പാക്കിസ്ഥാനില് ക്രൈസ്തവ പെണ്കുട്ടിയെ തോക്കിന്മുനയില് തട്ടിക്കൊണ്ടുപോയി; രണ്ട് വര്ഷത്തെ ക്രൂരപീഡനത്തിന് ശേഷം മോചനം
- Featured, INTERNATIONAL, LATEST NEWS, WORLD
- July 5, 2025
ചിക്ലായോ/പെറു: എട്ട് വര്ഷത്തിലേറെ ചിക്ലായോ രൂപതയുടെ ബിഷപ്പായിരുന്ന റോബര്ട്ട് ഫ്രാന്സിസ് പ്രെവോസ്റ്റ്, ലിയോ പതിനാലാമന് മാര്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്ന്ന് പാപ്പയുടെ നാട്ടിലെ ബസിലിക്കയും കത്തീഡ്രലുമായ സാന്ത മരിയയില് അര്പ്പിച്ച ദിവ്യബലിയില് പങ്കെടുത്തത് 10,000-ത്തിലധികം വിശ്വാസികള്. ‘ലിയോണ്, പ്രിയ സുഹൃത്തേ, ചിക്ലായോ നിങ്ങളോടൊപ്പമുണ്ട്!’, ‘ചിക്ലായോയില് നിന്നുള്ള പാപ്പ!’ തുടങ്ങിയ മുദ്രാവാക്യങ്ങളാല് മുഖരിതമായ ചിക്ലായോ നഗരം ആഹ്ലാദാവരവത്തിലാണ്. അമേരിക്കയിലാണ് ജനിച്ചതെങ്കിലും കര്മം കൊണ്ടും പൗരത്വം സ്വീകരിച്ചതിലൂടെയും പെറുവീയനായി മാറിയ കര്ദിനാള് റോബര്ട്ട് ഫ്രാന്സിസ് പ്രെവോസ്റ്റ് മാര്ട്ടിനെസിനെ മാര്പാപ്പയായി തിരഞ്ഞെടുത്തത് അറിഞ്ഞ
നൈജീരിയ/എനുഗു: നൈജീരിയയിലെ എനുഗു സംസ്ഥാനത്തുണ്ടായ വാഹനാപകടത്തില് മരണമടഞ്ഞ ഓര്ഡര് ഓഫ് ഫ്രയേഴ്സ് മൈനര് കപ്പൂച്ചിന് സഭയിലെ ഏഴ് ബ്രദേഴ്സിന് വേണ്ടി പ്രാര്ത്ഥന അഭ്യര്ത്ഥിച്ച് സഭാ നേതൃത്വം. അപകടത്തില് പരിക്കേറ്റ ആറ് ബ്രദേഴ്സ് ചികിത്സയിലാണ്. ഫ്രാന്സിസ്കന് സന്യാസസഭയിലെ പതിമൂന്ന് സഹോദരന്മാര് എനുഗു സംസ്ഥാനത്തെ റിഡ്ജ്വേയില് നിന്ന് ക്രോസ് റിവേഴ്സ് സംസ്ഥാനത്തെ ഒബുഡുവിലേക്ക് നടത്തിയ യാത്രയിലാണ് മാരകമായ അപകടമുണ്ടായത്. അപകടത്തില് ഏഴ് ബ്രദേഴ്സ് മരിച്ചു. ആറ് പേര്ക്ക് പരിക്കേറ്റു. പരിക്കേറ്റ സഹോദരന്മാരെ ചികിത്സയ്ക്കായി എനുഗുവിലേക്ക് മാറ്റിയിട്ടുണ്ടെന്ന് സന്യാസ കസ്റ്റോസ് ആയ
വത്തിക്കാന് സിറ്റി: ലിയോ പതിനാലാമന് പാപ്പയും ഉക്രെയ്ന് പ്രസിഡന്റ് വ്ളാഡിമര് സെലെന്സ്കിയും ഫോണില് ആശയവിനിമയം നടത്തി. ഉക്രെയ്നില് സമാധാനം ഉറപ്പാക്കുന്നതിനുള്ള മാര്പ്പാപ്പയുടെ അഭ്യര്ത്ഥനയെ തുടര്ന്നായിരുന്നു ഈ സംഭാഷണം. ഞായറാഴ്ച ഉച്ചതിരിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില് നിന്ന് ത്രികാലജപ പ്രാര്ത്ഥനയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്, പാപ്പ ഉക്രെയ്നില് സമാധാനത്തിനായി ആഹ്വാനം ചെയ്തിരുന്നു. ഫോണ് സംഭാഷണത്തിന് ശേഷം, പ്രസിഡന്റ് സെലന്സ്കി സോഷ്യല് മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ മാര്പാപ്പയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ഉക്രെയ്നിലെ സമാധാനത്തിനു വേണ്ടിയുള്ള മാര്പാപ്പയുടെ വാക്കുകള് വിലമതിക്കുന്നുവെന്നും റഷ്യ
വാഷിംഗ്ടണ് ഡിസി: പോണോഗ്രഫിയുടെ സ്വാധീനത്തെ ചെറുക്കുന്നതിന് മാതാപിതാക്കള്, വൈദികര്, അധ്യാപകര്, സിവില് നേതാക്കള് തുടങ്ങിയവര്ക്ക് പുതിയ മാര്ഗനിര്ദേശങ്ങളുമായി യുഎസ് മെത്രാന്സമിതി. പോണോഗ്രഫിയോടുള്ള സഭയുടെ പ്രതികരണം വ്യക്തമാക്കുന്ന പ്രധാന രേഖയുടെ പത്താം വാര്ഷികത്തോടനുബന്ധിച്ചാണ് യുഎസ് കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം (യുഎസ്സിസിബി) 50 പേജുകളുളള പുതിയ മാര്ഗനിര്ദേശങ്ങള് പുറത്തിറക്കിയത്. ‘ശുദ്ധമായ ഒരു ഹൃദയം എന്നില് സൃഷ്ടിക്കുക: പോണോഗ്രഫിയ്ക്കെതിരായ പാസ്റ്ററല് പ്രതികരണം’ എന്ന തലക്കെട്ടിലുള്ള രേഖ വിശുദ്ധിയോടുള്ള പുതുക്കിയ പ്രതിബദ്ധത ആവശ്യപ്പെടുന്നു. പോണോഗ്രഫിയിലൂടെ മുറിവേറ്റവര്ക്ക് ഒരു ”ഫീല്ഡ് ആശുപത്രി” ആയി മാറിക്കൊണ്ട്
പൗരോഹിത്യത്തിലേക്കും സമര്പ്പിത ജീവിതത്തിലേക്കുമുള്ള ദൈവവിളികള്ക്കുവേണ്ടി പ്രാര്ത്ഥിക്കാനും, എല്ലാവരും പരസ്പരം സേവനം ചെയ്തു ജീവിക്കാനുമുള്ള ആഹ്വാനവുമായി ലിയോ പതിനാലാമന് പാപ്പ. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ത്രികാലജപ പ്രാര്ത്ഥനയ്ക്ക് മുമ്പ്, വത്തിക്കാന് ചത്വരത്തില് ഒത്തുകൂടിയ ജൂബിലി തീര്ത്ഥാടകര്ക്കും സന്ദര്ശകര്ക്കും ആശംസകളറിയിച്ചുകൊണ്ട് നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മെയ് 11 ഞായറാഴ്ച തിരുസഭ നല്ല ഇടയന്റെ തിരുനാളായി ആഘോഷിച്ച ദിവസമാണ്. അന്ന് ദൈവവിളിക്കായുള്ള പ്രാര്ത്ഥനാ ദിനവും റോമിലെ ബാന്ഡുകളുടെയും ജനപ്രിയ വിനോദങ്ങളുടെയും ജൂബിലിയുടെ സമാപനദിനവുമായിരുന്നു. മാര്പാപ്പ എന്ന നിലയിലുള്ള തന്റെ
