Follow Us On

15

January

2025

Wednesday

  • അമേരിക്കന്‍ തെരുവുകളിലെ ദിവ്യകാരുണ്യ തീര്‍ത്ഥാടനം ശ്രദ്ധേയമാകുന്നു

    അമേരിക്കന്‍ തെരുവുകളിലെ ദിവ്യകാരുണ്യ തീര്‍ത്ഥാടനം ശ്രദ്ധേയമാകുന്നു0

    വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ തെരുവുകളില്‍ അനുഗ്രഹവര്‍ഷമായി മാറുന്ന ദിവ്യകാരുണ്യ തീര്‍ത്ഥാടനം ശ്രദ്ധേയമാകുന്നു. ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് പങ്കുചേരുന്നത്. വാഷിംഗ്ടണ്‍ ഡിസിയിലെ ‘ലിറ്റില്‍ റോം’ എന്നറിയപ്പെടുന്ന പ്രദേശത്തെ തെരുവുകളിലൂടെ നടന്ന തീര്‍ത്ഥാടനത്തില്‍ 1,200 ലധികം പേര്‍ പങ്കാളികളായി.  ജനസാന്ദ്രതയേറിയ തെരുവുകളിലൂടെയുള്ള തീര്‍ത്ഥാടനം വിവിധ മതവിഭാഗങ്ങളെയും ആകര്‍ഷിക്കുന്നുണ്ട്. വീടുകളു ടെയും ഷോപ്പിംഗ് മാളുകളുടെയും മുമ്പില്‍ പ്രദക്ഷിണം കാണാന്‍ ആളുകള്‍ കൂടിനില്‍ക്കുന്നതും പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. വിശുദ്ധ

  • ‘മനുഷ്യന്റെ സമഗ്രവികസനത്തിന് മതസ്വാതന്ത്ര്യം അനിവാര്യം’

    ‘മനുഷ്യന്റെ സമഗ്രവികസനത്തിന് മതസ്വാതന്ത്ര്യം അനിവാര്യം’0

    വത്തിക്കാന്‍സിറ്റി: മനുഷ്യന്റെ സമഗ്രമായ വികസനത്തിന് മതസ്വാതന്ത്ര്യം അനിവാര്യമാണെന്ന് ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗര്‍. മതസ്വാതന്ത്ര്യത്തെക്കുറിച്ച് റോമില്‍ നടന്ന കോണ്‍ഫ്രന്‍സിലാണ്  ‘വത്തിക്കാന്‍ സെക്രട്ടറി ഫോര്‍ റിലേഷന്‍സ് വിത്ത് സ്റ്റേറ്റ്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ഒര്‍ഗനൈസേഷന്‍സ്’ ആര്‍ച്ചുബിഷപ് ഗലാഗര്‍ ഈ കാര്യം വ്യക്തമാക്കിയത്. സോവറിന്‍ ഓര്‍ഡര്‍ ഓഫ് മാള്‍ട്ടാ, അറ്റ്‌ലാന്റിക്ക് കൗണ്‍സില്‍, പൊന്തിഫിക്കല്‍ ഉര്‍ബന്‍ സര്‍വകലാശാല, നോട്ര ഡാം സര്‍വകലാശാല  മറ്റ് സര്‍വകലാശാലകള്‍ എന്നിവ ചേര്‍ന്ന് സംയുക്തമായാണ് കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചത്. ഏഴിലൊരു ക്രിസ്ത്യാനി എന്ന തോതില്‍ ലോകമെമ്പാടുമായി 36.5 കോടി ക്രൈസ്തവര്‍

  • സുഡാന്‍ വലിയ തകര്‍ച്ചയുടെ വക്കില്‍; പ്രാര്‍ത്ഥനയ്ക്കുള്ള ആഹ്വാനവുമായി മാര്‍പാപ്പ

    സുഡാന്‍ വലിയ തകര്‍ച്ചയുടെ വക്കില്‍; പ്രാര്‍ത്ഥനയ്ക്കുള്ള ആഹ്വാനവുമായി മാര്‍പാപ്പ0

