദെസ് വാര്ത്ത ഏജന്സിക്ക് നല്കിയ അഭിമുഖത്തില് മണ്ഡലേ അതിരൂപതയുടെ വികാരി ജനറല് ഫാ. പീറ്റര് കീ മൗങ് പറഞ്ഞു. വീടുകള്ക്ക് പുറമെ സഭയുടെ കീഴിലുള്ള ദൈവാലയങ്ങള്, പാസ്റ്ററല് കെട്ടിടങ്ങള്, മതബോധന ക്ലാസ് മുറികള്, കമ്മ്യൂണിറ്റി
വാഷിംഗ്ടണ് ഡിസി: മെല് ഗിബ്സന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ദി റെസറക്ഷന് ഓഫ് ക്രൈസ്റ്റ്’ എന്ന ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് ചലച്ചിത്ര കമ്പനിയായ ലയണ്സ്ഗേറ്റ് ടീസര് പുറത്തിറക്കി. ‘ദി റെസറക്ഷന് ഓഫ് ക്രൈസ്റ്റ്’ലോകമെമ്പാടുമുള്ള തിയേറ്ററുകളില് അധികം വൈകാതെ റിലീസ് ചെയ്യും. ഏറെ ശ്രദ്ധ നേടിയ, ‘ദി പാഷന് ഓഫ് ദി ക്രൈസ്റ്റ്’ (2004) ന്റെ തുടര്ച്ചയായ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള് നല്കുന്നതിന് മാത്രമായി ഒരു എക്സ് അക്കൗണ്ട് തുറന്നിട്ടുണ്ട്. മെല് ഗിബ്സണും ബ്രൂസ് ഡേവിയുടെ ഐക്കണ് പ്രൊഡക്ഷന്സുമായി
കൊപ്പേല് (ടെക്സാസ്): കൊപ്പേല് സെന്റ് അല്ഫോന്സ സീറോ മലബാര് ഇടവകയില് 42 കുട്ടികളുടെ ആദ്യകുര്ബാന സ്വീകരണവും സ്ഥൈര്യലേപന ശുശ്രൂഷയും ചിക്കാഗോ രൂപതാ മെത്രാന് മാര് ജോയ് ആലപ്പാട്ടിന്റെ മുഖ്യകാര്മികത്വത്തില് നടന്നു. വിശ്വാസം പ്രഘോഷിക്കപ്പെടുന്നത് ആരാധന ക്രമങ്ങളി ലൂടെയാണ്. കുട്ടികളിലേക്ക് വിശ്വാസം പകര്ന്നൂ നല്കുവാന് മുതിര്ന്നവര് മാതൃകയാകണമെന്നു മാര് ആലപ്പാട്ട് പറഞ്ഞു. ഇടവക വികാരി ഫാ. മാത്യൂസ് കുര്യന് മുഞ്ഞനാട്ട് , അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂര്, ഫാ. റജി പുന്നോലില്, ഫാ. ജോണ് കോലഞ്ചേരി എന്നിവര്
വാഷിംഗ്ടണ് ഡിസി: കൊല്ക്കത്തയിലെ വിശുദ്ധ തെരേസയുടെ നാമത്തിലുള്ള ഇടവകയിലെ നിത്യാരാധന ചാപ്പലില് ദിവ്യകാരുണ്യം നശിപ്പിക്കുന്നതിനായി സ്ഫോടനം നടത്തിയ സംഭവം ഏറ്റവും ഇരുണ്ട തിന്മയുടെ പ്രവൃത്തിയാണെന്ന് അലന്ടൗണ് ബിഷപ് ആല്ഫ്രഡ് സ്കെളര്ട്ട്. യുഎസിലെ പെന്സില്വാനിയ സംസ്ഥാനത്തുള്ള മഹനോയി നഗരത്തിലുള്ള നിത്യാരാധന ചാപ്പലിലാണ് 32 വയസുള്ള യുവാവ് സ്ഫോടനം നടത്തിയത്. ഹീനവും വെറുപ്പുളവാക്കുന്നതും നിന്ദ്യവുമായ ഈ പ്രവൃത്തി തന്റെ ഹൃദയം തകര്ത്തതായി ബിഷപ് പറഞ്ഞു. ‘മതവിദ്വേഷത്തിന്റെ പ്രവൃത്തി’യാണിതെന്ന് വ്യക്തമാക്കിയ ബിഷപ് സംഭവത്തില് ആര്ക്കും പരിക്കേല്ക്കാത്തതിനും അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തതിനും ദൈവത്തിന്
