Follow Us On

19

December

2025

Friday

  • വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ദിനത്തില്‍  പൗരോഹിത്യ- സന്യാസ ദൈവവിളി തിരഞ്ഞെടുത്ത് 10,000 യുവജനങ്ങള്‍

    വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ദിനത്തില്‍ പൗരോഹിത്യ- സന്യാസ ദൈവവിളി തിരഞ്ഞെടുത്ത് 10,000 യുവജനങ്ങള്‍0

    റോം: വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ദിനത്തില്‍ റോമില്‍ നടന്ന  സമ്മേളനത്തില്‍ പൗരോഹിത്യ ദൈവവിളി സ്വീകരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് അയ്യായിരത്തോളം ആണ്‍കുട്ടികളും സന്യാസ ദൈവവിളി സ്വീകരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് അയ്യായിരത്തോളം പെണ്‍കുട്ടികളും.  ദൈവവിളി വിവേചിച്ചറിയാന്‍ സഹായിക്കുന്നതിനായി റോമില്‍ നടത്തിയ നിയോ കാറ്റിക്കുമെനല്‍ വേയുടെ സമ്മേളത്തില്‍ പങ്കെടുത്ത അയ്യാരിത്തോളം ആണ്‍കുട്ടികളും അയ്യായിരത്തോളം പെണ്‍കുട്ടികളുമാണ് പൗരോഹിത്യ – സന്യസ്ത ദൈവവിളി സ്വീകരിക്കുവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. റോം രൂപതയുടെ വികാരി കര്‍ദിനാള്‍ ബാല്‍ദസാരെ റെയ്‌ന  അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ലോകമെമ്പാടുമുള്ള നൂറിലധികം

  • മണിപ്പൂരിലെ ദുരിതബാധിതരായ സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനവുമായി ഇംഫാല്‍ അതിരൂപത

    മണിപ്പൂരിലെ ദുരിതബാധിതരായ സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനവുമായി ഇംഫാല്‍ അതിരൂപത0

    ഇംഫാല്‍: മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനമൊരുക്കി ഇംഫാല്‍ അതിരൂപത. ഇംഫാല്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി  സ്പാനിഷ് സന്നദ്ധസംഘടനയായ മനോസ് യൂണിദാസിന്റെ   സഹകരണത്തോടെ കൈത്തറി നെയ്ത്തു പരിശീലന പരിപാടി സംഘടിപ്പിച്ചു. സിംഗ്ഘട്ടിലെ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഹാളില്‍ നടന്ന പരിശീലനത്തില്‍ വിദഗ്ധരായ പ്രാദേശിക നെയ്ത്തുകാരും മുതിര്‍ന്ന വനിതാ കരകൗശല വിദഗ്ധരും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. പങ്കെടുത്തവര്‍ക്ക് സ്വന്തമായി നെയ്ത്ത് ആരംഭിക്കാന്‍ കഴിയുന്നവിധത്തിലായിരുന്നു പരിശീലനം ഒരുക്കിയിരുന്നത്. എല്ലാവര്‍ക്കും ഒരു നെയ്ത്ത് കിറ്റും നെയ്ത്ത് നൂലുകളും

  • മുനമ്പം സമരം 300-ാം ദിവസത്തിലേക്ക്

    മുനമ്പം സമരം 300-ാം ദിവസത്തിലേക്ക്0

    കൊച്ചി:  സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്  ചെറായി-മുനമ്പം നിവാസികള്‍ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ബീച്ച് വേളാങ്കണ്ണി മാതാ പള്ളിയങ്കണത്തില്‍  നടത്തിവരുന്ന അനിശ്ചിത കാല റിലേ നിരാഹാര സമരം നാളെ (ഓഗസ്റ്റ് 8) 300-ാം ദിവസത്തിലേക്ക്. മുനമ്പം, ചെറായി മേഖലകളിലെ 600 ഓളം കുടുംബങ്ങളാണ് തങ്ങളുടെ ഭൂമിയില്‍ വഖഫ് അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് കുടിയിറക്കു ഭീഷണി നേരിടുന്നത്.10 മാസത്തോളമായി ഒരു പ്രദേശത്തെ ജനങ്ങള്‍ സമരമുഖത്ത് തുടരുമ്പോഴും അവരുടെ പ്രശ്‌നപരിഹാരം നീണ്ടുപോകുന്നതില്‍ പ്രതിഷേധം ശക്തമാണ്. വിഷയം പഠിക്കാന്‍

