ജനിച്ച് 510 വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുശേഷിപ്പുകള്‍ അപൂര്‍വമായ പൊതുദര്‍ശനത്തിന്
- Featured, INTERNATIONAL, LATEST NEWS, WORLD
- May 14, 2025
ഡമാസ്കസ്: ഡമാസ്കസിന്റെ നിയന്ത്രണം വിമതര്‍ ഏറ്റെടുക്കുകയും സിറിയന്‍ പ്രസിഡന്റ് ബാഷാര്‍ അല്‍ ആസാദ് പലായനം ചെയ്യുകയും ചെയ്ത പശ്ചാത്തലത്തില്‍ അധികാരകൈമാറ്റത്തിന്റെ ഘട്ടം സുഗമവും സമാധാനപരവുമാകുന്നതിന് പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് പാത്രിയാര്‍ക്കീസ് ഇഗ്നസ് യൂസിഫ് യൂനാന്‍ ത്രിതീയന്‍. സര്‍ക്കാരിനും ഭരണകൂടത്തിനുമെതിരായ പ്രതിഷേധം ഒരു യുദ്ധമായി മാറിയിരിക്കുന്ന പശ്ചാത്തലത്തില്‍ ഭീകരമായ പ്രത്യാഘാതങ്ങളാണ് സിറിയന്‍ സമൂഹത്തിലുണ്ടായിരിക്കുന്നതെന്ന് പാത്രിയാര്‍ക്കീസ് പറഞ്ഞു. ലബനനില്‍ നിന്നുള്ള പാത്രിയാര്‍ക്കീസ് യൂനാന്‍, അലപ്പോ, ഹോംസ്, ഡമാസ്കസ്, ഖാമിഷ്ലി തുടങ്ങിയ സ്ഥലങ്ങളിലെ ബിഷപ്പുമാരുമായി ബന്ധപ്പെട്ട് പ്രാര്‍ത്ഥനയും സാമീപ്യവും ഉറപ്പു നല്‍കിയതായി കൂട്ടിച്ചേര്‍ത്തു.
പാരിസ്: അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ തീപിടുത്തത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് നടത്തിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പാരീസിന്റെ വിശ്വാസ-സാംസ്കാരി പൈതൃകത്തിന്റെ പ്രതീകമായ നോട്രെഡാം കത്തീഡ്രല്‍ വീണ്ടും പൊതുജനങ്ങള്‍ക്കായി തുറന്നു നല്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന് പുറമെ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ്, ഉക്രെയ്ന് പ്രസിഡന്റ് വ്ളാഡിമാര്‍ സെലന്‍സ്കി തുടങ്ങിയ 40ഓളം രാഷ്ട്രതലവന്മാരും ഇലോണ്‍ മസ്ക് ഉള്‍പ്പെടെയുള്ള ബിസിനസപ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ന്യൂയോര്‍ക്ക് കര്‍ദിനാള്‍ തിമോത്തി ഡോളന്‍, മാറോനൈറ്റ് പാത്രിയാര്‍ക്കീസ് ബെച്ചാറാ അല്‍ റായി
ഗാസ: എല്ലാ ദിവസവും കൃത്യം ഏഴ് മണിക്ക് തങ്ങളെ ഫോണ്‍ വിളിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ ഗാസയിലെ ഹോളി ഫാമിലി ഇടവകയിലെ കുട്ടികള്‍ ‘മുത്തച്ഛന്’ എന്നാണ് വിളിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയെ അവര്‍ക്ക് അത്ര ഇഷ്ടമാണ്. എല്ലാ ദിവസവും അവരുടെ ഇടവക ദൈവാലയത്തിലേക്ക് വിളിച്ച് അവരുടെ ക്ഷേമം അന്വേഷിക്കുന്ന പാപ്പ ഒരു വിധത്തില്‍ അവര്‍ക്ക് ഒരു മുത്തച്ഛന്റെ സ്നേഹം തന്നെയാണ് നല്‍കുന്നതും. വേദനിക്കുന്നവരുടെ പക്ഷം ചേരുന്ന പാപ്പ ഗാസയിലെ ജനങ്ങള്‍ക്ക് നല്കുന്ന പിന്തുണ വിവരിച്ചുകൊണ്ട് ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസായ കര്‍ദിനാള്‍
ബാഗ്ദാദ്: ഇറാക്കില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നതായി വ്യക്തമാക്കി ഇറാക്കിലെ 53 ശതമാനം ക്രൈസ്തവ യുവജനങ്ങള്‍. 2022-24 കാലഘട്ടത്തില്‍ കാത്തലിക്ക് ന്യൂസ് ഏജനസിയുടെ അറബിക്ക് വിഭാഗം നടത്തിയ സര്‍വ്വേയിലാണ് നിരവധി പ്രതിസന്ധികള്‍ക്ക് നടുവിലും ഇറാക്കില്‍ തുടരാന്‍ ഭൂരിപക്ഷം ക്രൈസ്തവ യുവജനങ്ങളും ആഗ്രഹം പ്രകടിപ്പിച്ചത്. 40 ശതമാനം യുവജനങ്ങള്‍ വിദേശത്തേക്ക് കുടിയേറാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. സാമ്പത്തിക വെല്ലുവിളികളും രാഷ്ട്രീയ പ്രതിസന്ധികളുമാണ് വിദേശത്തേക്ക് കുടിയേറാനുള്ള പ്രധാന കാരണമായി യുവജനങ്ങള്‍ പറഞ്ഞത്. 18നും 40നുമിടയില്‍ പ്രായമുള്ള യുവജനങ്ങളുടെ ഇടയിലാണ് സര്‍വേ നടത്തിയത്. ഇറാക്കിലെ
