'ഉക്രെയ്നിനായി ഒരു പരിത്യാഗം ചെയ്യുക': തീക്ഷ്ണമായ പ്രാര്ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഉക്രേനിയന് ഗ്രീക്ക് കത്തോലിക്ക സഭ
- Featured, INTERNATIONAL, LATEST NEWS, WORLD
- December 5, 2025

ലണ്ടന്: ‘യേശുക്രിസ്തു എന്റെ ജീവനാണ്’, പരിശുദ്ധ കന്യകാമറിയം എന്റെ അമ്മയും,’ ജൂലൈ 19 ന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില് നടന്ന ബോക്സിംഗ് ഹെവിവെയ്റ്റ് ചാമ്പ്യന്ഷിപ്പിന്റെ അഞ്ചാം റൗണ്ടില് ബ്രിട്ടന്റെ ഡാനിയേല് ഡുബോയിസിനെ പരാജയപ്പെടുത്തിയ ഉക്രെയ്ന് സ്വദേശിയായ ഒലെക്സാണ്ടര് ഉസക്ക് പറഞ്ഞ വാക്കുകളാണിത്. മത്സരങ്ങളില് ക്രൈസ്തവ വിശ്വാസത്തിന്റെ അടയാളങ്ങള് പരസ്യമായി പ്രകടിപ്പിക്കാന് മടി കാണിക്കാത്ത ഉസക്ക്, വിജയത്തിന് ശേഷം നല്കിയ ഒരു ഇന്റര്വ്യൂയിലാണ് ക്രിസ്തുവിന് സാക്ഷ്യം വഹിച്ചത്. യേശുവിനോടും മറിയത്തോടും താന് നന്ദി പറയുവാന് ആഗ്രഹിക്കുന്നതായി മത്സരശേഷം ഒലെക്സാണ്ടര്

വാഷിംഗ്ടണ് ഡിസി: വിദേശരാജ്യങ്ങളില്, പ്രത്യേകിച്ചും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില് ക്രൈസ്തവര് നേരിടുന്ന പീഡനത്തെ അപലപിച്ച് ജനപ്രതിനിധി റിലി മൂറും സെനറ്റര് ജോഷ് ഹാവ്ലിയും യുഎസ് കോണ്ഗ്രസില് സംയുക്ത പ്രമേയം അവതരിപ്പിച്ചു. മതസ്വാതന്ത്ര്യത്തിനായി വാദിക്കുന്നതിന് വ്യാപാര, സുരക്ഷാ മേഖലകളുമായി ബന്ധപ്പെട്ട ചര്ച്ചകളുള്പ്പടെയുള്ള നയതന്ത്ര മാര്ഗങ്ങള് ഉപയോഗിക്കാന് ട്രംപ് ഭരണകൂടത്തോട് ഈ പ്രമേയം ആവശ്യപ്പെടുന്നു. ലോകമെമ്പാടുമുള്ള 38 കോടി ക്രൈസ്തവര് ക്രൈസ്തവര് ഈജിപ്ത്, നൈജീരിയ, ഇറാന്, പാകിസ്ഥാന്, സിറിയ തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില് സാരമായ പീഡനങ്ങളും വിവേചനവും നേരിടുന്നുണ്ടെന്ന്

റോം: മനുഷ്യന് ചന്ദ്രനില് കാലുകുത്തിയതിന്റെ 56-ാം വാര്ഷികദിനത്തില്, റോമിന് തെക്കുകിഴക്കായി കാസ്റ്റല് ഗാന്ഡോള്ഫോ പട്ടണത്തില് സ്ഥിതി ചെയ്യുന്ന ‘സ്പെക്കോള വത്തിക്കാന’ എന്നറിയപ്പെടുന്ന വത്തിക്കാന് ജ്യോതിശാസ്ത്ര നിരീക്ഷണാലയം ലിയോ 14 ാമന് പാപ്പ സന്ദര്ശിച്ചു. പര്യടനത്തിന്റെ ഭാഗമായി, ‘ആസ്ട്രോഫിസിക്സ് വകുപ്പിലെ’ദൂരദര്ശിനികളുടെയും ശാസ്ത്രീയ ഉപകരണങ്ങളുടെയും’ പ്രവര്ത്തനങ്ങള് പാപ്പക്ക് പരിചയപ്പെടുത്തി. 1969 ജൂലൈ 20 നാണ് അമേരിക്കന് ബഹിരാകാശയാത്രികരായ നീല് ആംസ്ട്രോങ്ങും ബസ് ആല്ഡ്രിനും ആദ്യമായി ചന്ദ്രന്റെ ഉപരിതലത്തില് ഇറങ്ങിയത്. ആ ചരിത്ര നിമിഷത്തിന്റെ പ്രക്ഷേപണം ലോകമെമ്പാടുമുള്ള 650 ദശലക്ഷത്തിലധികം ആളുകള്

