Follow Us On

15

January

2025

Wednesday

  • അക്രമം നടന്നിട്ട് ഒരു വര്‍ഷം; ഇനിയും നീതി കിട്ടാതെ ക്രിസ്ത്യാനികള്‍

    അക്രമം നടന്നിട്ട് ഒരു വര്‍ഷം; ഇനിയും നീതി കിട്ടാതെ ക്രിസ്ത്യാനികള്‍0

    ജരന്‍വാല: പാക്കിസ്ഥാനിലെ ഫൈസലാബാദ് ജില്ലയില്‍ ജാരന്‍വാല അക്രമം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും ക്രിസ്ത്യാനികള്‍ നീതിക്കായി കാത്തിരിക്കുകയാണ്. 2023 ആഗസ്റ്റ് 16 ന്, മതനിന്ദ ആരോപിച്ച് 25ലധികം പള്ളികള്‍ ആക്രമിക്കുകയും നൂറുകണക്കിന് വീടുകള്‍ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു, പ്രദേശവാസികളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കി. കഴിഞ്ഞ ദിവസം ഫൈസലാബാദ് ബിഷപ്പ് എം. ഇന്ദ്രിയാസ് റഹ്‌മത്ത് ഉള്‍പ്പെടെ പങ്കെടുത്ത അനുസ്മരണ ചടങ്ങില്‍ നൂറുകണക്കിന് ആളുകള്‍ കറുത്ത വസ്ത്രം ധരിച്ച് തീവ്രവാദത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. ഇരകള്‍ക്കുവേണ്ടിയും സമാധാനത്തിനുവേണ്ടിയും പ്രാര്‍ത്ഥിച്ചു. പരിപാടി സംഘടിപ്പിച്ച

  • സെപ്റ്റംബര്‍ 15 -ന് ഗ്രേറ്റ് ബ്രിട്ടനില്‍ എസ്എംവൈഎം എപ്പാര്‍ക്കിയല്‍  യുവജനസംഗമം

    സെപ്റ്റംബര്‍ 15 -ന് ഗ്രേറ്റ് ബ്രിട്ടനില്‍ എസ്എംവൈഎം എപ്പാര്‍ക്കിയല്‍ യുവജനസംഗമം0

    ‘ഹന്‍ദൂസ’ (സന്തോഷം) എന്ന പേരില്‍ ഗ്രേറ്റ് ബ്രിട്ടന്റെ സീറോ മലബാര്‍ എപ്പാര്‍ക്കിയല്‍ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ യുവജന സംഗമം നടത്തുന്നു. സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് സംഗമം. സ്ഥലം: ദി ഹാംഗര്‍, പിയേഴ്‌സണ്‍ സ്ട്രീറ്റ്, വോള്‍വര്‍ഹാംപ്ടണ്‍, WV2 4HP സീറോമലബാര്‍ സഭയുടെ തലവനായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലും മാര്‍ ജോസഫ് സ്രാമ്പിക്കലും യുവജനങ്ങളെ അഭിസംബോധന ചെയും. മ്യൂസിക് ബാന്‍ഡ്, ആരാധന, വിശുദ്ധ കുര്‍ബാന, പ്രഭാഷണം : ബ്രെന്‍ഡന്‍ തോംസണ്‍, യുകെ പ്രോഗ്രാം ഡയറക്ടര്‍ – വേഡ്

  • വൈക്കോല്‍പ്പന്തലില്‍ ദിവ്യകാരുണ്യം ഒളിപ്പിച്ച വൈദികന്‍

    വൈക്കോല്‍പ്പന്തലില്‍ ദിവ്യകാരുണ്യം ഒളിപ്പിച്ച വൈദികന്‍0

    ഫാ. ജയ്‌സണ്‍ കുന്നേല്‍ MCBS കേവലം പതിനാലു മാസം പൗരോഹിത്യം ജിവിച്ച് പിതൃഭവനത്തിലേക്കു യാത്രയാകുന്ന വാഴ്ത്തപ്പെട്ട മാര്‍ട്ടിന്‍ മാര്‍ട്ടിനെസ് പാസ്‌കുവാല്‍ (Blessed Martín Martínez Pascual) എന്ന 25 വയസ്സുള്ള ഒരു യുവ സ്പാനിഷ് വൈദികന്റെ ചിത്രമാണിത്. കത്താലിക്കാ വൈദികനായതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന സഹനദാസന്‍. 1936  ആഗസ്റ്റു മാസം പതിനെട്ടാം തീയതി തന്നെ വെടിവെച്ചു കൊല്ലുന്നതിനു രണ്ടു നിമിഷങ്ങള്‍ക്കു മുമ്പ്  ഒരു കത്തോലിക്കാ വൈദീകന്റെ മുഖത്തു  വിരിഞ്ഞ പുഞ്ചിരിയാണിത് . നിത്യതയുടെ മുന്നാസ്വാദനം കണ്ട