ന്യൂജേഴ്സി: അമേരിക്കയിലെ ചിക്കാഗോ സീറോമലബാര് രൂപതയുടെ സുവര്ണ്ണ ജൂബിലി ഒരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രഥമ ദിവ്യകാരുണ്യ കോണ്ഗ്രസ് മെയ് 23 മുതല് 25 വരെ ന്യൂജേഴ്സിയിലെ സോമര്സെറ്റ് സെന്റ് തോമസ് സീറോ മലബാര് ഫൊറോന ദൈവാലയത്തില് നടക്കും. ദൈവം നല്കിയ അനുഗ്രഹങ്ങള്ക്ക് നന്ദി പറയാനും ദൈവാനുഭവങ്ങള് പങ്കുവെക്കാനും ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്മായരുമുള്പ്പടെ ആയിരക്കണക്കിന് വിശ്വാസികള് ദിവ്യകാരുണ്യ കോണ്ഗ്രസില് ഒത്തുചേരും. ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകള് നടക്കും. പ്രശസ്ത ആത്മീയ നേതാക്കളുടെ സാന്നിധ്യമാണ് ഈ ദിവ്യകാരുണ്യ
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സൗത്ത് കിവു പ്രവിശ്യയുടെ തലസ്ഥാനമായ ബുകാവ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണെന്ന് പൊന്തിഫിക്കല് വാര്ത്താ ഏജന്സിയായ ഫിഡെസ് റിപ്പോര്ട്ട് ചെയ്യുന്നു. ഫെബ്രുവരി 16-ന് M23 മിലിഷാ ബുകാവ് പിടിച്ചെടുത്തതോടെയാണ് നഗരം ദുരിതത്തിലേക്ക് ചായുന്നതെന്ന് പ്രാദേശികമിഷനറിമാര് പറയുന്നു. പട്ടിണിയിലേക്കും അവഗണനയിലേക്കും ഒരു നാടു മുഴുവന് തള്ളപ്പെട്ടിരിക്കുന്ന ഈ സമയത്ത് കുട്ടികള്ക്കെതിരെയുള്ള അതിക്രമങ്ങള് വര്ദ്ധിക്കുകയും അടിസ്ഥാന സേവനങ്ങള് തകരാറിലാകുകയും ചെയ്യുന്നു. കടുത്ത വെള്ളപ്പൊക്കത്തിന്റെ അനന്തരഫലങ്ങളും ഈ മേഖല നേരിടുന്നുവെന്ന് ദി അസോസിയേറ്റ് പ്രസ് റിപ്പോര്ട്ട് ചെയ്തു. M23-യുടെ
മെയ് 12 മുതല് 14 വരെ തിയതികളിലായി പൗരസ്ത്യസഭകളുടെ ജൂബിലിയാഘോഷങ്ങള് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലും റോമിലുള്ള മേരി മേജര് ബസിലിക്കയിലുമായി നടന്നു. ജൂബിലിയുടെ ഭാഗമായി ഇരുദൈവാലയങ്ങളിലുമായി പാത്രിയര്ക്കീസുമാരുടെയും കര്ദിനാള്മാരുടെയും സഭാതലവന്മാരുടെയും കാര്മികത്വത്തില് വിശുദ്ധബലിയര്പ്പണങ്ങളും, പ്രത്യേക പ്രാര്ത്ഥനകളും നടന്നു. പൗരസ്ത്യ സഭകളുടെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില് പൗരസ്ത്യ സുറിയാനി ക്രമത്തില് ദിവ്യബലി അര്പ്പിച്ചു. കല്ദായ സഭയുടെ പാത്രിയര്ക്കീസ് ലൂയിസ് റാഫേല് ഒന്നാമന് സാക്കോയുടെ മുഖ്യ കാര്മികത്വത്തില് അര്പ്പിച്ച ദിവ്യബലിയില് കല്ദായ സഭയിലെയും
Don’t want to skip an update or a post?