  • അടുത്ത ലോകയുവജനസമ്മേളനത്തിന്റെ തീയതികള്‍ പ്രഖ്യാപിച്ച്  ലിയോ 14 ാമന്‍ പാപ്പ

    അടുത്ത ലോകയുവജനസമ്മേളനത്തിന്റെ തീയതികള്‍ പ്രഖ്യാപിച്ച് ലിയോ 14 ാമന്‍ പാപ്പ0

    റോം: റോമില്‍ നടന്ന യുവജനജൂബിലിയാഘോഷത്തില്‍ പങ്കെടുത്ത പത്ത് ലക്ഷത്തോളം യുവജനങ്ങളെ സാക്ഷിയാക്കി  ദക്ഷിണ കൊറിയയിലെ സോളില്‍ നടക്കുന്ന അടുത്ത ലോക യുവജന ദിനത്തിന്റെ തീയതികള്‍ ലിയോ 14 ാമന്‍ പാപ്പ പ്രഖ്യാപിച്ചു. 2027 ഓഗസ്റ്റ് 3 -8 വരെയുള്ള തീയതികളിലാകും അടുത്ത ലോകയുവജനസമ്മേളനം നടക്കുക. ഈ ജൂബിലിക്ക് ശേഷവും, യുവാക്കളുടെ ‘പ്രത്യാശയുടെ തീര്‍ത്ഥാടനം’ തുടരുമെന്നും അത്  ഏഷ്യയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുമെന്ന് ടോര്‍ വെര്‍ഗറ്റ സര്‍വകലാശാല ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ യുവജനങ്ങളോട്  ആഞ്ചലൂസ് പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി പാപ്പ പറഞ്ഞു. രണ്ട്

  • വര്‍ധിച്ചുവരുന്ന ന്യൂനപക്ഷ പീഡനങ്ങളില്‍ ആശങ്കപ്രകടിപ്പിച്ച് കെസിബിസി

    വര്‍ധിച്ചുവരുന്ന ന്യൂനപക്ഷ പീഡനങ്ങളില്‍ ആശങ്കപ്രകടിപ്പിച്ച് കെസിബിസി0

    കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രമാതീതമായ വര്‍ധിച്ചുവരുന്ന ക്രൈസ്തവ ന്യൂനപക്ഷ പീഡനങ്ങളില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സമ്മേളിച്ച കെസിബിസി യോഗം അതിയായ ആശങ്ക പ്രകടിപ്പിച്ചു. ചത്തീസ്ഗഡില്‍ അന്യായമായി തുറങ്കലിലടക്കപ്പെട്ട സന്യാസിനിമാരോടും, സഹോദരങ്ങളോടും കെസിബിസി ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു. ജാമ്യം ലഭിച്ചുവെങ്കിലും അന്യായമായി അവരുടെ പേരില്‍ എടുത്ത കേസ് നിലനില്ക്കുന്നത് ഭീതിദമാണ്. ആ കേസ് പിന്‍വലിച്ച് അവര്‍ക്ക് ഭരണഘടനാദത്തമായ എല്ലാ അവകാശങ്ങളും പൂര്‍ണമായും പുനഃസ്ഥാപിച്ചു നല്‍കണം. ഈ പ്രതിസന്ധിയില്‍ കേരളസഭയുടെയും, ക്രൈസ്തവസ മൂഹത്തിന്റെയും, സന്മനസുള്ള സകലമനുഷ്യരുടെയും വലിയകൂട്ടായ്മ പ്രകടമായിരുന്നു.

