ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥ 'ഹോപ്പ്' പുറത്തിറങ്ങി
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- January 15, 2025
പാരിസ്: ഒളിമ്പിക്‌സ് ഉദ്ഘാടനചടങ്ങില്‍ ക്രൈസ്തവര്‍ പരിപാവനമായി കരുതുന്ന യേശുവിന്റെ അന്ത്യ അത്താഴ രംഗം അവഹേളനപരമായ രീതിയില്‍ അവതരിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച ഏഴ് ക്രൈസ്തവരെ അറസ്റ്റ് ചെയ്തു. സിറ്റിസണ്‍ഗോ എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ‘ക്രൈസ്തവര്‍ക്കെതിരെയുളള അക്രമം അവസാനിപ്പിക്കുക’ എന്ന സന്ദേശമെഴുതിയ ബസില്‍ സമാധാനപരമായി പ്രതിഷേധിച്ച ക്രൈസ്തവരെയാണ് അറസ്റ്റ് ചെയ്തത്.ഒരു രാത്രി മുഴുവന്‍ പോലീസിന്റെ കസ്റ്റഡിയില്‍ കഴിയേണ്ടി വന്ന ഇവര്‍ക്ക് ഫ്രഞ്ച് പോലീസായ ഷോണ്ടാമറിയില്‍ നിന്ന് മാന്യമല്ലാത്ത സമീപനം നേരിടേണ്ടി വന്നതായും മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ സിറ്റിസണ്‍ഗോ വ്യക്തമാക്കി. ഒളിമ്പിക്‌സിന്റെ ഉദ്ഘാടന
മിസിസിപ്പി/യുഎസ്എ: യുഎസിലെ ലൂസിയാനാ സംസ്ഥാനത്തെ അനുഗ്രഹിച്ചുകൊണ്ട് മിസിസിപ്പി നദിയിലൂടെ നടത്തുന്ന 130 മൈല്‍ ദൈര്‍ഘ്യമുള്ള ദിവ്യകാരുണ്യപ്രദക്ഷിണം ഓഗസ്റ്റ് 14ന് ആരംഭിച്ച് മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ദിനമായ 15ന് അവസാനിക്കും.. ദിവ്യകാരുണ്യ പുനരുജ്ജീവിന യജ്ഞത്തിന്റെയും പരമ്പരാഗതമായി നദിയിലൂടെ ദിവ്യകാരുണ്യപ്രദക്ഷിണം നടത്തുന്ന കമ്മ്യൂണിറ്റി ഓഫ് ജീസസ് ക്രൂസിഫൈഡിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ദിവ്യകാരുണ്യപ്രദിക്ഷിണം നടക്കുക. 14 ബോട്ടുകള്‍ നദിയിലൂടെയുള്ള ദിവ്യകാരുണ്യനാഥനെ അനുഗമിക്കും. 17 അടി ഉയരമുള്ള ക്രൂശിതരൂപവുമായി നീങ്ങുന്ന ബോട്ടാവും ഈ പ്രദക്ഷിണത്തിന്റെ ഏറ്റവും മുമ്പില്‍ അണിനിരക്കുന്നത്. തുടര്‍ന്ന്
ലണ്ടന്‍: അഭയാര്‍ത്ഥികള്‍ക്കെതിരെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യപാക അക്രമങ്ങളെ കത്തോലിക്ക ബിഷപ്പുമാര്‍ അപലപിച്ചു. ഇംഗ്ലണ്ടിലെ സൗത്ത്‌പോര്‍ട്ടിലുള്ള ഡാന്‍സ് ക്ലാസില്‍ റുവാണ്ടന്‍ അഭയാര്‍ത്ഥികളുടെ മകനായ 17 -കാരന്‍ നടത്തിയ കത്തി ആക്രമണത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെടുകയും ഒരു ഡസനോളമാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അഭയാര്‍ത്ഥികള്‍ക്കെതിരെ വ്യാപക അക്രമം അരങ്ങേറിയത്. അഭയാര്‍ത്ഥികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെത്തി കലാപകാരികള്‍ നടത്തുന്ന അക്രമം സിവില്‍ ജീവിതത്തിന്റെ അടിസ്ഥാനമായ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടിയുള്ള ബിഷപ്‌സ് കോണ്‍ഫ്രന്‍സ് കമ്മീഷന്‍ തലവന്‍ ബിഷപ് പോള്‍
മനാഗ്വ: മാറ്റാഗാല്‍പ്പയിലെ സാന്‍ ലൂയിസ് ഗൊണ്‍സാഗ മേജര്‍ സെമിനാരി റെക്ടറും സാന്താ മരിയ ഡെ ഗ്വാഡലൂപ്പ ഇടവക വികാരിയുമായ ഫാ. ജാര്‍വിന്‍ ടോറസിനെ നിക്കാരാഗ്വന്‍ ഭരണകൂടം അറസ്റ്റു ചെയ്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 13 വൈദികരെയാണ് ഭരണകൂടം അറസ്റ്റ് ചെയ്തിരിക്കുന്നത്. അവരില്‍ കൂടുതല്‍ പേരും ജനുവരി 14 ന് നിക്കാരാഗ്വയില്‍ നിന്ന് വത്തിക്കാനിലേക്ക് നാട് കടത്തപ്പെട്ട ബിഷപ് റോളണ്ടോ അല്‍വാരസിന്റെ രൂപതയായ മാറ്റാഗാല്‍പ്പയില്‍ നിന്നുള്ളവരാണ്. സെബാക്കോ പ്രദേശത്ത് നിന്നുള്ള അല്‍മായനായ ലെസ്ബിയ റായോ ബാല്‍മസീദയെയും നിക്കാരാഗ്വന്‍ ഭരണകൂടം