ഇസ്താംബുള്/തുര്ക്കി: 10 ാം നൂറ്റാണ്ടില് നിര്മിച്ച ആനിയിലുള്ള അര്മേനിയന് കത്തീഡ്രല് മോസ്കായി മാറ്റാനൊരുങ്ങി തുര്ക്കി. സര്ക്കാര് ഉടമസ്ഥതയിലുള്ള അനറ്റോളു വാര്ത്താ ഏജന്സിയാണ് ഈ വാര്ത്ത റിപ്പോര്ട്ട് ചെയ്തത്. പുരാതനമായ ക്രൈസ്തവ ദൈവാലയത്തിന്റെ ക്രൈസ്തവ വേരുകളെക്കുറിച്ച് പരാമര്ശിക്കുകപോലും ചെയ്യാത്ത റിപ്പോര്ട്ട്, നേരത്തെ മോസ്കാക്കി മാറ്റിയ പുരാതനമായ ഹാഗിയ സോഫിയ, ചോര ബസിലിക്കകളുടെ അതേ വിധിയാണ് ആനിയിലെ കത്തീഡ്രലിനെയും കാത്തിരിക്കുന്നതെന്ന സൂചന നല്കുന്നു. ആയിരം വര്ഷത്തിലേറെ പഴക്കമുള്ള ഈ ക്രൈസ്തവ ദൈവാലയം മധ്യകാല അര്മേനിയന് വാസ്തുവിദ്യയുടെ പ്രമാദമായ ഉദാഹരണമാണ്. യുനെസ്കോയുടെ

ജുബ/ദക്ഷിണ സുഡാന്: ദക്ഷിണ സുഡാനിലെ അക്രമം അവസാനിപ്പിക്കാനും രാജ്യത്ത് ഒരു ‘പുതിയ പ്രഭാതം സൃഷ്ടിക്കാനും’ ആഹ്വാനം ചെയ്ത് ദക്ഷിണ സുഡാന് മെത്രാന്മാര്. ദക്ഷിണ സുഡാനിലെ ഗവണ്മെന്റിനെയും പൗരന്മാരെയും അഭിസംബോധന ചെയ്യുന്ന വികാരഭരിതമായ കത്തില് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമവും നശീകരണവും അവസാനിപ്പിക്കണമെന്ന് കത്തോലിക്കാ ബിഷപ്പുമാര് ആവശ്യപ്പെട്ടു. ജൂലൈ 7 മുതല് 11 വരെ നടന്ന ബിഷപ്പുമാരുടെ വാര്ഷികസമ്മേളനത്തിന് ശേഷമാണ് ‘നീതിയും സമാധാനവും ആശ്ലേഷിക്കട്ടെ’ എന്ന തലക്കെട്ടിലുള്ള കത്ത് പ്രസിദ്ധീകരിച്ചത്. ‘വ്യോമാക്രമണങ്ങളുടെയും ഷെല്ലാക്രമണങ്ങളുടെയും റിപ്പോര്ട്ടുകള്, റോഡുകളിലും നദികളിലും ഹൈവേകളിലും നടക്കുന്ന