  • വിജയവാഡയില്‍ മെഴുകുതിരി റാലിക്കുനേരെ  പോലീസ് അതിക്രമം

    വിജയവാഡയില്‍ മെഴുകുതിരി റാലിക്കുനേരെ പോലീസ് അതിക്രമം0

    വിജയവാഡ (ആന്ധ്രാപ്രദേശ്): വിജയവാഡയില്‍ ക്രൈസ്തവര്‍ സമാധാനപരമായി നടത്തിയ മെഴുകുതിരി റാലിക്കുനേരെ പോലീസ് അതിക്രമം. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്കു നേര്‍ക്കുണ്ടായ കടുത്ത നീതിനിഷേധത്തിനെതിരെയായിരുന്നു  റാലി. വൈദികര്‍, കന്യാസ്ത്രീകള്‍, ഫെഡറേഷന്‍ ഓഫ് ചര്‍ച്ചസ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത റാലി പോലീസ് ഇടക്കുവച്ച് തടയുകയും മൈക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. അനുവാദം വാങ്ങാതെയാണ് റാലി നടത്തിയതെന്നാരോപിച്ചായിരുന്നു പോലീസ് നടപടി. അനുവാദം ലഭിച്ച കാര്യം സംഘാടകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മെഴുകുതിരി റാലിക്ക് അനുവാദം ഇല്ലെന്നായി പോലീസ്.  അതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മൈക്ക് ഉപയോഗിക്കാന്‍ അനുവാദമില്ലെന്ന് വീണ്ടും

  • ‘പാഷന്‍ ഓഫ് ദി ക്രൈസ്റ്റി’ന്റെ രണ്ടാം ഭാഗം ‘ദി റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റിന്റെ’ ഔദ്യോഗിക റിലീസ് തീയതികള്‍ പ്രഖ്യാപിച്ചു

    ‘പാഷന്‍ ഓഫ് ദി ക്രൈസ്റ്റി’ന്റെ രണ്ടാം ഭാഗം ‘ദി റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റിന്റെ’ ഔദ്യോഗിക റിലീസ് തീയതികള്‍ പ്രഖ്യാപിച്ചു0

    ക്രൈസ്തവ സിനികമകളുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ ‘പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ’ രണ്ടാം ഭാഗമായ ‘ദി റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റിന്റെ’ ഔദ്യോഗിക റിലീസ് തീയതികള്‍ പ്രഖ്യാപിച്ചു. മെല്‍ ഗിബ്സന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ദി റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതികള്‍ വിതരണക്കാരായ ലയണ്‍സ്‌ഗേറ്റാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. ചിത്രത്തിന് രണ്ട് ഭാഗങ്ങളുണ്ടാകുമെന്നും ആദ്യ ഭാഗം 2027  മാര്‍ച്ച് 26, ദുഃഖവെള്ളിയാഴ്ചയും രണ്ടാം ഭാഗം 2027 മെയ് 6 വ്യാഴാഴ്ച, കര്‍ത്താവിന്റെ സ്വര്‍ഗാരോഹണതിരുനാള്‍ ദിനത്തിലും

  • ഹെയ്തിയിലെ അനാഥാലയത്തില്‍ നിന്ന് ഐറിഷ് മിഷനറിയെയും 3 വയസുള്ള കുട്ടിയും ഉള്‍പ്പടെ ഒമ്പത് പേരെ തട്ടിക്കൊണ്ടുപോയി

    ഹെയ്തിയിലെ അനാഥാലയത്തില്‍ നിന്ന് ഐറിഷ് മിഷനറിയെയും 3 വയസുള്ള കുട്ടിയും ഉള്‍പ്പടെ ഒമ്പത് പേരെ തട്ടിക്കൊണ്ടുപോയി0

    പോര്‍ട്ട്-ഔ-പ്രിന്‍സ്/ഹെയ്തി: ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട്-ഔ-പ്രിന്‍സിന് സമീപമുള്ള ഒരു അനാഥാലയത്തില്‍ നിന്ന് ഒരു ഐറിഷ് മിഷനറിയും മൂന്ന് വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടെ ഒമ്പത് പേരെ തട്ടിക്കൊണ്ടുപോയി. കെന്‍സ്‌കോഫിലെ സെയ്ന്റ്- ഹെലേന അനാഥാലയത്തിന്റെ ഡയറക്ടറായ ഐറിഷ് മിഷനറി  ജെന ഹെറാറ്റിയും തട്ടിക്കൊണ്ടുപോയവരില്‍ ഉള്‍പ്പെടുന്നതായി മേയര്‍ മാസില്ലണ്‍ ജീന്‍ പറഞ്ഞു. ജെനയെക്കൂടാതെ ഏഴ് ജീവനക്കാരെയും ഒരു കുട്ടിയെയുമാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. 240-ലധികം കുട്ടികളെ പരിചരിക്കുന്ന അനാഥാലയത്തില്‍ ആസുത്രിതമായി അതിക്രമിച്ചു കയറിയ അക്രമിസംഘമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് ജീന്‍ പറഞ്ഞു. ഹെറാറ്റിയുടെയുടെയും കൂടെയുള്ളവരുടെയും

Latest Posts

Don’t want to skip an update or a post?