ജനിച്ച് 510 വര്ഷങ്ങള്ക്ക് ശേഷം വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുശേഷിപ്പുകള് അപൂര്വമായ പൊതുദര്ശനത്തിന്
- Featured, INTERNATIONAL, LATEST NEWS, WORLD
- May 14, 2025
ബെയ്‌റൂട്ട്, ലെബനന്‍: രണ്ട് വര്‍ഷത്തിലേറെയായി ഒഴിഞ്ഞുകിടന്ന ലബനനിലെ പ്രസിഡന്റ് പദവിയിലേക്ക് ജനറല്‍ ജോസഫ് ഔണ്‍ തിരഞ്ഞെടുക്കപ്പെട്ടു. ക്രൈസ്തവസമൂഹത്തിനായി നീക്കിവച്ചിരിക്കുന്ന പ്രസിഡന്റ്പദവിയിലേക്ക് ഹിസ്ബുള്ളയുടെ പിന്തുണയില്ലാതെയാണ് സൈന്യത്തിന്റെ ജനറലായ ജോസഫ് ഔണ്‍ തിരഞ്ഞെടുക്കപ്പെട്ടത്. ലബനനില്‍ പ്രസിഡന്റ് സ്ഥാനം മാറോനൈറ്റ് ക്രൈസ്തവ വിശ്വാസിക്കും പ്രധാനമന്ത്രി സ്ഥാനം സുന്നി മുസ്ലീമിനും പാര്‍ലമെന്റിലെ സ്പീക്കര്‍ സ്ഥാനം ഷിയ മുസ്ലീമിനുമായാണ് നീക്കിവച്ചിരിക്കുന്നത്. ക്രൈസ്തവ വോട്ടുകള്‍ ഭിന്നിച്ചതിനെ തുടര്‍ന്ന് അവസാന നിമിഷം വരെ അനിശ്ചിതത്വം നിറഞ്ഞു നിന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ 128-ല്‍ 99
വത്തിക്കാന്‍ സിറ്റി: സത്യം, ക്ഷമ, സ്വാതന്ത്ര്യം, നീതി എന്നിവയില്‍ അധിഷ്ഠിതമായ പ്രത്യാശയുടെ നയതന്ത്രത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിശുദ്ധ സിംഹാസനത്തിന് വേണ്ടി വിവിധ രാജ്യങ്ങളില്‍ നയതന്ത്രജ്ഞരായി സേവനം ചെയ്യുന്നവര്‍ക്ക് വേണ്ടിയുള്ള ‘സ്റ്റേറ്റ് ഓഫ് ദ വേള്‍ഡ്’ വാര്‍ഷിക പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. നിരവധി സംഘര്‍ഷങ്ങളാല്‍ കീറിമുറിക്കപ്പെട്ട ലോകത്ത് ‘ഏറ്റുമുട്ടലിന്റെ യുക്തി’ മാറ്റിവെച്ച് ‘കണ്ടുമുട്ടലിന്റെ യുക്തി’ സ്വീകരിക്കാന്‍ പാപ്പ എല്ലാവരെയും ക്ഷണിച്ചു. ‘പ്രതീക്ഷയുടെ നയതന്ത്രം’ എന്ന തന്റെ ദര്‍ശനം അവതരിപ്പിച്ച പാപ്പ, ‘സമാധാനത്തിന്റെ നവീകരിച്ച കാറ്റ്’
വാഷിംഗ്ടണ്‍ ഡിസി: ജനുവരി 20 ന് 47-ാമത് യുഎസ് പ്രസിഡന്റായി സ്ഥാനാരോഹിതനാകുന്ന ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ കര്‍ദിനാള്‍ തിമോത്തി ഡോളന്‍ പ്രാരംഭ പ്രാര്‍ത്ഥന നയിക്കും. ന്യൂയോര്‍ക്കിലെ ~ഒരു സ്വകാര്യ ബ്രോഡ്കാസ്റ്റിംഗ് സ്റ്റേഷനുമായി നടത്തിയ അഭിമുഖത്തില്‍ ന്യൂയോര്‍ക്ക് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായ കര്‍ദിനാള്‍ ഡോളന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രാരംഭ പ്രാര്‍ത്ഥന നടത്താന്‍ തന്നോട് നിയുക്തപ്രസിഡന്റ് ആവശ്യപ്പെട്ടതായി കര്‍ദിനാള്‍ അഭിമുഖത്തില്‍ പറഞ്ഞു. 2017 ല്‍ ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും പ്രാരംഭ പ്രാര്‍ത്ഥന നടത്തിയത് കര്‍ദിനാള്‍ ഡോളനായിരുന്നു. നിയുക്ത പ്രസിഡന്റ്
അബുജ/നൈജീരിയ: നൈജീരിയയിലെ ഒനിത്ഷ അതിരൂപതയില്‍പ്പെട്ട കോണ്‍ഗ്രിഗേഷന്‍ ഓഫ് ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി മദര്‍ ഓഫ് ക്രൈസ്റ്റ് (ഐഎച്ച്എം) സന്യാസിനി സഭാംഗങ്ങളായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും അധ്യാപികയെയും തട്ടിക്കൊണ്ടുപോയി. സിസ്റ്റര്‍ വിന്‍സെന്‍ഷ്യ മരിയ വാങ്ക്വോയെയും സിസ്റ്റര്‍ ഗ്രേസ് മാരിയറ്റ് ഒകോലിയെയുമാണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. സിസ്റ്റര്‍ വിന്‍സെന്‍ഷ്യ മരിയ ആര്‍ച്ചുബിഷപ് ചാള്‍സ് ഹീറി മെമ്മോറിയല്‍ മോഡല്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉഫൂമയുടെ പ്രിന്‍സിപ്പലും സിസ്റ്റര്‍ ഗ്രേസ് മാരിയറ്റ് ഇമ്മാക്കുലേറ്റ് ഗേള്‍സ് മോഡല്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയുമാണ്. ഉപാധിരഹിതമായി ഇരുവരുടെയും മോചനം എത്രയും