  • സമാധാനത്തിനായി   ഏറെ പരിശ്രമിക്കേണ്ടതുണ്ട്:  പാത്രിയാര്‍ക്കീസ് പിത്സബാല്ല

    സമാധാനത്തിനായി ഏറെ പരിശ്രമിക്കേണ്ടതുണ്ട്: പാത്രിയാര്‍ക്കീസ് പിത്സബാല്ല0

    ജറുസലേം: ഗാസയില്‍ സമാധാനം സംജാതമാക്കുക എന്ന ലക്ഷ്യത്തോടെ, ദോഹയില്‍ സംഘടിപ്പിക്കപ്പെട്ട സമാധാന ചര്‍ച്ചയില്‍ ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയെര്‍ബത്തീസ്ഥ പിത്സബാല്ല ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഇസ്രായേല്‍ ഹമാസ് പോരാട്ടം അവസാനിപ്പിച്ച് ഗാസയില്‍ സമാധാനം സംജാതമാക്കുക എന്ന ലക്ഷ്യത്തോടെ,അമേരിക്കന്‍ ഐക്യനാടുകള്‍, ഖത്തര്‍, ഈജപ്ത് എന്നീ മൂന്നു നാടുകളുടെ മദ്ധ്യസ്ഥതയില്‍ ദോഹയില്‍ നടന്ന സമാധാന ചര്‍ച്ചയെക്കുറിച്ച് വത്തിക്കാന്‍ മാദ്ധ്യമവിഭാഗത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ചര്‍ച്ചയുടെ തുടര്‍ച്ച അടുത്തുതന്നെ ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ നടക്കാന്‍ പോകുന്നതിനെക്കുറിച്ചും സൂചിപ്പിച്ച പാത്രിയാര്‍ക്കീസ് പിത്സബാല്ല

  • ദിവ്യകാരുണ്യം ഹൃദയത്തിന്റെ വിശപ്പ് ശമിപ്പിക്കുന്ന ഭക്ഷണം

    ദിവ്യകാരുണ്യം ഹൃദയത്തിന്റെ വിശപ്പ് ശമിപ്പിക്കുന്ന ഭക്ഷണം0

    വത്തിക്കാന്‍ സിറ്റി: യേശു തന്റെ ശരീരം തന്നെ നല്‍കി നമ്മെ പരിപോഷിപ്പിക്കുന്ന അത്ഭുതമാണ് ദിവ്യകാരുണ്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പിതാവ് നമുക്ക് നല്‍കുന്ന ഈ സ്വര്‍ഗീയ അപ്പം പുത്രന്റെ ശരീരം തന്നെയാണെന്നും പ്രത്യാശക്കും സത്യത്തിനും രക്ഷക്കും വേണ്ടിയുള്ള ഹൃദയത്തിന്റെ വിശപ്പ് ശമിപ്പിക്കുന്ന ഈ ഭക്ഷണം നമുക്ക് അത്യന്താപേക്ഷിതമാണെന്നും ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് നടത്തിയ  പ്രസംഗത്തില്‍ പാപ്പ വ്യക്തമാക്കി. അത്ഭുതതത്തോടെയും കൃതജ്ഞതയോടെയും ദിവ്യകാരുണ്യമെന്ന അത്ഭുതത്തെക്കുറിച്ച് ധ്യാനിക്കുവാന്‍ വത്തിക്കാന്റെ അപ്പസ്‌തോലിക കൊട്ടാരത്തില്‍ നിന്ന് നടത്തിയ പ്രഭാഷണത്തില്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു. എല്ലാറ്റിനെയും അതിശയിപ്പിക്കുന്ന