    കാര്‍ത്തൗം: ആഭ്യന്തരയുദ്ധവും പട്ടിണിയും പിടിമുറുക്കിയ സുഡാനില്‍ പാരാമിലിട്ടറി സംഘമായ ആര്‍എസ്എഫ് നടത്തിയ ആക്രമണത്തില്‍ ഒരു ഗ്രാമത്തിലെ നൂറുപേര്‍ കൊല്ലപ്പെട്ടു.  അല്‍ ജസീറ സംസ്ഥാനത്തെ വാദ് അല്‍ നൗര ഗ്രാമത്തില്‍ നടത്തിയ ഹീനമായ ആക്രമണത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അപലപിച്ചു.  2023 ഏപ്രില്‍ 15 ന് ആരംഭിച്ച സംഘര്‍ഷത്തെ തുടര്‍ന്ന് ഒരു കോടിയോളം ജനങ്ങള്‍ ആഭ്യന്തര അഭയാര്‍ത്ഥികളായി മാറിയിട്ടുണ്ട്. രാജ്യത്തെ 1.8 കോടി ജനങ്ങള്‍ പട്ടിണിയിലും 36 ലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്ന അവസ്ഥയിലുമാണ്. സുഡാനി

  • ശാലോം ഫെസ്റ്റിവെൽ യു.കെ: ഇത്തവണ 10 വേദികൾ; ജൂൺ15ന് തുടക്കമാകും

    ശാലോം ഫെസ്റ്റിവെൽ യു.കെ: ഇത്തവണ 10 വേദികൾ; ജൂൺ15ന് തുടക്കമാകും0

    ലണ്ടൻ: രാജ്യങ്ങളുടെ അതിർവരമ്പുകൾ ഭേദിച്ച് അനേകായിരങ്ങളിലേക്ക് ദൈവവചനം പകർന്നു നൽകുന്ന ശാലോം ഫെസ്റ്റിവെലിന് ഇത്തവണ യു.കെയിലെ 10 നഗരങ്ങൾ വേദിയാകും. എഡിൻബർഗ്, ഗ്ലാസ്സ് ഗോ, ഇൻവെർനസ്സ്, ക്രൂ, സണ്ടർലാന്റ്, ഷെഫീൽഡ്, ന്യൂപോർട്ട്, സ്വാൻസ്സി, കഡിഗൺ, ലൂട്ടൺ എന്നിവയാണ് ശാലോം ഫെസ്റ്റിവെൽ 2024ന് ആതിഥേത്വം വഹിക്കാനൊരുങ്ങുന്ന നഗരങ്ങൾ. ”കർത്താവ് നിന്നെ നിരന്തരം നയിക്കും,” (ഏശയ്യ 58:11) എന്ന തിരുവചനമാണ് ഇത്തവണത്തെ ആപ്തവാക്യം. പ്രമുഖ വചനപ്രഘോഷകനും ഗ്രന്ഥകാരനുമായ റവ. ഡോ. ജെയിംസ് കിളിയനാനി നയിക്കുന്ന വചനശുശ്രൂഷകളിൽ ജോഷി തോട്ടക്കര ഗാനശുശ്രൂഷകൾക്ക്

  • ദൈവാലയം മോസ്‌കാക്കിയ നടപടിയെ അപലപിച്ചു

    ദൈവാലയം മോസ്‌കാക്കിയ നടപടിയെ അപലപിച്ചു0

    ഇസ്താംബുള്‍: ചോറായിലെ പ്രാചീന ബൈസാന്റിയന്‍ ദൈവാലയമായ ഹോളി സേവ്യര്‍ ദൈവാലയം മോസ്‌കാക്കി മാറ്റിയ തുര്‍ക്കി ഗവണ്‍മെന്റ് നടപടിയെ യൂറോപ്പിലെ ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ കൂട്ടായ്മ അപലപിച്ചു. തുര്‍ക്കിയിലെ ചരിത്രപരമായ ക്രൈസ്തവ വേരുകള്‍ക്ക് കോട്ടം വരുത്തുന്ന നടപടിയാണിതെന്ന് ബിഷപ്പുമാര്‍ വ്യക്തമാക്കി. ഈ നടപടയിലൂടെ ഗവണ്‍മെന്റ് നേതൃത്വം നല്‍കുന്ന മതാന്തരസംവാദങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. വിവിധ മതങ്ങളില്‍പെട്ടവരുടെ സഹവാസം ഈ നടപടി കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കി മാറ്റിയെന്നും ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ കൂട്ടായ്മയുടെ സെക്രട്ടറി ജനറല്‍ ഫാ. മാനുവല്‍ ബാരിയോസ് പ്രിയറ്റോ പ്രതികരിച്ചു. തുര്‍ക്കിയുടെ തലസ്ഥാനമായ