ബ്രസീലിയ/ബ്രസീല്‍: പ്രാര്‍ത്ഥനയാണ് തന്റെ ദീര്‍ഘായുസിന്റെ രഹസ്യമെന്ന് വെളുപ്പെടുത്തിയ ബ്രസീലിയന്‍ സ്വദേശിനിയായ സിസ്റ്റര്‍ ഇനാ കാനബാരോ ലൂക്കാസ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി. 2024 ഡിസംബര്‍ 29-ന് സിസ്റ്റര്‍ ഇനയെക്കാള്‍ 16 ദിവസം കൂടുതല്‍ പ്രായമുള്ള ടോമിക്കോ ഇറ്റൂക്ക എന്ന ജാപ്പനീസ് വനിത മരിച്ചതോടെയാണ് 116 വയസുള്ള സിസ്റ്റര്‍ ഇനാ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായത്. ബ്രസീലിയന്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ നിന്നുള്ള സിസ്റ്റര്‍ ഇനാ കാനബാരോ ലൂക്കാസ് 1908 മെയ് 27നാണ്
വത്തിക്കാന്‍ സിറ്റി: ക്രിസ്മസ് തലേന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ രണ്ടാഴ്ചകൊണ്ട് കടന്നത് അഞ്ച് ലക്ഷത്തിലധികം ആളുകള്‍. 2024 ഡിസംബര്‍ 24-നാണ് ഏറ്റവും പ്രധാനപ്പെട്ട പേപ്പല്‍ ബസിലിക്കയായ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറന്നുകൊണ്ട് 2025 ജൂബിലി വര്‍ഷം പാപ്പ ഉദ്ഘാടനം ചെയ്തത്. ‘വിശുദ്ധ വാതിലിലൂടെ’ കടന്നുപോകുന്നതിലൂടെ, പാപം നിമിത്തമുള്ള താല്‍ക്കാലിക ശിക്ഷയില്‍ നിന്ന് മോചനം നേടുന്നതിന് യേശുക്രിസ്തുവിന്റെ യോഗ്യതകളെപ്രതി കത്തോലിക്കാ സഭ നല്‍കുന്ന പൂര്‍ണ ദണ്ഡവിമോചനത്തിനുള്ള അവസരം ജൂബിലിയുടെ
വാഷിംഗ്ടണ്‍ ഡിസി: പ്രമുഖ കാത്തലിക് മീഡിയ കമ്പനിയായ അസെന്‍ഷന്‍ ജനുവരി ഒന്ന് മുതല്‍ പ്രക്ഷേപണം ആരംഭിച്ച ‘റോസറി ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റ് യുഎസിലെ ആപ്പിള്‍ പോഡ്കാസ്റ്റ് ചാര്‍ട്ടില്‍ ഒന്നാമതെത്തി. ആപ്പിള്‍ ചാര്‍ട്ടുകളില്‍ ഒന്നാമതെത്തുന്ന അസെന്‍ഷന്റെ മൂന്നാമത്തെ പോഡ്കാസ്റ്റാണിത്. 2021-ല്‍ ഫാ. മൈക്ക് ഷ്മിറ്റ്‌സ് അവതരിപ്പിച്ച ‘ദ ബൈബിള്‍ ഇന്‍ എ ഇയര്‍’ എന്ന പോഡ്കാസ്റ്റും 2023-ല്‍ ഫാ.ഷ്മിറ്റ്‌സ് തന്നെ ആതിഥേയത്വം വഹിച്ച ‘ദി കാറ്റക്കിസം ഇന്‍ എ ഇയര്‍’ എന്ന പോഡ്കാസ്റ്റും നേരത്തെ ചാര്‍ട്ടുകളില്‍ ഒന്നാമതെത്തിയിരുന്നു.
വത്തിക്കാന്‍ സിറ്റി: നക്ഷത്രത്താല്‍ ആകര്‍ഷിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്ത ജ്ഞാനികള്‍, വഴിയില്‍ ഏറെ അപകടസാധ്യതകളും അനിശ്ചിതത്വങ്ങളും നേരിട്ടുകൊണ്ടാണ് ബെത്‌ലഹേമില്‍ എത്തിച്ചേര്‍ന്നതെന്നും, ഇത് അവരുടെ ഉള്ളില്‍ സവിശേഷമായ ഒരു പ്രചോദനം ലഭിച്ചതിന്റെ വലിയ തെളിവാണെന്നും ഫ്രാന്‍സിസ് പാപ്പാ. കിഴക്കു നിന്നുമുള്ള ജ്ഞാനികളുടെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മ ആചരിക്കുന്ന പ്രത്യക്ഷീകരണ തിരുനാള്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിക്കു ശേഷം മധ്യാഹ്നപ്രാര്‍ത്ഥന നടത്തി സന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ. പ്രാര്‍ത്ഥനയില്‍ ആയിരക്കണക്കിന് വിശ്വാസികളും സംബന്ധിച്ചു. ആന്തരികമായ ഒരു ഉള്‍വിളിയെ പിന്തുടര്‍ന്നതിനാലാണ്, അവര്‍ക്ക്
Don’t want to skip an update or a post?