  • മാതാവിന്റെ തിരുനാളിന് കനത്ത സുരക്ഷ: ഭീകരാക്രമണ ഭീഷണിയില്‍ ഫ്രാന്‍സ്

    മാതാവിന്റെ തിരുനാളിന് കനത്ത സുരക്ഷ: ഭീകരാക്രമണ ഭീഷണിയില്‍ ഫ്രാന്‍സ്0

    തുടരെത്തുടരെയുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ പരിഗണിച്ച് ഈ വര്‍ഷത്തെ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണതിരുനാള്‍ കനത്ത സുരക്ഷയിലാണ് ഫ്രാന്‍സ് ആഘോഷിച്ചത്. ആരാധനാലയങ്ങള്‍ക്കും ക്രൈസ്തവ വിശ്വാസ പ്രകടനങ്ങള്‍ക്കും നേരെ തീവ്രവാദ ഭീഷണി ഉയരുന്ന പശ്ചാത്തലത്തില്‍ ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡര്‍മാനിന്‍ ‘തീവ്ര ജാഗ്രത’ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. മരിയന്‍ ഭക്തിയുമായി ബന്ധപ്പെട്ട ഘോഷയാത്രകള്‍, തീര്‍ത്ഥാടനങ്ങള്‍ എന്നിവ ഈ ദിവസങ്ങളില്‍ നടക്കുന്നതിനാല്‍ വലിയ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഫ്രാന്‍സില്‍, സ്വര്‍ഗ്ഗാരോപണ തിരുനാള്‍ പൊതു അവധി ദിവസമാണ്. ലൂര്‍ദ് തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ഉള്‍പ്പെടെ രാജ്യത്തു

  • കോംഗൊ റിപ്പബ്ലിക്കില്‍ നാലു രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്!

    കോംഗൊ റിപ്പബ്ലിക്കില്‍ നാലു രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്!0

    ആഫ്രിക്കന്‍ നാടായ കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കില്‍ 3 വൈദികരും ഒരു സന്ന്യസ്തനുമുള്‍പ്പടെ നാലുപേര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെടുന്നു. പിയെര്‍ മുലേലെയുടെ നേതൃത്വത്തില്‍ കോംഗൊയുടെ സര്‍ക്കാരിനെതിരായി ആരംഭിച്ച കലാപകാലത്ത് 1964 നവമ്പര്‍ 28ന് വെടിയേറ്റു മരിച്ച നാലു രക്തസാക്ഷികളെയാണ് 2024 ആഗസ്റ്റ് 18ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ചേര്‍ക്കുന്നത്. വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ നാമത്തിലുള്ള പ്രേഷിതസമൂഹത്തിലെ വൈദികരായ ഇറ്റലി സ്വദേശികളായ ലുയീജി കറാറ (Luigi Carrara 03/03/1933), ജൊവാന്നി ദിദൊണേ (Giovanni Didonè 18/03/1930), പ്രസ്തുത സമൂഹത്തിലെതന്നെ സന്ന്യസ്തസഹോദരന്‍, ഇറ്റലിക്കാരന്‍

  • പാപ്പായുടെ സന്ദര്‍ശനം ഏഷ്യന്‍ നാടുകളില്‍ വിശ്വാസതരംഗം സൃഷ്ടിക്കും

    പാപ്പായുടെ സന്ദര്‍ശനം ഏഷ്യന്‍ നാടുകളില്‍ വിശ്വാസതരംഗം സൃഷ്ടിക്കും0

    ഫ്രാന്‍സിസ് പാപ്പായുടെ ഏഷ്യയിലേക്കുള്ള അപ്പസ്‌തോലിക യാത്രയ്ക്ക് മുന്നോടിയായി ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് കര്‍ദ്ദിനാള്‍ ചാള്‍സ് മൗങ് ബോ വത്തിക്കാന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. വിശ്വാസം അതിന്റെ തീക്ഷ്ണതയില്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ഏഷ്യന്‍ ജനതയ്ക്ക് പാപ്പയുടെ സന്ദര്‍ശനം ഉണര്‍വ് പ്രദാനം ചെയ്യുമെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. സെപ്തംബര്‍ 2 മുതല്‍ 13 വരെ ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, ടിമോര്‍ലെസ്റ്റെ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള ഫ്രാന്‍സിസ് പാപ്പായുടെ നാല്പത്തിയഞ്ചാമത് അപ്പസ്‌തോലിക യാത്രയ്ക്കു മുന്നോടിയായി, ഏഷ്യയില്‍

Latest Posts

Don’t want to skip an update or a post?