Follow Us On

10

February

2025

Monday

  • കോട്ടപ്പുറം രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ 17 മുതല്‍ 21 വരെ

    കോട്ടപ്പുറം രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ 17 മുതല്‍ 21 വരെ0

    കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ 10-ാമത് ബൈബിള്‍ കണ്‍വന്‍ഷന്‍ ‘കൃപാഗ്‌നി 2024’ ഏപ്രില്‍ 17 മുതല്‍ 21 വരെ കോട്ടപ്പുറം കത്തീഡ്രല്‍ മൈതാനിയില്‍ നടക്കും. സാബു ആറുതൊട്ടിയിലാണ് ഈ വര്‍ഷം കണ്‍വന്‍ഷന്‍ നയിക്കുന്നത്.  17ന് വൈകുന്നേരം 5 ന് വിശുദ്ധ ബലിയെ തുടര്‍ന്ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, ചാന്‍സലര്‍ ഫാ. ഷാബു കുന്നത്തൂര്‍, കരിസ്മാറ്റിക്ക് ഡയറക്ടര്‍ ഫാ. ഫ്രാന്‍സന്‍ കുരിശിങ്കല്‍ എന്നിവര്‍

  • വൈദികര്‍ ദൈവോന്മുഖ ജീവിതത്തിന്റെ ഊര്‍ജ്ജമാകണം

    വൈദികര്‍ ദൈവോന്മുഖ ജീവിതത്തിന്റെ ഊര്‍ജ്ജമാകണം0

    കൊച്ചി: മാറുന്ന കാലഘട്ടത്തില്‍ വൈദികര്‍ ദൈവോന്മുഖ ജീവിതത്തിന്റെ ഊര്‍ജ്ജമാകണമെന്ന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പില്‍. വരാപ്പുഴ അതിരൂപത വൈദിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ. ജോയി ജെയിംസ് ക്ലാസ് നയിച്ചു. അതിരൂപതാ വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍, ചാന്‍സലര്‍ എബിജിന്‍ അറക്കല്‍, അതിരൂപതാ വക്താവ് ഫാ. യേശുദാസ് പഴമ്പിള്ളി, സെമിനാരി റെക്ടര്‍ ഫാ. ജോബ് വാഴക്കൂട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

  • ഇറാന്‍-ഇസ്രായേല്‍ സംഘടര്‍ഷത്തില്‍  ആശങ്ക പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

    ഇറാന്‍-ഇസ്രായേല്‍ സംഘടര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ0

    മധ്യപൂര്‍വദേശത്തെ സംഘര്‍ഷാവസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കിക്കൊണ്ട് ഇറാന്‍ ഇസ്രായേലിന് നേരെ നടത്തിയ ഡ്രോണ്‍-മിസൈല്‍ ആക്രമണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആശങ്ക പ്രകടിപ്പിച്ചു. പ്രാര്‍ത്ഥനയോടെയും ആശങ്കയോടെയും താന്‍ മധ്യപൂര്‍വദേശത്ത് നിന്നുള്ള വാര്‍ത്തകള്‍ പിന്തുടര്‍ന്ന് വരികയാണെന്ന് പാപ്പ വ്യക്തമാക്കി. ഇപ്പോഴുള്ളതിനെക്കാള്‍ വലിയ സംഘര്‍ഷത്തിലേക്ക് മധ്യപൂര്‍വദേശത്തെ നയിക്കുന്ന നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഹൃദയത്തിന്റെ ഭാഷയില്‍ പാപ്പ അഭ്യര്‍ത്ഥിച്ചു. മറ്റുള്ളവരുടെ നിലനില്‍പ്പിന് ആരും ഭീഷണിയാവരുത്. ഇസ്രായേല്‍ ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്നും ഇസ്രായേല്‍ ജനതയും പാലസ്തീന്‍ ജനതയും രണ്ട് രാജ്യങ്ങളിലായി സമാധാനത്തോടെ ജീവിക്കണമെന്നും പാപ്പ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

  • കോട്ടപ്പുറം രൂപതയില്‍ യുവജനവര്‍ഷം ഉദ്ഘാടനം ചെയ്തു

    കോട്ടപ്പുറം രൂപതയില്‍ യുവജനവര്‍ഷം ഉദ്ഘാടനം ചെയ്തു0

    കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ യുവജനവര്‍ഷം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം സെന്റ് ആന്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെസിവൈഎം രൂപത പ്രസിഡന്റ് ജെന്‍സണ്‍ ആല്‍ബി അധ്യക്ഷനായിരുന്നു. കെസിവൈഎം, ജീസസ് യൂത്ത് എന്നീ സംഘടനകളുടെ ഈ വര്‍ഷത്തെ കരടുപ്രവര്‍ത്തന രേഖ ബിഷപ് ഡോ. അംബ്രോസ് പ്രകാശനം ചെയ്തു. രൂപതാതലത്തിലെ ലോഗോസ് ക്വിസ് വിജയികള്‍ക്കും, കെസിവൈഎം സംഘടിപ്പിച്ച രൂപതല മത്സര വിജയികള്‍ക്കുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കോട്ടപ്പുറം രൂപത യൂത്ത് അപ്പോസ്തലേറ്റ് ഡയറക്ടര്‍

  • ചില പ്രസ്ഥാനങ്ങള്‍ സുവിശേഷ മൂല്യങ്ങളെ ഹൈജാക്ക് ചെയ്ത് വ്യാഖ്യാനിക്കുമ്പോള്‍ നാം ജാഗ്രത പാലിക്കണം: മാര്‍ പാംപ്ലാനി