റോം: യേശുവിനെ സ്വാഗതം ചെയ്യുന്നതിനായി നടത്തുന്ന തയാറെടുപ്പുകളുടെ തിരക്കില്, യേശുവുമായുള്ള കൂടിക്കാഴ്ചയുടെ ആനന്ദം മര്ത്താ നശിപ്പിക്കാന് സാധ്യതയുള്ളതിനാലാണ് മര്ത്തായെ യേശു ശാസിച്ചതെന്ന് ലിയോ 14 ാമന് പാപ്പ. മര്ത്തായെപ്പോലെ മികച്ച ഭാഗം തിരഞ്ഞെടുക്കുന്നതില് ചിലപ്പോള് നമ്മളും പരാജയപ്പെട്ടേക്കാമെന്നും മറ്റുള്ളവരെ എങ്ങനെയാണ് സ്വാഗതം ചെയ്യേണ്ടതെന്നും എങ്ങനെ മറ്റുള്ളവരുടെ സ്വാഗതം സ്വീകരിക്കാമെന്നും ഉള്പ്പെടുന്ന ആതിഥ്യമര്യാദയുടെ കല നാം അഭ്യസിക്കണമെന്നും കാസ്റ്റല് ഗാന്ഡോള്ഫോയിലെ അപ്പസ്തോലിക് കൊട്ടാരത്തിന് മുന്നിലുള്ള പിയാസ ഡെല്ല ലിബര്ട്ടയില് നടത്തിയ ആഞ്ചലൂസ് പ്രസംഗത്തില് പാപ്പ പറഞ്ഞു. മര്ത്തായുടെയും മേരിയുടെയും

വത്തിക്കാന് സിറ്റി: റഷ്യന് ആക്രമണങ്ങളില് ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്ക്ക് ഭക്ഷണപ്പൊതികളും മറ്റ് ആവശ്യവസ്തുക്കളും അയച്ചുകൊണ്ട് ഉക്രെയ്നിലെ ജനങ്ങളോടുള്ള തന്റെ സാമീപ്യം പ്രകടിപ്പിച്ച് ലിയോ 14 ാമന് മാര്പാപ്പ. റഷ്യന് ബോംബാക്രമണത്തിന് ഇരയായ സ്റ്റാരി സാള്ട്ടിവ് ഗ്രാമത്തിലേക്കും ഷെവ്ചെങ്കോവ് നഗരത്തിലേക്കുമാണ് സഹായമെത്തിച്ചത്. ജൂണില് അയച്ച സഹായത്തിന് പുറമെയാണ് പാപ്പ വിശ്രമത്തിനായി കാസ്റ്റല് ഗാന്ഡോള്ഫോയിലായിരുന്ന സമയത്ത് ആവശ്യസാധനങ്ങള് വീണ്ടും ഉക്രെയ്നിലേക്ക് അയച്ചത്. ‘ചാരിറ്റി അവധിയില് പോകുന്നില്ല’ എന്നും പാപ്പ ‘കഴിയുന്നത്ര വേഗത്തില് പ്രവര്ത്തിക്കാന്’ ആവശ്യപ്പെട്ടുവെന്നും. പാപ്പയുടെ ജീവകാരുണ്യപ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്ന പേപ്പല്

റോം: സ്വന്തം അമ്മയെ പോലും തനിക്കായി സൂക്ഷിക്കാതെ കുരിശില് മറിയത്തെ നമുക്ക് മാതാവായി നല്കിയ ദൈവം നമ്മെ അത്രയധികം സ്നേഹിക്കുന്നുണ്ടെന്ന് ലിയോ 14 ാമന് പാപ്പ. കാസ്റ്റല് ഗാന്ഡോള്ഫോയിലെ മിലിട്ടറി പോലീസ് കേന്ദ്രത്തിലെ ചാപ്പലില് ദിവ്യബലിയര്പ്പിച്ച് സന്ദേശം നല്കുകയായിരുന്നു പാപ്പ. ക്രിസ്തുവിലായിരിക്കുന്ന മനുഷ്യര് തമ്മില് രക്തബന്ധത്തെക്കാള് ശക്തമായ ബന്ധമുണ്ടെന്ന് പാപ്പ പറഞ്ഞു. നാം ദൈവഹിതം ചെയ്യുമ്പോള്, ദൈവം നമ്മെ സ്നേഹിച്ചതുപോലെ, പരസ്പരം സ്നേഹിച്ചു ജീവിക്കുമ്പോള്, നമ്മള് യഥാര്ത്ഥത്തില് യേശുവിന്റെ സഹോദരീസഹോദരന്മാരായി മാറുകയാണെന്ന് പാപ്പ വിശദീകരിച്ചു. ‘ദൈവം തന്നിലും
Don’t want to skip an update or a post?