വത്തിക്കാന്‍ സിറ്റി: വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 11 ന് ഉത്തര-ദക്ഷിണ കൊറിയകളുടെ അനുരഞ്ജനത്തിനുള്ള പ്രാര്‍ത്ഥനാദിനമായി ആചരിക്കും. ”ഞങ്ങള്‍ തോറ്റുകൊടുക്കില്ല” എന്നതാണ് പ്രാര്‍ത്ഥനാദിനത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം. കൊറിയ ജപ്പാന്റെ ആധിപത്യത്തില്‍ നിന്ന് 1945-ല്‍ മോചിതമായ ഓഗസ്റ്റ് 15-നു മുമ്പുവരുന്ന ഞായറാഴ്ചയാണ് എല്ലാവര്‍ഷവും കൊറിയകളുടെ അനുരഞ്ജനത്തിനുള്ള പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നത്. ക്രിസ്തുവിന്റെ സ്‌നേഹത്താല്‍ പ്രത്യയശാസ്ത്രപരമായ വൈരുധ്യങ്ങളെ മറികടക്കാന്‍ എല്ലാ കൊറിയക്കാരെയും സഹായിക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിന് വിഘാതമായി നില്‍ക്കുന്ന തിന്മയുടെ ശക്തികളെ പരാജയപ്പെടുത്തുന്നതിനും വേണ്ടിയാണ് വേള്‍ഡ് കൗണ്‍സില്‍
വാഷിംഗ്ടണ്‍ ഡിസി: ആദ്യ ക്രൈസ്തവ ചാനലായ ഇഡബ്ല്യുറ്റഎന്‍ ആരംഭിക്കുന്നതിന് മദര്‍ അഞ്ചലിക്കയെ സഹായിച്ച’ റിച്ചാള്‍ഡ് ഡിഗ്രാഫ് അന്തരിച്ചു. 94 വയസായിരുന്നു. ഇഡബ്ല്യുറ്റിഎന്‍ സ്ഥാപിക്കാന്‍ വേണ്ട സാമ്പത്തിക സഹായം ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കിയ ഡി റാന്‍സ് ഫൗണ്ടേഷനുമായി മദര്‍ ആഞ്ചലിക്കയെ ബന്ധിപ്പിച്ചത് റിച്ചാര്‍ഡായിരുന്നു. പിന്നീടുള്ള ദശകങ്ങളില്‍ ഇംഗ്ലീഷ് മാധ്യമ ലോകത്ത് കത്തോലിക്ക സഭയുടെ ശബ്ദമായി മാറിയ ഇഡബ്ല്യുറ്റിഎന്നിന് തുടക്കം കുറിക്കുന്നതിലും നടത്തുന്നതിലും മദര്‍ ആഞ്ചലിക്കയോടൊപ്പം അദ്ദേഹം നിര്‍ണായക സംഭാവനകള്‍ നല്‍കി. യുഎസ് സൈനികനായി കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള റിച്ചാര്‍ഡ്
ബോസ്റ്റണ്‍: മാര്‍പാപ്പയുടെ കര്‍ദിനാള്‍ ഉപദേശകസമിതിയിലെ അംഗമായ ബോസ്റ്റണ്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ സീന്‍ ഒ മല്ലിയുടെ രാജിക്കത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു. 2019-ല്‍ വിരമിക്കല്‍ പ്രായമെത്തിയപ്പോള്‍ കര്‍ദിനാള്‍ സമര്‍പ്പിച്ച രാജിക്കത്താണ് പാപ്പ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ബോസ്റ്റണ്‍ അതിരൂപതയുടെ പുതിയ ആര്‍ച്ചുബിഷപ്പായി ബിഷപ് റിച്ചാര്‍ഡ് ഹെന്നിംഗിനെ പാപ്പ നിയമിച്ചു. 1992-ല്‍ വൈദികനായി അഭിഷിക്തനായ റിച്ചാര്‍ഡ് ഹെന്നിംഗ് റോഡ് ഐലന്‍ഡിലെ പ്രൊവിഡന്‍സ് രൂപതയുടെ ബിഷപ്പായി സേവനം അനുഷ്ഠിക്കുകയായിരുന്നു. 20 ലക്ഷം കത്തോലിക്ക വിശ്വാസികളുള്ള ബോസ്റ്റണ്‍ അതിരൂപത യുഎസിലെ പ്രധാനപ്പെട്ട അതിരൂപതകളിലൊന്നാണ്. 2003-ല്‍
പാരിസ്: ‘യേശു പറഞ്ഞ ഉപമയിലെ പത്ത് താലന്ത് ലഭിച്ച കഥാപാത്രം’, പാരിസ് ഒളിമ്പിക്‌സിന്റെ ഡെക്കലത്തോണില്‍ വെങ്കല മെഡല്‍ ജേതാവായ ലിണ്ടന്‍ വിക്ടര്‍ തന്നെത്തന്നെ വിശേഷപ്പിക്കാനുപയോഗിക്കുന്ന വാക്കുകളാണിത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരവിഭാഗത്തിലെ പത്ത് മത്സരങ്ങള്‍ ചേരുന്ന മത്സരമാണ് ഡെക്കലത്തോണ്‍. ഡെക്കലത്തോണില്‍ ജയിക്കുന്ന വ്യക്തിയെ ലോകത്തിലെ ഏറ്റവും മികച്ച അത്‌ലറ്റ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ആ വിശേഷണപ്രകാരം ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ അത്‌ലറ്റാണ് കരീബിയന്‍ ദ്വീപുകളുടെ ഭാഗമായ ഗ്രെനേഡയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ലിണ്ടന്‍ വിക്ടര്‍. ദൈവം തന്നെയാവാം
Don’t want to skip an update or a post?