‘ഞങ്ങള് തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന്റെ കാരണം ഞാന് നിങ്ങളോട് പറയാന് പോകുന്നില്ല, പക്ഷേ പരസ്പരം സമ്മതിച്ചപ്രകാരം കര്ദിനാള് ബെര്ഗോഗ്ലിയോയുമായുള്ള എന്റെ എല്ലാ കൂടിക്കാഴ്ചകളും എല്ലായ്പ്പോഴും അഭിപ്രായ ഐക്യത്തിലല്ല സമാപിച്ചത്. ‘ ബിഷപ്് പ്രെവോസ്റ്റ് ഒരു പുഞ്ചിരിയോടെ, ഫ്രാന്സിസ് മാര്പാപ്പയുമായി തനിക്ക് എന്ത് അഭിപ്രായവ്യത്യാസങ്ങളാണുള്ളതെന്ന് വ്യക്തമാക്കാതെ പറഞ്ഞ വാക്കുകളാണിത്. 2023 മാര്ച്ച് 14-ന്, ബിഷപ്പുമാര്ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് സ്ഥാനം ഏറ്റെടുക്കാന് റോമിലേക്ക് പോകുന്നതിന് മുന്നോടിയായി പെറുവിലെ ബിഷപ്പുമാരോട് നടത്തിയ പ്രസംഗത്തിലാണ് ബിഷപ് റോബര്ട്ട് ഫ്രാന്സിസ് പ്രെവോസ്റ്റ് – നിലവിലെ പോപ്പ്
വത്തിക്കാന് സിറ്റി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്ത്തല് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ലിയോ 14 ാമന് മാര്പാപ്പ. ചര്ച്ചകളിലൂടെ, ഇരുരാജ്യങ്ങളും ശാശ്വതമായ ഒരു കരാറിലെത്തുമെന്ന് താന് പ്രതീക്ഷിക്കുന്നതായി സെന്റ് പീറ്റേഴ്സ് ബസിലിക്കയില് നയിച്ച ആദ്യത്രികാലജപ പ്രാര്ത്ഥനയ്ക്കുശേഷമുള്ള പ്രസംത്തില് പാപ്പ പറഞ്ഞു. എല്ലാ യുദ്ധങ്ങളും എത്രയും വേഗം അവസാനിപ്പിക്കണമെന്നും, പീഡിതര്ക്ക് സഹായം ലഭിക്കണമെന്നും, തടവുകാര് മോചിക്കപ്പെടണമെന്നും ലോകമസമാധാനത്തിനായി ആഹ്വാനം ചെയ്തുകൊണ്ട് പാപ്പ പറഞ്ഞു. മൂന്നാം ലോകമഹായുദ്ധം ഇന്ന് പല ഭാഗങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ് ഇനി ഒരിക്കലും യുദ്ധം അരുതെന്ന് ലോകനേതാക്കളോട്്
ലിയോ പതിനാലാമന് മാര്പാപ്പയ്ക്ക് കേവലം ആറ് വയസ് മാത്രം പ്രായമുള്ളപ്പോള് പാപ്പയുടെ അടുത്ത വീട്ടില് താമസിച്ചിരുന്ന സ്ത്രീ നടത്തിയ ഒരു പ്രവചനത്തിന്റെ പൂര്ത്തീകരണത്തിനാണ് കഴിഞ്ഞ ദിവസങ്ങളില് വത്തിക്കാന് നഗരം സാക്ഷ്യം വഹിച്ചത്. വലുതാകുമ്പോള് നീ യുഎസില് നിന്നുള്ള ആദ്യ മാര്പാപ്പയാകും എന്ന് ആ സ്ത്രീ പറഞ്ഞതായി ലിയോ പതിനാലാമന് പാപ്പയുടെ സഹോദരന് ജോണ് പ്രെവോസ്റ്റാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. യുഎസിലെ ഇല്ലിനോയിസിലെ ഡോള്ട്ടണില് രണ്ടു സഹോദരന്മാര്ക്കും മാതാപിതാക്കള്ക്കുമൊപ്പം റോബര്ട്ട് ഫ്രാന്സിസ് പ്രെവോസ്റ്റ് വളര്ന്നുവന്നത്. ലോകം മുഴുവനുമുള്ള കത്തോലിക്കാ വിശ്വാസികളുടെ
Don’t want to skip an update or a post?