  • കിരീടം മാതാവിന് സമര്‍പ്പിച്ച് റയല്‍ മാഡ്രിഡ് ടീം

    കിരീടം മാതാവിന് സമര്‍പ്പിച്ച് റയല്‍ മാഡ്രിഡ് ടീം0

    യുവേഫ ചാമ്പ്യന്‍സ് ലീഗ് കപ്പ് മാതാവിന് സമര്‍പ്പിച്ച് റയല്‍ മാഡ്രിഡ് ടീം. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ പരാജയപ്പെടുത്തിയ ടീം മാഡ്രിഡിലെ അല്‍മുദേന കത്തീഡ്രലിലുള്ള ഔര്‍ ലേഡി ഓഫ് അല്‍മുദേന മാതാവിന്റെ തിരുസ്വരൂപത്തിനു മുന്നില്‍ കപ്പ് സമര്‍പ്പിക്കുകയായിരിന്നു. റയല്‍ മാഡ്രിഡ് ടീം ഒഫീഷ്യല്‍സിനൊപ്പമാണ് ടീമംഗങ്ങള്‍ ദൈവാലയത്തിലെത്തിയത്. ഫൈനലില്‍ രണ്ടാം ഗോള്‍ നേടിയ വിനീസ്യൂസ് ജൂനിയര്‍, ഗോള്‍കീപ്പര്‍ കോര്‍ട്ടുവോയിസ്, ലൂക്കാ മോഡ്രിക്ക്, ടോണി ക്രൂസ്, ചൗമേനി കമവിംഗ, കാര്‍വാജല്‍  ഉള്‍പ്പെടെയുള്ളവരാണ് ദൈവാലയത്തിലെത്തി നന്ദിയര്‍പ്പിച്ച്

  • ഫ്രാന്‍സിസ് മാര്‍പാപ്പക്ക് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ക്ഷണം

    ഫ്രാന്‍സിസ് മാര്‍പാപ്പക്ക് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ക്ഷണം0

    ഇസ്ലാമബാദ്/പാക്കിസ്ഥാന്‍: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷാബാസ് ഷാരിഫിന് വേണ്ടി പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രി മോഹ്‌സിന്‍ നാക്വി ഫ്രാന്‍സിസ് മാര്‍പാപ്പയെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചു. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ആഭ്യന്തരമന്ത്രി നാക്വി ട്വിറ്ററിലൂടെയാണ് പാപ്പയെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ച വിവരം പുറത്തുവിട്ടത്. വിവിധ മതങ്ങളുടെ ഇടയില്‍ സമാധാനവും സാഹോദര്യവും സാധ്യമാക്കുന്നതിനായുള്ള നടപടികളെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്തതായി നാക്വി പറഞ്ഞു. പാപ്പയുടെ സന്ദര്‍ശനം സാധ്യമായാല്‍ വത്തിക്കാനും പാക്കിസ്ഥാനും തമ്മില്‍ കൂടുതല്‍ ആഴമായ ബന്ധത്തിന് അത് കാരണമാകുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം വ്യാജമതനിന്ദ

  • ഫ്രാന്‍സിലെ പുരാതന ദൈവാലയങ്ങളുടെ സംരക്ഷണത്തിന്  ബൃഹത്തായ പദ്ധതി

    ഫ്രാന്‍സിലെ പുരാതന ദൈവാലയങ്ങളുടെ സംരക്ഷണത്തിന് ബൃഹത്തായ പദ്ധതി0

    പാരിസ്/ഫ്രാന്‍സ്:  ഒരോ 15 ദിവസം കൂടുമ്പോഴും ഫ്രാന്‍സിലെ ഒരു  പൗരാണിക കെട്ടിടമെങ്കിലും നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിലെ പൗരാണിക കെട്ടിടങ്ങളുടെ സംരക്ഷണത്തിന് ബൃഹത് പദ്ധതിയുമായി ‘പാട്രിമണി ഫൗണ്ടേഷന്‍’ എന്‍ജിഒ. ഗ്രാമീണ മേഖലയിലുള്ള ദൈവാലയങ്ങളാവും ഇത്തരത്തില്‍ സംരക്ഷിക്കുന്ന പ്രധാന കെട്ടിടങ്ങള്‍. പദ്ധതിയുടെ ഭാഗമായി പുനരുദ്ധരിക്കുന്ന ആദ്യ 100 കെട്ടിടങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. പതിനായിരത്തില്‍ താഴെ ജനസംഖ്യയുള്ള മുന്‍സിപ്പാലിറ്റികളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 1789-ല്‍ നടന്ന ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്ന് ദൈവാലയങ്ങളെല്ലാം ദേശസാത്കരിച്ചിരുന്നു. ഇന്ന് കൂടുതല്‍ ദൈവാലയങ്ങളുടെയും ചുമതല മുന്‍സിപ്പാലിറ്റികള്‍ക്കാണ്.

Latest Posts

Don’t want to skip an update or a post?