വത്തിക്കാന്‍ സിറ്റി: നിയുക്ത കര്‍ദിനാള്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം ഇന്ന് (ഡിസംബര്‍ ഏഴ്, ഇന്ത്യന്‍ സമയം രാത്രി എട്ടര) വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കും. മാര്‍ ജോര്‍ജ് കൂവക്കാട് ഉള്‍പ്പെടെ 21 പേരുടെ കര്‍ദിനാള്‍ സ്ഥാനാരോഹണമാണ് ഇന്നു നടക്കുന്നത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തിലാണ് തിരുക്കര്‍മ്മങ്ങള്‍. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ചുബിഷപ്രായ മാര്‍ തോമസ് തറയില്‍, മാര്‍
വാഷിംഗ്ടണ്‍ ഡിസി: ഉക്രെയ്ന് ആണവായുധശേഖരം സ്വമേധയാ ഉപേക്ഷിച്ചതിന്റെ മുപ്പതാം വാര്‍ഷികം അനുസ്മരിച്ച് യുഎസ് ബിഷപ്സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ആര്‍ച്ചുബിഷപ് തിമോത്തിയോ ബ്രോഗ്ലിയോ. മുപ്പത് വര്‍ഷം മുമ്പ്, 1994 ഡിസംബര്‍ 5-ന്, ആഗോള സമാധാനത്തിന് വേണ്ടി ഉക്രെയ്ന് സ്വമേധയാ ഉപേക്ഷിച്ചത് അക്കാലത്തെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ആണവശേഖരമായിരുന്നു എന്ന് ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആര്‍ച്ചുബിഷപ് ബ്രോഗ്ലിയോ കുറിച്ചു. റഷ്യ, യുഎസ്എ, യുകെ എന്നീ രാജ്യങ്ങള്‍ ഉക്രെയ്നിന്റെ സ്വാതന്ത്ര്യം, പരമാധികാരം, നിലവിലുള്ള അതിര്‍ത്തികള്‍’ എന്നിവയെ മാനിക്കുമെന്ന് അന്ന്
വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ ബൈബിള്‍ വില്‍പ്പന ഈ വര്‍ഷം ഒക്ടോബര്‍ മാസം വരെ 22% വര്‍ധിച്ചതായി വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. ഇതേ കാലയളവില്‍ യുഎസിലെ പുസ്തക വില്‍പ്പന 1%-ല്‍ താഴെ മാത്രമാണ് വളര്‍ന്നത്. വചനത്തോടുള്ള ആഭിമുഖ്യം സമൂഹത്തില്‍ വര്‍ധിച്ചുവരുന്നതിന്റെ സൂചന നല്കുന്ന ഈ റിപ്പോര്‍ട്ടില്‍ 2019-ല്‍ 9.7 ദശലക്ഷം ബൈബിള്‍ വിറ്റ സ്ഥാനത്ത് 2023-ല്‍ 14.2 ദശലക്ഷമായി അത് വര്‍ധിച്ചതായും വ്യക്തമാക്കുന്നു. ലോകത്തില്‍ വര്‍ധിച്ചുവരുന്ന അരാജകത്വവും അനിശ്ചിതത്വവുമാണ് മനുഷ്യനെ ദൈവത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് ഈ റിപ്പോര്‍ട്ടിനെക്കുറിച്ച്
ഡമാസ്ക്കസ്/സിറിയ: ആലപ്പോ നഗരം പിടിച്ചെടുത്ത ശേഷം സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിന്റെ പ്രതിരോധത്തില്‍ നിര്‍ണായകമായി കണക്കാക്കപ്പെടുന്ന ഹമ നഗരത്തിന്റെ മൂന്നു വശവും തീവ്ര ഇസ്ലാമിക്ക് റിബലുകളായ എച്ച്റ്റിഎസ് വളഞ്ഞതായി റിപ്പോര്‍ട്ടുകള്‍. നഗരത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തെ അതിജീവിച്ചുകൊണ്ടാണ് സിറിയന്‍ വിമതര്‍ പ്രധാന സെന്‍ട്രല്‍ നഗരമായ ഹമയെ ”മൂന്നു വശത്തുനിന്നും” വളഞ്ഞിരിക്കുന്നത്. സിറിയന്‍ പ്രസിഡന്റ് ബാസാര്‍ അല്‍-ആസാദിന്റെ സൈന്യത്തെ സംബന്ധിച്ചിടത്തോളം തലസ്ഥാനവും അധികാരകേന്ദ്രവുമായ ഡമാസ്കസിനെ സംരക്ഷിക്കുന്നതില്‍ തന്ത്രപ്രധാനമായ നഗരമാണ് ഹമ. ഇസ്ലാമിസ്റ്റ് വിമതര്‍ നടത്തിയ മിന്നല്‍
Don’t want to skip an update or a post?