    ചില പ്രസ്ഥാനങ്ങള്‍ സുവിശേഷ മൂല്യങ്ങളെ ഹൈജാക്ക് ചെയ്ത് വ്യാഖ്യാനിക്കുമ്പോള്‍ നാം ജാഗ്രത പാലിക്കണം: മാര്‍ പാംപ്ലാനി0

    തലശേരി: ചില പ്രസ്ഥാനങ്ങള്‍ സുവിശേഷ മൂല്യങ്ങളെ ഹൈജാക്ക് ചെയ്തു അവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ചു വ്യാഖ്യാനിക്കുമ്പോള്‍ നാം ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതര മത വിഭാഗങ്ങളുമായി സാഹോദര്യവും സൗഹൃദവും പുലര്‍ത്തിക്കൊണ്ടു വേണം സാമുദായിക ശാക്തീകരണം ഉറപ്പാക്കേണ്ടത്. ഇതര മതസ്ഥരെയും അവരുടെ വിശ്വാസത്തെയും ബഹുമാനത്തോടെയാണ് ക്രൈസ്തവ സഭ കാണുന്നതെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു.  എല്ലാവരുടെയും രക്ഷയാണ് ദൈവഹിതം. എല്ലാവരും ഈശോയുടെ തിരുരക്തത്താല്‍വീണ്ടെടുക്കപ്പെ ട്ടവരാണ്. ഇതര

  • മാലൂര്‍കുന്ന് ഗദ്‌സമനി ധ്യാനകേന്ദ്രത്തില്‍ ഏപ്രില്‍ 18 മുതല്‍ യുവജന കണ്‍വന്‍ഷന്‍

    മാലൂര്‍കുന്ന് ഗദ്‌സമനി ധ്യാനകേന്ദ്രത്തില്‍ ഏപ്രില്‍ 18 മുതല്‍ യുവജന കണ്‍വന്‍ഷന്‍0

    കോഴിക്കോട്: 2024 യുവജനവര്‍ഷത്തോടനുബന്ധിച്ച്, ഗദ്‌സമനി ധ്യാനകേന്ദ്രവും താമരശേരി രൂപത മതബോധനകേന്ദ്രവും കെസിവൈഎമ്മും സംയുക്തമായി ഒരുക്കുന്ന യുവജന കണ്‍വന്‍ഷന്‍ ഏപ്രില്‍ 18 മുതല്‍ 21 വരെ കോഴിക്കോട് മാലൂര്‍കുന്ന് ഗദ്‌സമനി ധ്യാനകേന്ദ്രത്തില്‍ നടക്കും. 18-ന് രാവിലെ ഒമ്പതിന് ആരംഭിച്ച് 21-ന് വൈകുന്നേരം നാലിന് അവസാനിക്കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: 8547527653, 9249676566.  

  • മൊബൈല്‍ ആപ്പിലൂടെ 20 ഭാഷകളില്‍ ബൈബിള്‍; ഫാ. ജോസുകുട്ടിക്കും തോംസണ്‍ ഫിലിപ്പിനും അവാര്‍ഡ്

    മൊബൈല്‍ ആപ്പിലൂടെ 20 ഭാഷകളില്‍ ബൈബിള്‍; ഫാ. ജോസുകുട്ടിക്കും തോംസണ്‍ ഫിലിപ്പിനും അവാര്‍ഡ്0

    ബാംഗ്ലൂര്‍: മൊബൈല്‍ ആപ്പിലൂടെ 20 ഇന്ത്യന്‍ ഭാഷകളില്‍ ബൈബിള്‍ ലഭ്യമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പില്‍ എസ്ഡിബിക്കും ഇലോയിറ്റ് ഇന്നവേഷന്‍സ് സിഇഒ തോംസണ്‍ ഫിലിപ്പിനും കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) യുടെ ക്രിയേറ്റീവ് ബൈബിള്‍ മിനിസ്ട്രി അവാര്‍ഡ്. സലേഷ്യന്‍ സഭ അംഗമായ ഫാ. ജോസുകുട്ടി രൂപകല്പനചെയ്ത ‘ഹോളി ബൈബിള്‍ ഇന്‍ ടങ്‌സ്’ (Holy Bible In Tounges) എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തോംസണ്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഇലോയിറ്റ്

  • ‘ഉത്തരവാദിത്തം’ കാണിക്കാനും ‘അവസരം’ ഉപയോഗിക്കാനും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

    ‘ഉത്തരവാദിത്തം’ കാണിക്കാനും ‘അവസരം’ ഉപയോഗിക്കാനും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍0

    ഡല്‍ഹി: തിരഞ്ഞെടുപ്പ് സമയത്ത് ഉത്തരവാദിത്തം’ കാണിക്കാനും ‘അവസരം’ ഉപയോഗിക്കാനും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് നാഷണല്‍ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (എന്‍യുസിഎഫ്) പ്രസ്താവന പുറത്തിറക്കി. സിബിസിഐ സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് അനില്‍ ജെ. ടി. കൂട്ടോ, എന്‍സിസിഐയുടെയും ഇഎഫ്‌ഐയുടെയും ജനറല്‍ സെക്രട്ടറി റവ. അസീര്‍ എബനേസര്‍ എന്നിവര്‍ ഒപ്പിട്ട പത്രക്കുറിപ്പില്‍ രാജ്യം ഒരു സുപ്രധാന സമയത്തിലാണെന്ന് പറയുന്നു. ‘എല്ലാ പൗരന്മാര്‍ക്കും തുല്യത, നീതി, സ്വാതന്ത്ര്യം, സാഹോദര്യം, സമൃദ്ധി എന്നീ ഭരണഘടനാ തത്വങ്ങളും ബഹുത്വത്തിന്റെയും മതേതരത്വത്തിന്റെയും സ്ഥിരീകരണവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രതിനിധികളെ

Latest Posts

Don’t want to skip an update or a post?